Month: May 2023

  • Kerala

    ചിരിദിനം കേരളത്തിൽ കണ്ണീരിന്റേതായപ്പോൾ

    ഇന്നലെ ലോക ചിരിദിനമായിരുന്നു.പക്ഷെ കേരളത്തിന് അത് കണ്ണീരിന്റെ നനവായി മാറി.മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ ഒരു കുടുംബത്തിലെ പതിനൊന്നു പേർ ഉൾപ്പെടെ മൊത്തം 22 പേരാണ് മരിച്ചത്. എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുക.ഈ വർഷം അത് മേയ് 7-നാണ് ആഘോഷിക്കപ്പെടുന്നത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാനും ആകുലതകളേയും ഉത്കണ്ഠകളേയും ചിരിച്ചുതള്ളാനുമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. രാത്രി ഏഴിനും 7.30നും ഇടയിലായിരുന്നു താനൂരിൽ ബോട്ടപകടമുണ്ടാത്.കടലും കായലും സംഗമിക്കുന്ന സ്ഥലാണ് അപകടം നടന്ന ഓട്ടുംപുറം തൂവല്‍ത്തീരം.ഇരുപതിലധികം ആളുകളെ കയറ്റാന്‍ സാധിക്കുന്ന ബോട്ടിലാണ് നാല്‍പ്പതോളം ആളുകളെ കയറ്റിയത്.അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ടുടമ താനൂര്‍ സ്വദേശിയായ നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു.ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്.

    Read More »
  • Kerala

    ബോട്ടപകടം: സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

    തിരുവനന്തപുരം: താനൂർ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി അറിയിച്ചു. അതേസമയം താനൂരിലെ ബോട്ടപകടത്തില്‍ അനുശോചനമറിയിച്ച്‌ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സന്ദേശമയച്ചു .ട്വിറ്ററിലൂടെയാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്‌ട്രപതി ജഗാദീപ് ധന്‍ഖറും അനുശോചനം അറിയിച്ചത്. ‘മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’- രാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ചു. ‘മലപ്പുറത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടേ. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ’ – ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും താനൂര്‍ ബോട്ടപകടത്തില്‍ അനുശോചനമറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു.

    Read More »
  • Kerala

    താനൂർ ബോട്ടപകടം; മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരും

    മലപ്പുറം: താ​നൂ​ർ ഒട്ടുംപുറം പൂ​ര​പ്പു​ഴ അ​ഴി​മു​ഖ​ത്തോ​ട് ചേ​ർ​ന്ന് ഉ​ല്ലാ​സ​ബോ​ട്ട്​ മു​ങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ പതിനൊന്നു പേരും. പരപ്പനങ്ങാടി ആവിൽ ബീച്ച്​ കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിലാണ്  ദാരുണമായ സംഭവം.കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ചാണ് ഖബറുകളൊരുങ്ങുന്നതും. പുത്തൻ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഇത്തരത്തിൽ ഖബർ ഒരുങ്ങുന്നത്.മണ്ണുമാന്തി ഉപയോഗിച്ച് ഒരു ഖബർ കളം കുഴിച്ച് അതിൽ വ്യത്യസ്ത അറകൾ തീർത്ത് ഒരുമിച്ച് ഖബറടക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ​യാണ് നടക്കുന്ന അ​പ​ക​ട​മുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയിട്ടുണ്ട്.അതിൽ 11 പേരും ഒരു കുടുംബത്തിലേതാണ്.

    Read More »
  • Kerala

    താനൂർ ബോട്ട് അപകടം:മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറലാകുന്നു

    മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ 21 പേർ മരിച്ചതിന് പിന്നാലെ ചർച്ചയായി അപകടം പ്രവചിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പ്. കേരളത്തിൽ വൻ ബോട്ടപകടമുണ്ടാകുമെന്ന് 35 ദിവസം മുമ്പ് കൃത്യമായി പ്രവചിച്ച ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതിയിലെ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുറിപ്പ് വായിക്കാം: എന്നാണ് കേരളത്തിൽ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്? പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻ‌കൂർ പ്രവചിക്കുക എന്നതാണല്ലോ എൻറെ രീതി. അപ്പോൾ ഒരു പ്രവചനം നടത്താം. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൌസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുന്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല. ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുൻകരുതലുകൾ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെൻഡ് നിരീക്ഷിക്കുന്നു. സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്ന്…

    Read More »
  • Movie

    ജയനും സുകുമാരനും ജ്യേഷ്ഠാനുജന്മാരായി അഭിനയിച്ച എ.ബി രാജിന്റെ ‘അഗ്നിശരം’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 42 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എ ബി രാജ് നിർമ്മാണവും രചനയും സംവിധാനവും നിർവ്വഹിച്ച് ജയൻ നായകനായ ‘അഗ്നിശരം’ പ്രദർശനത്തിനെത്തിയിട്ട് 42 വർഷം. ജയന്റെ മരണശേഷം 1981 മെയ് 8 നായിരുന്നു റിലീസ്. ബാല്യത്തിൽ പരസ്പരം കാണാതെ വലുതാവുമ്പോൾ അവിചാരിതമായി കണ്ടുമുട്ടുന്ന സഹോദരങ്ങളായി ജയനും സുകുമാരനും വേഷമിട്ടു. പ്രതാപചന്ദ്രൻ ജ്യേഷ്ഠനും ജോസ്പ്രകാശ് അനുജനുമാണ്. ജ്യേഷ്ഠൻ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാൻ ചേട്ടത്തിയെയും (കവിയൂർ പൊന്നമ്മ) മകനെയും (ജയൻ) കൊല ചെയ്യാനായിരുന്നു അനുജൻ ഗോപാലന്റെ പദ്ധതി. പക്ഷെ ചേട്ടത്തിയും മകനും ഓടി രക്ഷപെട്ടു. ഓട്ടത്തിനിടയിൽ അമ്മയും മകനും രണ്ടിടത്തായിപ്പോയി. ഗർഭിണിയായിരുന്ന ചേട്ടത്തി ഒരു കുഞ്ഞിനെ പ്രസവിച്ചു (സുകുമാരൻ). പിന്നീട് നടക്കുന്ന നാടകീയ രംഗങ്ങൾക്കിടയിൽ അമ്മയും സഹോദരങ്ങളും ആളറിയാതെ കണ്ടുമുട്ടുന്നുണ്ട്. വില്ലൻ ഗോപാലൻ സ്വന്തം ഭാര്യയെ കൊല്ലാൻ ശ്രമിച്ചയാളാണ്. ഭീഷണിയായ ജയനെ ജീവനോടെ കത്തിക്കാനായിരുന്നു ഗോപാലന്റെ ശ്രമം. അധർമ്മത്തിനെതിരെ ‘അഗ്നിശരം’ പോലെ ഉയർന്ന ജയൻ ജോസ്പ്രകാശിന്റെ കഥ കഴിച്ചതോടെ അയാളുടെ കാര്യത്തിലും തീരുമാനമായി. ശ്രീകുമാരൻ…

    Read More »
  • Health

    പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കുന്നതിനുള്ള 5 മികച്ച ഭക്ഷണങ്ങൾ

    ത്രോംബോസൈറ്റുകൾ എന്നും വിളിക്കപ്പെടുന്ന പ്ലേറ്റ്‌ലെറ്റുകൾ നമ്മുടെ രക്തപ്രവാഹത്തിൽ അടങ്ങിയിരിക്കുന്ന അസ്ഥിമജ്ജ ഉത്പാദിപ്പിക്കുന്ന നിറമില്ലാത്ത കോശങ്ങളാണ്, അവയുടെ പ്രധാന പ്രവർത്തനം കട്ടപിടിക്കുക എന്നതാണ്. എല്ലുകൾക്കുള്ളിൽ കാണപ്പെടുന്ന മജ്ജയിൽ സ്റ്റെം സെല്ലുകൾ അടങ്ങിയിരിക്കുന്നു, അവ പക്വത പ്രാപിക്കുകയും വെളുത്ത രക്താണുക്കൾ, ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിവയായി വികസിക്കുകയും ചെയ്യുന്നു. കുറഞ്ഞ പ്ലേറ്റ്ലെറ്റ് കാരണങ്ങൾ രക്താർബുദം പോലുള്ള ചില രോഗങ്ങൾ മൂലമോ മദ്യപാനം, ഡെങ്കിപ്പനി, വിഷബാധ, ചില മരുന്നുകൾ കഴിക്കൽ തുടങ്ങിയ ജീവിതശൈലി കാരണങ്ങളാൽ ഉത്പാദനം മന്ദഗതിയിലാകുമ്പോഴോ മജ്ജ നശിക്കുമ്പോഴോ പ്രശ്നം സംഭവിക്കുന്നു. പ്ലേറ്റ്‌ലെറ്റ് സാധാരണ നിലകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ സാധാരണ അളവ് 150000 മുതൽ 450000 വരെയാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഒരു മൈക്രോലിറ്ററിന് 30000 മുതൽ 50000 വരെ കുറയുമ്പോൾ, പരിക്കേൽക്കുമ്പോൾ രക്തസ്രാവമുണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു, അത് 15000 ൽ താഴെയായാൽ, പരിക്കില്ലാതെ പോലും രക്തസ്രാവം ആരംഭിക്കുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്തോറും അപകടകരമാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് ബ്ലഡ് ടെസ്റ്റ് നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട്…

    Read More »
  • Health

    ചർമ്മം തിളങ്ങാനും മുഖക്കുരു ഇല്ലാതാക്കാനും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആയുർവേദ തൈലം പരിചയപ്പെടാം

    ചർമ്മസംരക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ആയുർവേദ ഫോർമുലേഷനുകളിൽ ഒന്നാണ് കുംകുമാദി തൈലം. കുംകുമാദി തൈലം കറുത്ത വൃത്തങ്ങൾ കുറയ്ക്കുന്നതിനും, മുഖക്കുരു ചികിത്സിക്കുന്നതിനും, മുഖക്കുരു പാടുകൾ മങ്ങുന്നതിനും, ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. എണ്ണമയമുള്ളതും വരണ്ടതുമായ ചർമ്മത്തെ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു, കാരണം ഇത് നമ്മുടെ ചർമ്മത്തിലെ എണ്ണ ഉൽപാദനത്തെ നിയന്ത്രിക്കുന്നു. കുംകുമാദി തൈലം വളരെ പ്രസിദ്ധമായതിനാൽ, നമുക്ക് കുംകുമാദി സെറം, കുംകുമാദി ലേപം (ആയുർവേദ രൂപീകരണം) എന്നും വിളിക്കപ്പെടുന്ന കുംകുമാദി ക്രീമും ലഭിക്കുന്നു, എല്ലാം കുംകുമാദി തൈലം അടിസ്ഥാനമായി ഉപയോഗിക്കുന്നവയാണ്. എന്താണ് കുംകുമാടി തൈലം? കുംകുമാദി തൈലം, ആൻറി ബാക്ടീരിയൽ, ചർമ്മത്തിന് തിളക്കം, ചർമ്മത്തെ പുനരുജ്ജീവിപ്പിക്കൽ, പ്രായമാകൽ തടയൽ ഗുണങ്ങളുള്ള 26 ഓളം ഔഷധങ്ങൾ അടങ്ങിയ ഒരു ആയുർവേദ രൂപീകരണമാണ്. കുംകുമാദി തൈലത്തിന്റെ അടിസ്ഥാനം ശുദ്ധീകരിക്കാത്ത എള്ളെണ്ണയും ആട്ടിൻ പാലുമാണ്, ഔഷധസസ്യങ്ങൾ എള്ളെണ്ണയിലും ആട്ടിൻ പാലിലും ചേർത്ത് തിളപ്പിച്ച് കുംകുമാദി തൈലം ലഭിക്കും. കുംകുമാടി തൈലത്തിൻ്റെ സൗന്ദര്യ ഗുണങ്ങൾ 1. ചർമ്മത്തിന്റെ തിളക്കത്തിന് കുകംകുമാദി…

    Read More »
  • Health

    മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും പേരയില

    മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് പേരക്ക. പേരയിലയ്ക്ക് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, ഇത് മിക്കവാറും എല്ലാ തലയോട്ടി പ്രശ്നങ്ങൾക്കും ചികിത്സിക്കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. നിങ്ങൾ മുടികൊഴിച്ചിൽ അനുഭവിക്കുന്നുണ്ടെങ്കിൽ, പേരക്കയുടെ ഇലകൾ പതിവായി ഉപയോഗിച്ചുനോക്കൂ, ഇത് മുടികൊഴിച്ചിൽ ഉടൻ തടയുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പേരക്കയുടെ ഇലകൾ മുടിക്ക് മാത്രമല്ല, ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ധാരാളം ഗുണങ്ങളുണ്ട്, അതിനെ കുറിച്ച് വിശദമായി ഇവിടെ വായിക്കാം. മുടിക്ക് പേരക്ക ഇലകൾ: ഹെയർ റിൻസ്, ഹെയർ സെറം, ഹെയർ പാക്ക്, ഹെയർ ഓയിൽ എന്നിവയുടെ രൂപത്തിൽ ആന്തരികമായി കഴിക്കുകയോ അല്ലെങ്കിൽ ബാഹ്യമായി പുരട്ടുകയോ ചെയ്യാം. പേരക്കയുടെ ഇലകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് അത്ഭുതകരമാണ്. താരൻ, തലയോട്ടിയിലെ വീക്കം, തലയോട്ടിയിലെ അണുബാധ എന്നിവയുൾപ്പെടെ മുടി കൊഴിച്ചിലിന് കാരണമാകുന്ന മിക്കവാറും എല്ലാ മുടി പ്രശ്നങ്ങൾക്കും ഇത് ചികിത്സിക്കുന്നു.…

    Read More »
  • LIFE

    പാദങ്ങൾ സുന്ദരമാക്കാൻ ഫിഷ് പെഡിക്യൂർ; അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും

    ഫിഷ് പെഡിക്യൂർ ഇന്ത്യയൊട്ടാകെ ഇപ്പോൾ പ്രചാരത്തിലുണ്ട്. അവയെ ഫിഷ് സ്പാ, ഗരാ റൂഫ ഫിഷ് തെറാപ്പി, ഡോക്ടർ ഫിഷ് തെറാപ്പി എന്നും വിളിക്കുന്നു. സാധാരണ പെഡിക്യൂർ ചെയ്യുന്നതിനെക്കുറിച്ചും സ്പാകളിൽ എങ്ങനെ ചെയ്യുമെന്നും വീട്ടിൽ എങ്ങനെ ചെയ്യുമെന്നും നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ മറ്റ് പെഡിക്യൂറിനെ താരതമ്യം ചെയ്യുമ്പോൾ ഫിഷ് പെഡിക്യൂറിന് ഉപകരണങ്ങളൊന്നും ആവശ്യമില്ല, ക്രീമുകളും ആവശ്യമില്ല, ഫിഷ് അഥവാ മത്സ്യത്തിനെ ഉപയോഗിച്ചാണ് ഫിഷ് പെഡിക്യൂർ ചെയ്യുന്നത്. എന്നാൽ ഫിഷ് പെഡിക്യൂർ വളരെ രസകരമായി തോന്നുമെങ്കിലും, അത് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും അറിയേണ്ടത് പ്രധാനമാണ്. എന്താണ് ഫിഷ് പെഡിക്യൂർ? ഫിഷ് പെഡിക്യൂർ മത്സ്യം നിറച്ച ഒരു ടാങ്കിൽ ഒരാൾ തന്റെ പാദങ്ങൾ വയ്ക്കുകയും മത്സ്യങ്ങൾ പാദങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഫിഷ് തെറാപ്പി. സാധാരണയായി ഗരാ റൂഫ എന്ന പ്രത്യേകതരം മത്സ്യമാണ് പെഡിക്യൂറിനായി ഉപയോഗിക്കുന്നത്. അവയ്ക്ക് 500 രൂപ മുതൽ 800 രൂപ വരെ വിലയുണ്ട്. ഫിഷ് പെഡിക്യൂർ…

    Read More »
  • Kerala

    കാണാമറയത്ത് ഇരുന്ന് പുകമറ സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി; പഴയ വിജയനാണെങ്കിലും പുതിയ വിജയനാണെങ്കിലും പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ പറ്റൂ: പ്രതിപക്ഷ നേതാവ്

    കൊച്ചി: ആകാശവാണിയായി കാണാമറയത്ത് ഇരുന്നാണ് മുഖ്യമന്ത്രി ഇപ്പോഴും സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്ങോട്ട് ചോദ്യം ചോദിക്കാൻ പറ്റില്ല. പുകമറ, യു.ഡി.എഫും ബി.ജെ.പിയും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു തുടങ്ങിയ ക്ലീഷേ വാചകങ്ങൾ അല്ലാതെ പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചേദ്യങ്ങളിൽ ഒന്നിന് പോലും മറുപടിയില്ല. മുഖ്യമന്ത്രിയാണ് ആരോപണവിധേയൻ. പുകമറയെന്നത് ആരോപണവിധേയർ സ്ഥിരമായി പറയുന്നതാണ്. അങ്ങനെ പ്രതിപക്ഷം പുകമറയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് മാറ്റി നിരപരാധിത്വം തെളിയിക്കേണ്ടത് മുഖ്യമന്ത്രിയാണ്. കൃത്യമായ തെളിവുകളുടെയും രേഖകളുടെയും പിൻബലത്തിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണമാണിത്. എല്ലാ നിയമവും ലംഘിച്ച് സ്വന്തക്കാർക്കും ബന്ധുക്കൾക്കും 100 കോടി രൂപയുടെ ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഇടപാടാണിത്. പുകമറയെന്ന് പറയുന്നത് തന്നെ ഒരു പുകമറ സൃഷ്ടിക്കലാണ്. പഴയ വിജയനായാലും പുതിയ വിജയനായാലും മറുപടി പറയണം. മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇപ്പോൾ നടത്തുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തത് ഉൾപ്പെടെയുള്ള രേഖകളാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. പിന്നീട് സർക്കാരിന് തന്നെ അത് വെബ്…

    Read More »
Back to top button
error: