Month: May 2023

  • India

    അരിക്കൊമ്പനെ പിടിക്കാൻ അഞ്ചംഗ ആദിവാസി സംഘം

    തേനി:അരിക്കൊമ്ബനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനം വകുപ്പ്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സര്‍ജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.   അരിക്കൊമ്ബൻ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവച്ച്‌ പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന.

    Read More »
  • Kerala

    ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

    കോഴിക്കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്ബാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും മകൾ ദുഹാ മന്‍ഹല്‍ ആണ് മരണപ്പെട്ടത്.തിങ്കളാഴ്ചയായിരുന്നു സംഭവം.   ബാത്ത്റൂമിലെ ബക്കറ്റിലാണ് വീണത്. ‍ വീട്ടിൽ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് സംഭവ സമയമുണ്ടായിരുന്നത്.മാവൂര്‍ എസ് ഐ. മോഹനന്‍. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു. പ്രിന്‍സി എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

    Read More »
  • Crime

    സിദ്ദിഖിന്റെ കൊലപാതകം നടന്ന ‘ഡി കാസ’ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

    കോഴിക്കോട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഹോട്ടലിനില്ലായിരുന്നു എന്നും പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചു പൂട്ടാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷം മുമ്പ് മലിനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഡി കാസ ഹോട്ടലിനെതിരെ പരാതി നല്‍കിയിരുന്നു. അന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീട് ആറു മാസങ്ങള്‍ക്കു ശേഷം ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഹോട്ടലില്‍ മയക്കു മരുന്നുപയോഗമുള്‍പ്പടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്ന് നേരത്തെയും പരാതികളുയര്‍ന്നിട്ടുണ്ട്. കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു.

    Read More »
  • India

    നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷൻ ലിമിറ്റഡിൽ ഒഴിവുകൾ

    നാഷണൽ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷൻ ലിമിറ്റഡ് (NTPC) റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവ് വിശദാംശങ്ങള്‍ ഇലക്‌ട്രിക്കല്‍ – 120 മെക്കാനിക്കല്‍ – 120 ഇലക്‌ട്രോണിക്‌സ് – ഇൻസ്ട്രുമെന്റേഷൻ – 60 യോഗ്യത അംഗീകൃത സര്‍വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ എന്നിവയില്‍ ബി.ടെക് നേടിയിരിക്കണം. ഇതോടൊപ്പം ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായ പരിധി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 35 വയസില്‍ കൂടരുത്. എന്നിരുന്നാലും, സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കും. തിരഞ്ഞെടുപ്പ് പ്രക്രിയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ പരിശോധിക്കാവുന്നതാണ്. ശമ്ബള വിശദാംശങ്ങള്‍ ഇ3 ഗ്രേഡ് അനുസരിച്ച്‌ പ്രതിമാസം 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ ശമ്ബളം ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക സൈറ്റായ careers(dot)ntpc(dot)co(dot)in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം . 300 തസ്തികകളിലേക്കാണ് നിയമനം. വിജ്ഞാപനമനുസരിച്ച്‌, അപേക്ഷാ നടപടികള്‍ ജൂണ്‍ രണ്ടിന് അവസാനിക്കും.

    Read More »
  • Crime

    കോഴിക്കോട് യുവതി ജീവനൊടുക്കിയ സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

    കോഴിക്കോട്: യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിരന്തര ഭീഷണി കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് ഭീഷണിക്ക് കാരണം. കഴിഞ്ഞ മാസം 24 നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. പ്രതി ഡ്രൈവറായി പോകുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയായിരുന്നു. പണം തിരികെ ചോദിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തി. യുവതിയുടെ മൊബൈല്‍ ഫോണ്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ശരത് ലാലിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

    Read More »
  • India

    18 വയസില്‍ താഴെയുള്ളവർക്ക്  സിംകാർഡ് ലഭിക്കില്ല; നിയമം കടുപ്പിച്ച് കേന്ദ്രം

    ന്യൂഡൽഹി:18 വയസ്സിൽ താഴെയുള്ളവർക്ക് ഇനിമുതൽ സിം കാർഡ് ലഭിക്കില്ല.വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2023 ജൂണ്‍ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നാണ് സൂചന. പുതിയ നിയമപ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള ആര്‍ക്കും സിം വാങ്ങാനാവില്ലെന്ന് ന്യൂസ് നേഷൻ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ നിയമങ്ങള്‍ ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സിം വാങ്ങുന്നതിനുള്ള നിയമങ്ങളില്‍ ടെലികോം കമ്ബനികള്‍ മാറ്റം വരുത്തിയിരുന്നു. 18 വയസിന് താഴെയുള്ള ഒരു ഉപഭോക്താവിനും സിം വാങ്ങാൻ കഴിയില്ലെന്ന് അതില്‍ പറഞ്ഞിരുന്നുവെങ്കിലും പലരും ഇത് അവഗണിക്കുകയായിരുന്നു. അതേസമയം നിലവിൽ ഉള്ളവരുടെ സിം റദ്ദാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല

    Read More »
  • Kerala

    തൃശൂർ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത 

    തൃശൂർ: ജില്ലയുടെ തീരമേഖലയിൽ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്.ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. കടലേറ്റത്തിനിടെ ചാവക്കാട് അഞ്ചങ്ങാടി വളവിന് സമീപത്തെ കടമുറികള്‍ കഴിഞ്ഞദിവസം തകര്‍ന്നിരുന്നു.താത്കാലിക സംരക്ഷണഭിത്തിയായി ചാവക്കാട്ടെ കടലോരത്ത് നിരത്തിയ ജിയോബാഗുകള്‍ പൂര്‍ണമായും കടലേറ്റത്തില്‍ തകര്‍ന്നു. കരിങ്കല്‍ഭിത്തി തകര്‍ന്നപ്പോഴാണ് ജിയോബാഗ് നിരത്തിയത്. കടലും റോഡും തമ്മില്‍ ചിലയിടങ്ങളില്‍ ഏതാനും മീറ്ററുകളുടെ വ്യത്യാസമാണുള്ളത്.   അതേസമയം ടെട്രാപാഡും പുലിമുട്ടും സ്ഥാപിക്കുന്നതിന് കേന്ദ്രസംഘത്തിന്റെ പരിശോധനയും അനുമതിയും ആവശ്യമായതിനാലാണ് കടലോര സംരക്ഷണപദ്ധതികള്‍ നീണ്ടുപോകുന്നതെന്നാണ് അധികൃതർ പറയുന്നത്.    കാലവര്‍ഷസമയത്ത് അതിരൂക്ഷമായ കടലേറ്റമാണ് ചാവക്കാട് കടപ്പുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ഉണ്ടാകാറ്. രണ്ടാഴ്ചയായി കടലില്‍ വൻതിരമാലകളുണ്ട്.തകര്‍ന്ന കടല്‍ഭിത്തികളിലെ കരിങ്കല്ല് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ കരയിലേക്ക് കയറ്റി നീളത്തില്‍ നിരത്തിയാല്‍ വീടും കടമുറികളും റോഡും തകരാതെ താത്കാലികമായി സംരക്ഷിക്കാനാവുമെന്നാണ് തീരദേശവാസികള്‍ പറയുന്നത്.കാലവർഷം അടുത്തിരിക്കെ ജനങ്ങൾ ഭീതിയിലാണ് ഇവിടെ.

    Read More »
  • NEWS

    മരിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിക്കുകയോ അഴുകുകയോ ചെയ്യാതെ കന്യസ്ത്രീയുടെ മൃതദേഹം

    മരിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിക്കുകയോ അഴുകുകയോ ചെയ്യാതെ കത്തോലിക്ക കന്യസ്ത്രീയുടെ മൃതദേഹം. സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ മൃതദേഹമാണ് അഴുകാത്ത നിലയില്‍ കണ്ടെത്തിയത്.2019 മേയ് 29ന് മരിച്ച സിസ്റ്റര്‍ വില്‍ഹെല്‍മിനയെ തടികൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്. മഠം സ്ഥിതിചെയ്യുന്ന സെമിത്തേരിയില്‍ അടക്കാനായി 2023 മേയ് 18 ന് കുഴിച്ചെടുത്തപ്പോഴാണ് അഴുകാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്ബോള്‍ 95 വയസ്സായിരുന്നു സിസ്റ്റര്‍ വില്‍ഹെല്‍മിനയ്ക്ക്.അമേരിക്കയിലെ മിസോറിയിലാണ് സംഭവം.

    Read More »
  • NEWS

    വിസ മാറ്റാൻ എത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

    മസ്കത്ത്: ദുബൈയില്‍നിന്നും വിസ മാറ്റത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  തിരുവനന്തപുരം  വട്ട കരിക്കകം രാജീവ്‌ ഗാന്ധി നഗറിലെ സിബി (41) ആണ് അല്‍ഖുവൈറിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മൃതദേഹം മസ്കത്ത് കെ.എം.സി.സി അല്‍ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചു.

    Read More »
  • India

    മണാലി- ലേ ഹൈവേ തുറന്നു; സഞ്ചാരികളുടെ ഒഴുക്ക്

    ലഡാക്ക്:സഞ്ചാരികളുട പ്രിയപ്പെട്ട പാതയായ മണാലി- ലേ ഹൈവേ തുറന്നു. ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചല്‍ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്നതാണ് പാത.  മഞ്ഞുമൂടി കിടന്നതിനാല്‍ ഹൈവേ മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നു.427 കിലോമീറ്റര്‍ നീളമുള്ള പാതയിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമായി. ഈ പാതയാണ് ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത്. ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനപ്പെട്ട അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ സൈനികര്‍ക്കാവശ്യമായ ചരക്കുനീക്കങ്ങള്‍ നടത്തുന്നതും മണാലി- ലേ ഹൈവേയിലൂടെയാണ്. മുൻവര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ പാതയ്ക്ക് സമാനമായ പല അതിര്‍ത്തി പാതകളും പെട്ടെന്ന് തുറക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബി.ആര്‍.ഒ.   ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലൊന്നായ ലേ സഞ്ചാരികളുടെ പറുദീസ കൂടിയാണ്.വർഷത്തിൽ അഞ്ച് മാസം മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കയുള്ളൂ.

    Read More »
Back to top button
error: