KeralaNEWS

റഗുലേറ്ററി കമീഷന്റെ മുൻകൂട്ടിയുള്ള അനുവാദം വേണ്ട; കെഎസ്ഇബിക്ക് സർചാർജ് ഈടാക്കാം

തിരുവനന്തപുരം: റഗുലേറ്ററി കമീഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്‌ഇബിക്ക് സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സര്‍ചാര്‍ജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി.
വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരുമാസം പരമാവധി 20 പൈസവരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.ഇന്നലെ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്.
ഓരോ മാസവും സർചാർജിൽ മാറ്റം വരുന്ന സാഹചര്യത്തിൽ ഗാർഹിക ഉപയോക്താക്കളുടെയും മറ്റും ദ്വൈമാസ ബില്ലിൽ 2 മാസത്തെ ശരാശരി സർചാർജ് നിരക്കാണ് ഈടാക്കേണ്ടതെന്നും ചട്ടങ്ങളിൽ പറയുന്നു.ഓരോ മാസവും ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഇതു ബാധകമല്ല.സർചാർജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകൾ ബോർഡ് സ്വയം തയാറാക്കി പിരിച്ചെടുത്താൽ പോരെന്നും അത് ഓഡിറ്റർ പരിശോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: