KeralaNEWS

ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസില്‍ യുവതി പിടിയിൽ

ആലപ്പുഴ: ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസില്‍ യുവതി പിടിയിൽ.
തൃശൂര്‍ അരുങ്ങോട്ടുകര തിച്ചൂര്‍ മുറിയില്‍  സരിത ഗോപി(34)യാണ് അറസ്റ്റിലായത്.കുറത്തികാട് പൊലീസ് ആണ് ആലപ്പുഴയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.

ചാരുംമൂട് തെക്കേക്കര ചൂരല്ലൂര്‍ സ്വദേശിനി നിഖിത അശോക് എന്ന യുവതിയില്‍ നിന്ന് ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവര്‍ പിടിയിലായത്. സംഭവത്തില്‍, കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടത്തിവരികയാണെന്ന് കുറത്തികാട് പൊലീസ് അറിയിച്ചു.

 

Signature-ad

അറസ്റ്റിലായ യുവതിക്കെതിരെ സമാന കുറ്റകൃത്യത്തിനു കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: