Month: May 2023
-
Kerala
തിരുവനന്തപുരം- മാനന്തവാടി-തിരുവനന്തപുരം ബസ് സർവീസ്
വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ഗ്രീൻഫീൽഡ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ സമയവിവരങ്ങൾ തിരുവനന്തപുരത്തു നിന്ന് 4.00 AM ന് പുറപ്പെട്ട് പേരൂർക്കട-കരകുളം-നെടുമങ്ങാട്- പാലോട്-മടത്തറ-കുളത്തൂപ്പുഴ-തെന്മല പുനലൂർ-പത്തനാപുരം-പത്തനംതിട്ട-റാന്നി -എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട- പാലാ-തൊടുപുഴ-മൂവാറ്റുപുഴ-അങ്കമാലി- തൃശ്ശൂർ-ഷൊർണൂർ-പട്ടാമ്പി- പെരിന്തൽമണ്ണ-അരീക്കോട്-മുക്കം- താമരശ്ശേരി-അടിവാരം-കൽപ്പറ്റ വഴി 07.05 PM ന് മാനന്തവാടിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ മാനന്തവാടിയിൽ നിന്നാരംഭിച്ച്, കൽപ്പറ്റ- താമരശ്ശേരി വഴി കോഴിക്കോട് ടൗൺ കയറാതെ മുക്കം-അരീക്കോട് വഴി പെരിന്തൽമണ്ണ-പട്ടാമ്പി- തൃശൂർ-മൂവാറ്റുപുഴ-പാലാ-കാഞ്ഞിരപ്പിള്ളി- റാന്നി-പത്തനംതിട്ട – പുനലൂർ- തെന്മല – പാലോട് – നെടുമങ്ങാട് വഴി തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്ന് പുലർച്ചെ 4.00 മണിക്ക് പുറപ്പെടുന്ന ബസ് രാത്രി 7.05ന് മാനന്തവാടിയിലെത്തും. മാനന്തവാടിയിൽ നിന്നും പുലർച്ചെ 4.50ന് പുറപ്പെടുന്ന ബസ് രാത്രി രാത്രി 7.55ന് തിരുവനന്തപുരത്തെത്തും.15 മണിക്കൂർ 5 മിനിറ്റാണ് കെഎസ്ആർടിസിയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന യാത്രാ സമയം. മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 641 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. 47 സീറ്റുകളാണ് ഉള്ളത്.കെഎസ്ആർടിസിയുടെ വിജയകരമായ സര്‍വീസുകളിലൊന്നായ ഇത് തിരുവനന്തപുരം ഡിപ്പോയാണ് ഓപ്പറേറ്റ് ചെയ്യുന്നത്.…
Read More » -
India
അരിക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു
തേനി: തമിഴ്നാട്ടിലെ കമ്പത്ത് അരീക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു.അരിക്കൊമ്ബന്റെ ആക്രമണത്തിനിടെ പരിക്കേറ്റ പാല്‍രാജ് ആണ് മരിച്ചത്. കമ്ബം സ്വദേശിയാണ്.അരിക്കൊമ്ബന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. അരിക്കൊമ്ബന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അരിക്കൊമ്ബന്‍ തകര്‍ത്ത ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്നു പാല്‍രാജ്. കഴിഞ്ഞദിവസം കമ്ബം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്ബന്‍ പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ, വലിയ തോതിലുള്ള നാശനഷ്ടമാണ് വരുത്തിയത്.നിരവധി വാഹനങ്ങളാണ് അരിക്കൊമ്ബന്‍ കുത്തിമറിച്ചിട്ടത്.
Read More » -
India
ട്രെയിനിൽ 95 കിലോ കഞ്ചാവുമായി ബജ്‌റംഗ്ദള്‍ കൺവീനർ അറസ്റ്റിൽ
ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ ബജ്‌റംഗ്ദള്‍ കൺവീനർ അറസ്റ്റിലായി.ബജ്‌റംഗ്ദള്‍ മധ്യപ്രദേശ് പന്ന ജില്ല കണ്‍വീനര്‍ സുന്ദരം തിവാരിരിയേയാണ് 95 കിലോ കഞ്ചാവുമായി ആര്‍പിഎഫ് സംഘം പിടികൂടിയത്.ഇയാളുടെ കൂട്ടാളിയായ ജയ് ചൗരസ്യയും പിടിയിലായിട്ടുണ്ട്. സത്‌ന ജില്ലയിലെ ഉഞ്ച്ഹെറ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.സാരനാഥ് എക്‌സ്‌പ്രസില്‍ യാത്രക്കാരായി എത്തിയ ഇവരുടെ ബാഗ് മറ്റ് യാത്രക്കാർക്കൊപ്പം പരിശോധിക്കുന്നതിനിടയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.തുടർന്ന് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എൻ.ഡി.പി.എസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥൻ സഞ്ജയ് മിശ്ര പറഞ്ഞു.
Read More » -
Kerala
നാട്ടുകാർക്ക് മുഴുവൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ; ഈ വീട്ടമ്മ വേറെ ലെവലാണ്
വി പി നുസ്രത്ത് വെറുമൊരു വീട്ടമ്മയല്ല, വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യയാണ്.ഇവരുടെ പേരിലുള്ളതെല്ലാം സാമ്ബത്തികത്തട്ടിപ്പു കേസുകളാണ്. റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതും വക്കീല്‍ ചമഞ്ഞ് തട്ടിപ്പുനടത്തിയതും പോലീസുദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയില്‍ ഇടനിലക്കാരിയായി പണം തട്ടിയതുമുള്‍പ്പെടെ കേസുകൾ നിരവധിയാണ്. സ്വര്‍ണം തട്ടിയ പരാതിയും നിലവിലുണ്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി ഇവരുടെ പേരില്‍ ഒൻപതു കേസുകളുണ്ട്.ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിലായിരിക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ പത്രസമ്മേളനംപോലും വിളിച്ചിരുന്നു. പോലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാൻ ശ്രമിക്കുന്നതായി ഇവര്‍ പരാതിപ്പെട്ടു.കേസുകള്‍ ഒത്തുതീര്‍ക്കാനോ മലപ്പുറം പോലീസ് ആവശ്യപ്പെട്ടിട്ട് ഹാജരാകാനോ ഇവര്‍ തയ്യാറായില്ല.ഈ സാഹചര്യത്തിലാണ് പോലീസ് തൃശ്ശൂര്‍ ചേര്‍പ്പിലെത്തി ഇവരെ അറസ്റ്റുചെയ്തത്. തൃശ്ശൂര്‍ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)നെയാണ് മലപ്പുറം സി.ഐ. ജോബി തോമസും സംഘവും അറസ്റ്റുചെയ്തത്.ഡിവൈ.എസ്.പി.യുടെ ചേര്‍പ്പിലെ വീട്ടില്‍നിന്നാണ് അറസ്റ്റ്.
Read More » -
Kerala
നാഗർകോവിൽ-കോട്ടയം പാസഞ്ചർ ആർക്കുവേണ്ടിയാണ് ഓടിക്കുന്നത്..?
16366 നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് നാഗര്‍കോവില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിനാണ് പുറപ്പെടുന്നത്. ട്രെയിൻ 2.30 ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് 2.35 ന് പുറപ്പെട്ട് വൈകുന്നേരം 5.15 ന് കൊല്ലത്ത് എത്തുന്ന സമയക്രമത്തിലാണ് ഈ ട്രെയിന്‍റെ യാത്ര.അതായത് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് എത്താൻ ഏകദേശം മൂന്നു മണിക്കൂറാണ് ട്രെയിന് അനുവദിച്ചിരിക്കുന്നതെന്ന് ! വൈകുന്നേരം 4.10 ന് പരവൂരില്‍ എത്തുന്ന വണ്ടിക്ക് 12 കിലോമീറ്റര്‍ കഴിഞ്ഞ് കൊല്ലം എത്തി അവിടുന്ന് പുറപ്പെടാൻ വീണ്ടും ഒരു മണിക്കൂറാണ് സമയം കൊടുത്തിരിക്കുന്നത്.പലപ്പോഴും ഈ സമയക്രമവും പാലിക്കപ്പെടാറില്ല. അശാസ്ത്രീയമായ സമയക്രമം കാരണം തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള മിക്ക സ്റ്റേഷനുകളിലും വണ്ടി തോന്നിയപോലെയാണ് ഓടിയെത്തുന്നത്.ഇതുകാരണം വണ്ടിയില്‍ കൃത്യമായി യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.ഓഫീസുകളിലും മറ്റും ജോലിസ്ഥലങ്ങളിലുമുള്ള യാത്രക്കാര്‍ ഈ അശാസ്ത്രീയത കാരണം യാത്രചെയ്യാൻ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരികരിക്കേണ്ട ഗതികേടിലാണ് ഇന്ന്. തിരുവനന്തപുരം സെൻട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.50 നുള്ള…
Read More » -
Kerala
ഓണം ബംബർ അടിച്ച മുസ്തഫയുടെ ഇന്നത്തെ ജീവിതം
വീട് പണി നടത്തണം, മക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്യണം, കൊപ്ര ബിസിനസ് നന്നാക്കിയെടുക്കണം’, 2017 ല്‍ 10 കോടി രൂപ ഓണം ബംപര്‍ അടിച്ചതിന് തൊട്ട് പിന്നാലെ പരപ്പനങ്ങാടി ചുഴലിയിലെ മട്ടത്തറമ്മല്‍ മുസ്തഫ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.എന്നാല്‍ 6 വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിക്കാന്‍ വീടിന്‍റെ വാതിലും ജനലും വില്‍ക്കുകയാണ് ഇപ്പോള്‍ മുസ്തഫ. കൊപ്ര കച്ചവടം സാമ്ബത്തികമായി തകര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു 2017 ലെ ഓണം ബംപര്‍ മുസ്തഫയെ തേടിയെത്തിയത്. 1000 രൂപയ്ക്കെടുത്ത നാല് ടിക്കറ്റില്‍ ഒന്നിനായിരുന്നു സമ്മാനം അടിച്ചത്. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനമായിരുന്നു അന്ന്10 കോടി.എന്നാൽ ഈ പത്ത് കോടി കൊണ്ടൊന്നും മുസ്തഫയുടെ ഭാഗ്യം അവസാനിച്ചില്ല.പലപ്പോഴായി 25 ലക്ഷവും അഞ്ച് ലക്ഷവും ഒരു ലക്ഷവുമെല്ലാം മുസ്തഫയ്ക്ക് ലോട്ടറി അടിച്ചു. എന്നാല്‍ ഇത്രയും ലോട്ടറി അടിച്ചിട്ടും മുസ്തഫയുടെ ജീവിതത്തില്‍ മാത്രം ഭാഗ്യം സംഭവിച്ചില്ല. ഇന്നിപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വീട്ടിലെ സാധനങ്ങള്‍ പോലും വിറ്റ് ജീവിക്കുകയാണ് മുസ്തഫ. “കിട്ടിയ…
Read More » -
Kerala
മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റിൽ
മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു.താഴെക്കോട് മേലേകാപ്പ് പറമ്ബ് സ്വദേശി പൂതൻകോടൻ വീട്ടില്‍ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആലിപ്പറമ്ബ് വട്ടപറമ്ബ് സോദേശി പീറാലി വീട്ടില്‍ ഷബീറലി(37), താഴെക്കോട് ബിടത്തി സോദേശി ജംഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ആലിപ്പറമ്ബ് ബിടാത്തി പുലിക്കതടത്തില്‍ മുഹമ്മദ് കുട്ടി(65)യിൽ നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനായിരുന്നു അറസ്റ്റ്. യുവതി മുഹമ്മദ് കുട്ടിയെ മൊബൈല്‍ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാര്‍ച്ച് 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.രാത്രി വീടിനുപുറത്ത് എത്തിയപ്പോഴേക്കും മറ്റ് രണ്ടു പേരും ചേർന്ന് തടഞ്ഞുവെച്ച്. ദൃശ്യങ്ങളും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു.മുഹമ്മദ് കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
Read More » -
Kerala
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ ആറാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. രാത്രി ഒൻപതുമണിയോടെയാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ നിലയില്‍ കാശിനാഥനെ കണ്ടെത്തുന്നത്.കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥൻ രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താതായതോടെ വീട്ടുകാർ കൂടെ കളിക്കാൻ പോയ കുട്ടികളുമായി ബന്ധപ്പെട്ടപ്പോൾ വീട്ടിലേക്ക് പോയതായാണ് മറുപടി കിട്ടിയത്.തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.ആര്യ സഹോദരിയാണ്.
