CrimeNEWS

വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; ഡിവൈ.എസ്.പിയുടെ ഭാര്യയ്‌ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍

മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍. തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി: കെ.എ സുരേഷ് ബാബുവിന്റെ ഭാര്യയായ വി.പി നുസ്രത്തിനെ (36), ഡിവൈഎസ്പിയുടെ ചേര്‍പ്പിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയാണ്.

ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരില്‍ കേസുകളുണ്ട്. വക്കീല്‍ ചമഞ്ഞും സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും പണം തട്ടിയതായി ഇവര്‍ക്കെതിരെ പരാതികളുണ്ട്.

10 ലക്ഷവും അതിലധികവും നഷ്ടമായവര്‍ പരാതിക്കാരിലുള്‍പ്പെടുന്നു. സ്വര്‍ണം തട്ടിയെന്ന പരാതിയും നുസ്രത്തിനെതിരെയുണ്ട്. ഭര്‍ത്താവ് സുരേഷ് ബാബു നേരത്തെ തിരൂര്‍ ഡിവൈഎസ്പിയായിരുന്നു. പോലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതായി പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.

 

 

Back to top button
error: