KeralaNEWS

പത്തു വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം;പ്രതിയ്ക്ക് 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ‌ പിഴയും 

ആലപ്പുഴ: പത്തു വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ‌ പിഴയും ശിക്ഷ.അര്‍ത്തുങ്കല്‍ കാക്കരിയില്‍ പൊന്നനെയാണ്(57) കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായാണ് തടവും പിഴയും.പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കാനും വിധിയായി.പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. അര്‍ത്തുങ്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ചേര്‍ത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

 

Signature-ad

2020ല്‍ അമ്മയെ അന്വേഷിച്ച്‌ അയല്‍വീട്ടിലേക്കു ചെന്ന 10 വയസ്സുകാരിക്കു നേരേയാണ് പ്രതി അതിക്രമം നടത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടര്‍ന്ന് അതിക്രമം നടത്തുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ബീന ഹാജരായി.

Back to top button
error: