Month: May 2023
-
Kerala
കാട്ടാനയുടെ ആക്രമണം;തേക്കടിയില്‍ പ്രഭാത നടത്തവും സൈക്കിള്‍ സവാരിയും നിരോധിച്ചു
കോട്ടയം: വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടിയിലെ ഡിവിഷന്‍ ഓഫീസ് ക്ലര്‍ക്ക് റോബിന് ആണ് പരിക്കേറ്റത്. പ്രഭാത സവാരിക്കിടെ ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.ഗുരുതരമായി പരിക്കേറ്റ റോബിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ പ്രഭാത നടത്തവും സൈക്കിള്‍ സവാരിയും നിരോധിച്ചിട്ടുണ്ട്
Read More » -
Crime
വയോധികനെ വീട്ടിലേക്കു വിളിച്ചുവരുത്തി; വീഡിയോ പകര്‍ത്തി പണം തട്ടി
മലപ്പുറം: വയോധികനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതന്‍കോടന്‍ വീട്ടില്‍ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടില്‍ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയ്തത്. അലിപ്പറമ്പ് സ്വദേശിയായ 65 വയസ്സുകാരനില്‍നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റു അഞ്ചു പേര്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണിലൂടെ വിളിച്ച് വയോധികനുമായി ബന്ധം സ്ഥാപിച്ച യുവതി, മാര്‍ച്ച് 18ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. വീഡിയോയും ചിത്രവും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പെരിന്തല്‍മണ്ണ സിഐ: പ്രേംജിത്ത്, എസ്‌ഐ: ഷിജോ സി.തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More » -
NEWS
ശ്രീലങ്കയിലെ ഒരു കുടുംബം ലോക ക്രിക്കറ്റിന് സംഭാവന ചെയ്തത് നാലു പേരെ
ശ്രീലങ്കയിലെ ഒരു കുടുംബം ലോക ക്രിക്കറ്റിന് നാല് പേരെ സംഭാവന ചെയ്തിട്ടുണ്ട്.നാല് സഹോദരങ്ങളെ ! അതിൽ ഒരാൾ ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഏകദിന ലോകകപ്പ് വിജയിയും മികച്ച കളിക്കാരനുമാണ്. ധമ്മിക, അർജുന, നിശാന്ത, സഞ്ജീവ രണതുംഗ മാരിൽ ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതും കരിയർ ഏറ്റവുമധികം വിജയിപ്പിച്ചതും രണ്ടാമനായ അർജുന ആയിരുന്നു. 1982ൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പാഡ് കെട്ടിയ അർജുന 2000 ൽ തന്റെ 93 ആമത്തെ ടെസ്റ്റ് സൗത്താഫ്രിക്കക്കെതിരെ കളിച്ച് അവസാനിക്കുമ്പോൾ ആ ബാറ്റിൽ നിന്ന് 35.7 ആവറേജിൽ 4 സെഞ്ചുറി അടക്കം 5105 റൺസ് പിറന്നിരുന്നു. ശ്രീലങ്കക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഈ നായകൻ 269 കളിയിൽ നിന്ന് 35.85 ശരാശരിയിൽ സെഞ്ചുറികളോടെ 7456 റൺസുകൾ നേടി. ആദ്യ കാലങ്ങളിൽ സ്ഥിരമായി ബൗൾ ചെയ്തിരുന്ന അർജുനക്ക് ടെസ്റ്റിൽ 16 ഉം ഏകദിനത്തിൽ 79 ഉം വിക്കറ്റുകളുണ്ട്. തന്റെ വ്യക്തിഗത പ്രകടനത്തിലുപരി ശ്രീലങ്കൻ ക്രിക്കറ്റിന് മേൽവിലാസമുണ്ടാക്കി ലോകകപ്പ് നേടുകയും…
Read More » -
Crime
വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; ഡിവൈ.എസ്.പിയുടെ ഭാര്യയ്‌ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍
മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍. തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി: കെ.എ സുരേഷ് ബാബുവിന്റെ ഭാര്യയായ വി.പി നുസ്രത്തിനെ (36), ഡിവൈഎസ്പിയുടെ ചേര്‍പ്പിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയാണ്. ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരില്‍ കേസുകളുണ്ട്. വക്കീല്‍ ചമഞ്ഞും സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും പണം തട്ടിയതായി ഇവര്‍ക്കെതിരെ പരാതികളുണ്ട്. 10 ലക്ഷവും അതിലധികവും നഷ്ടമായവര്‍ പരാതിക്കാരിലുള്‍പ്പെടുന്നു. സ്വര്‍ണം തട്ടിയെന്ന പരാതിയും നുസ്രത്തിനെതിരെയുണ്ട്. ഭര്‍ത്താവ് സുരേഷ് ബാബു നേരത്തെ തിരൂര്‍ ഡിവൈഎസ്പിയായിരുന്നു. പോലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതായി പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
Read More » -
Feature
മരണത്തെ തോൽപ്പിച്ച മനുഷ്യൻ
തൂക്കിലേറ്റപ്പെട്ട ആളുകള്‍ എല്ലാവരും മരിക്കണമെന്നില്ല.ജീവനും മരണവും തൂക്കുകയറിനോടു മത്സരിച്ചു മരണം തോറ്റുമടങ്ങിയ ചരിത്രങ്ങൾ ഏറെയുണ്ട്.അതിലൊന്നാണ് ഇത്.ഒടുവിൽ കോടതിക്കു പോലും വിധിവാചകം മാറ്റിയെഴുതേണ്ടി വന്നു എന്നത് ചരിത്രം. 1177 മുതൽ 1798 വരെ ലണ്ടനിലെ Tyburn Tree എന്ന സ്ഥലത്തായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പൊതുമധ്യത്തില്‍ തൂക്കികൊന്നിരുന്നത്.ഇവിടെയുള്ള Newgate Prison ഇങ്ങിനെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലുന്നത് ഒരു ക്രൂരവിനോദം പോലെ ആഘോഷിച്ചിരുന്നു.ഇത് കാണുവാനും അന്ന് ധാരാളം ആളുകള്‍ കൂടുമായിരുന്നു. അവിടെ തൂക്കുമരണം വധിക്കപ്പെട്ട ആയിരങ്ങളിൽ ഒരാൾ വില്യം ഡ്യുവൽ എന്നയാളായിരുന്നു.ബലാത്സംഗം, കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് കുറ്റാരോപിതനായ 17 കാരനായ ഡ്യുവലിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 1740 നവംബറിലെ ഒരു അതികഠിനമായ ശൈത്യകാലദിനത്തിൽ, ആ യുവാവ് മറ്റ് നാല് പേർക്കൊപ്പം Tyburn Tree എന്ന സ്ഥലത്ത് തൂക്കിലേറ്റപ്പെട്ടു. ഏതാണ്ട് ഇരുപത്തിരണ്ട് മിനിറ്റോളം തൂക്കിലേറ്റിയ ശേഷം, അദ്ദേഹത്തിന്റെ ശരീരം കയറിൽ നിന്ന് വെട്ടിമാറ്റി, ഒരു കൂലിക്കുതിരവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു , അങ്ങിനെ തൂക്കിലേറ്റപ്പെട്ട ശവങ്ങള്‍ ഒക്കെ അടുത്തുള്ള…
Read More » -
Kerala
ഹോട്ടൽ ഉടമയുടെ കൊലപാതകം; തെളിവെടുപ്പ് ഇന്ന്
കോഴിക്കോട്: ഹോട്ടല്‍ ഉടമ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ പ്രതികളുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും.മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. കഴിഞ്ഞ ദിവസം തൃശൂര്‍ ചെറുതിരുത്തിയില്‍ നടത്തിയ തെളിവ് ശേഖരണത്തില്‍ സിദ്ദിഖിന്‍റേതെന്ന് കരുതുന്ന എടിഎം കാര്‍ഡ് ,ചെക്ക് ബുക്ക് ,തോര്‍ത്ത് എന്നിവ കണ്ടെത്തിയിരുന്നു.കാര്‍ ഉപേക്ഷിച്ച പറമ്ബിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.നേരത്തെ ഷിബിലിയും ഫര്‍ഹാനയും ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ മൊഴി.ഇനി സിദ്ദിഖിന്‍റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്താനുണ്ട്. അതേസമയം ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ ഹോട്ടൽ ജീവനക്കാരുടെ മൊഴി പുറത്ത്.രണ്ട് മുറികളുടെയും വാടക നൽകിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാര്‍ മൊഴി നല്‍കുന്നത്.സിദ്ദിഖ് തുക അഡ്വാൻസായി നൽകുകയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ മൊഴി നൽകി. മുറിയിൽ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫർഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു. ആര്‍ത്തവ രക്തമാണ് എന്നാണ് ഷിബിലും ഫർഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി. രണ്ട് മുറികളിൽ ഒന്ന് സംഭവ ശേഷം…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം; കോട്ടയത്ത് 42 കാരൻ അറസ്റ്റിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 42കാരനെ അറസ്റ്റ് ചെയ്തു. വാകത്താനം പീടികപറമ്ബില്‍ പി.ജെ. ബിനു (42) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. .ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Kerala
പത്തു വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം;പ്രതിയ്ക്ക് 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും
ആലപ്പുഴ: പത്തു വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ.അര്‍ത്തുങ്കല്‍ കാക്കരിയില്‍ പൊന്നനെയാണ്(57) കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് തടവും പിഴയും.പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കാനും വിധിയായി.പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. അര്‍ത്തുങ്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ചേര്‍ത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020ല്‍ അമ്മയെ അന്വേഷിച്ച് അയല്‍വീട്ടിലേക്കു ചെന്ന 10 വയസ്സുകാരിക്കു നേരേയാണ് പ്രതി അതിക്രമം നടത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടര്‍ന്ന് അതിക്രമം നടത്തുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ബീന ഹാജരായി.
Read More » -
Kerala
ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസില്‍ യുവതി പിടിയിൽ
ആലപ്പുഴ: ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസില്‍ യുവതി പിടിയിൽ. തൃശൂര്‍ അരുങ്ങോട്ടുകര തിച്ചൂര്‍ മുറിയില്‍ സരിത ഗോപി(34)യാണ് അറസ്റ്റിലായത്.കുറത്തികാട് പൊലീസ് ആണ് ആലപ്പുഴയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ചാരുംമൂട് തെക്കേക്കര ചൂരല്ലൂര്‍ സ്വദേശിനി നിഖിത അശോക് എന്ന യുവതിയില്‍ നിന്ന് ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവര്‍ പിടിയിലായത്. സംഭവത്തില്‍, കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടത്തിവരികയാണെന്ന് കുറത്തികാട് പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവതിക്കെതിരെ സമാന കുറ്റകൃത്യത്തിനു കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
റഗുലേറ്ററി കമീഷന്റെ മുൻകൂട്ടിയുള്ള അനുവാദം വേണ്ട; കെഎസ്ഇബിക്ക് സർചാർജ് ഈടാക്കാം
തിരുവനന്തപുരം: റഗുലേറ്ററി കമീഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്‌ഇബിക്ക് സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സര്‍ചാര്‍ജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരുമാസം പരമാവധി 20 പൈസവരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.ഇന്നലെ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്. ഓരോ മാസവും സർചാർജിൽ മാറ്റം വരുന്ന സാഹചര്യത്തിൽ ഗാർഹിക ഉപയോക്താക്കളുടെയും മറ്റും ദ്വൈമാസ ബില്ലിൽ 2 മാസത്തെ ശരാശരി സർചാർജ് നിരക്കാണ് ഈടാക്കേണ്ടതെന്നും ചട്ടങ്ങളിൽ പറയുന്നു.ഓരോ മാസവും ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഇതു ബാധകമല്ല.സർചാർജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകൾ ബോർഡ് സ്വയം തയാറാക്കി പിരിച്ചെടുത്താൽ പോരെന്നും അത് ഓഡിറ്റർ പരിശോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Read More »