NEWSSports

ശ്രീലങ്കയിലെ ഒരു കുടുംബം ലോക ക്രിക്കറ്റിന് സംഭാവന ചെയ്തത് നാലു പേരെ

ശ്രീലങ്കയിലെ ഒരു കുടുംബം ലോക ക്രിക്കറ്റിന് നാല് പേരെ സംഭാവന ചെയ്തിട്ടുണ്ട്.നാല് സഹോദരങ്ങളെ ! അതിൽ ഒരാൾ ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഏകദിന ലോകകപ്പ് വിജയിയും മികച്ച കളിക്കാരനുമാണ്.
ധമ്മിക, അർജുന, നിശാന്ത, സഞ്ജീവ രണതുംഗ മാരിൽ ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതും കരിയർ ഏറ്റവുമധികം വിജയിപ്പിച്ചതും രണ്ടാമനായ അർജുന ആയിരുന്നു.
1982ൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പാഡ് കെട്ടിയ അർജുന 2000 ൽ തന്റെ 93 ആമത്തെ ടെസ്റ്റ് സൗത്താഫ്രിക്കക്കെതിരെ കളിച്ച് അവസാനിക്കുമ്പോൾ ആ ബാറ്റിൽ നിന്ന് 35.7 ആവറേജിൽ 4 സെഞ്ചുറി അടക്കം 5105 റൺസ് പിറന്നിരുന്നു. ശ്രീലങ്കക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഈ നായകൻ 269 കളിയിൽ നിന്ന് 35.85 ശരാശരിയിൽ സെഞ്ചുറികളോടെ 7456 റൺസുകൾ നേടി. ആദ്യ കാലങ്ങളിൽ സ്ഥിരമായി ബൗൾ ചെയ്തിരുന്ന അർജുനക്ക് ടെസ്റ്റിൽ 16 ഉം ഏകദിനത്തിൽ 79 ഉം വിക്കറ്റുകളുണ്ട്.
തന്റെ വ്യക്തിഗത പ്രകടനത്തിലുപരി ശ്രീലങ്കൻ ക്രിക്കറ്റിന് മേൽവിലാസമുണ്ടാക്കി ലോകകപ്പ് നേടുകയും മുരളീധരൻ, ചാമിന്ദ വാസ്, മഹേള ജയവർധനെ, സങ്കക്കാര, റോഷൻ മഹാനാമ, ജയസൂര്യ തുടങ്ങിയ ലോകോത്തര നിരയെ വാർത്തെടുക്കുകയും ചെയ്ത രീതിയിലായിരിക്കും അദ്ദേഹം ഓർമിക്കപ്പെടുക.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം  ശ്രീലങ്കയുടെ മുൻ ഗതാഗത, സിവിൽ വ്യോമയാന മന്ത്രിയാണ്.
സഹോദരൻമാരിൽ മൂത്തയാൾ ധമ്മിക രണതുംഗ 1989-90 കാലത്ത് രണ്ട് ടെസ്റ്റും നാല് ഏകദിനവും കളിച്ചു.
മൂന്നാമത്തെയാൾ നിശാന്ത, 1993 ൽ സിംബാബ് വെക്കും പാക്കിസ്ഥാനുമെതിരെ ഓരോ ഏകദിനങ്ങൾ കളിച്ചു.
സഞ്ജീവ രണതുംഗ 1994-97 കാലത്ത് 9 ടെസ്റ്റുകളും 13 ഏകദിനവും കളിച്ചു. ടെസ്റ്റിൽ രണ്ട് സെഞ്ചുറിയും ഇദ്ദേഹം സ്കോർ ചെയ്തിട്ടുണ്ട്.
ഇവരുടെ സഹോദരൻ പ്രസന്ന രണതുംഗ ശ്രീലങ്കൻ രാഷ്ട്രീയ രംഗത്ത് സജീവമാണ്.

Back to top button
error: