ശാസ്താംകോട്ട: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
ബൈക്ക് ഓടിച്ചിരുന്ന കൃഷ്ണ ഗൗതത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത ശേഷം 1000 രൂപ പിഴ ചുമത്തിയെന്നും ലൈസന്‍സില്ലാത്ത അര്ജുന് രാജിനു 7000 രൂപ പിഴ ചുമത്തിയെന്നും കുന്നത്തൂര്‍ ജോ.ആര്‍ടിഒ ആര്.ശരത്ചന്ദ്രന് പറഞ്ഞു.
തോപ്പിൽ മുക്കിനും സിനിമാപറമ്ബിനുമിടയില് കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം.രണ്ട് ബൈക്കുകളിലായിട്ടായിരുന്നു ഇവര്‍ ബസ്സിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയത്.അഞ്ച് യുവാക്കള്‍ ഹെല്‍മറ്റില്ലാതെ എട്ടു കിലോമീറ്ററോളം ആണ് ഇത്തരത്തില്‍ ബസിന് സൈഡ് കൊടുക്കാതെ യാത്ര ചെയ്തത്.ബസിന് പോകാനാവാതെ വന്നതോടെ യാത്രക്കാര്‍ പകര്‍ത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ സഹിതം ബസ് ഡ്രൈവര്‍ കൊല്ലം ആർടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.
കൊല്ലം- പത്തനംതിട്ട കെഎസ്ആര്‍ടിസി വേണാട് ബസിന് മുന്നിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.അതിൽ ബൈക്ക് ഓടിച്ചിരുന്ന ഒരാൾക്ക് ലൈസൻസ് പോലുമില്ലായിരുന്നു.