Read More » -
Movie
‘കല്യാണപ്പരിശ്’ എന്ന തമിഴ് സിനിമ ‘സമ്മാന’മായി മലയാളത്തിലെത്തിയിട്ട് 45 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശശികുമാറിന്റെ ‘സമ്മാന’ത്തിന് 45 വർഷം പഴക്കമായി. 1975 മെയ് 30 നായിരുന്നു കല്യാണപ്പരിശ് എന്ന തമിഴ് ചിത്രത്തിന്റെ റീമേയ്ക്കായ ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. തമിഴിൽ വെന്നിക്കൊടി പാറിച്ച ത്രികോണപ്രേമ കഥയുടെ മലയാള രചന തോപ്പിൽ ഭാസി. പ്രണയത്തിൽ വില്ലനായി വന്നത് സ്വന്തം ചേച്ചിയാണെന്ന ദുര്യോഗമാണ് വാസന്തിക്കുണ്ടായത് (ജയഭാരതി). സ്നേഹിച്ച പുരുഷനെത്തന്നെയാണ് (നസീർ) ചേച്ചിയും (സുജാത) ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കിയ അനിയത്തി സ്വയം പിന്മാറി. വളർത്തി വലുതാക്കിയ ചേച്ചിയോടുള്ള കടപ്പാട്. ചേച്ചിയും കാമുകനും ഒന്നായി. വിധിവശാൽ ഒരു കുഞ്ഞിനെ സമ്മാനിച്ച് ചേച്ചി മരിച്ചു. അപ്പോൾ അനിയത്തിയും പഴയ കാമുകനും ഒന്നാകുമോ? ഇല്ല. കാമുകൻ അവളെ കണ്ടെത്തിയപ്പോഴേയ്ക്കും അവളുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹസമ്മാനമായി കുഞ്ഞിനെ നൽകാം. പിന്നീട് സന്ദേശം, ബോയിങ്ങ് ബോയിങ്ങ്, തൂവൽസ്പർശം മുതലായ ചിത്രങ്ങൾ നിർമ്മിച്ച എവർഷൈൻ പ്രൊഡക്ഷൻസിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് ‘സമ്മാനം’. വയലാർ-ദക്ഷിണാമൂർത്തി ഗാനങ്ങളിൽ ‘എന്റെ കൈയിൽ പൂത്തിരി’ ഹിറ്റായി. ‘നിശബ്‌ദത…
Read More » -
NEWS
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ പി എല്‍ ചാമ്ബ്യൻമാർ
അഹമ്മദാബാദ്:അവസാന രണ്ടു പന്തില്‍ 10 റണ്‍സ് അടിച്ച രവീന്ദ്ര ജഡേജയുടെ മികവിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ പി എല്‍ ചാമ്ബ്യൻമാരായി. ഗുജറാത്ത് ടൈറ്റൻസിന് എതിരെ അഞ്ചു വിക്കറ്റ് വിജയമാണ് അഹമ്മദാബാദില്‍ ചെന്നൈ സ്വന്തമാക്കിയത്. 215 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഉറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്സ് വെറും 3 പന്ത് മാത്രം എറിഞ്ഞ സമയത്ത് മഴ വില്ലനായി എത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് 15 ഓവര്‍ ആക്കി ചുരുക്കി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. 15 ഓവറില്‍ 171 റണ്‍സ് ആയി സി എസ് കെയുടെ വിജയ ലക്ഷ്യം. 16 പന്തില്‍ 26 റണ്‍സ് എടുത്ത റുതുരാജിനെയും 25 പന്തില്‍ നിന്ന് 47 റണ്‍സ് എടുത്ത കോണ്വേയെയും അവസാന രണ്ടു പന്തിൽ ഒരു സിക്സും ഒരു ഫോറും അടിച്ച രവീന്ദ്ര ജഡേജയും ചേർന്ന് ചെന്നൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
Read More »