Month: May 2023
-
Kerala
പിരിവുകാര്‍ ചോദിച്ച തുക നല്‍കിയില്ല; വ്യാപാരിയെ സിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി
തിരുവനന്തപുരം: ഫണ്ടു പിരിവിനെത്തിയ സി.പി.ഐ പ്രവര്‍ത്തകര്‍ വ്യാപാരിയെ മര്‍ദിച്ചതായി പരാതി. സി പി ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസിന്റെ നവീകരണ ഫണ്ട് പിരിക്കാനെത്തിയവര്‍ ചോദിച്ച തുക നല്‍കാത്തതിനാല്‍ മര്‍ദിച്ചെന്നാണ് ആരോപണം. പോത്തന്‍കോട് ജംഗ്ഷനില്‍ മാരി ലക്ഷ്മി സ്വീറ്റ്സ് എന്നകട നടത്തുന്ന മാരിയപ്പന്‍ (60) ന് മര്‍ദനമേറ്റെന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെ എം എന്‍ സ്മാരക നവീകരണ ഫണ്ടു പിരിക്കാനെത്തിയ സി.പി.ഐ മേഖലാ ജനറല്‍ സെക്രട്ടറി ഷുക്കൂറാണ് ഇരു ചെകിട്ടത്തും അടിച്ചതെന്ന് മാരിയപ്പന്‍ പറയുന്നു. ഇവരാശ്യപ്പെട്ട തുക നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞതിനാണ് തന്നെ മര്‍ദിച്ചത്. കടയിലെ സാധനങ്ങളും തട്ടിത്തെറിപ്പിച്ചു. 50 രൂപയേ തരാന്‍ നിവൃത്തിയുള്ളൂ എന്ന് പറഞ്ഞ മാരിയപ്പനോട് ഇയാള്‍ തട്ടിക്കയറുകയും ചെകിട്ടത്തടിക്കുകയുമായിരുന്നു. ”നീ തമിഴ് നാട്ടില്‍ നിന്ന് വന്നതല്ലേ ? ഇവിടെ നീ ജീവിക്കുന്നത് ഞങ്ങള്‍ക്ക് കാണണം” എന്നു പറഞ്ഞ് രൂക്ഷമായി തെറി വിളിക്കുകയും ചെയ്തുവെന്നും മാരിയപ്പന്‍ പറയുന്നു. മര്‍ദ്ദനമേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് ഇന്നലെ…
Read More » -
India
കര്‍ണാടക ഡി.ജി.പി. പ്രവീണ്‍ സൂദ് സിബിഐ മേധാവി; എതിര്‍പ്പുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായി കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനെ നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ഈ മാസം കാലാവധി അവസാനിക്കുന്ന നിലവിലെ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ പിന്‍ഗാമിയായിട്ടാണ് പ്രവീണ്‍ സൂദിന്റെ നിയമനം. ഈ മാസം 25 ന് ജയ്‌സ്വാള്‍ വിരമിക്കും. ഇതിനുശേഷം പ്രവീണ്‍ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേല്‍ക്കും. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. 2018 ലാണ് പ്രവീണ്‍ സൂദിനെ കര്‍ണാടക പോലീസ് മേധാവിയായി നിയമിക്കുന്നത്. 2024 മേയില്‍ വിരമിക്കാനിരിക്കെയാണ് പ്രവീണ്‍ സൂദിനെത്തേടി പുതിയ ചുമതലയെത്തിയിരിക്കുന്നത്. പ്രവീണ്‍ സൂദ് അടക്കം മൂന്നുപേരുകളാണ് പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷമാണ് സിബിഐ മേധാവിയുടെ കുറഞ്ഞ കാലാവധി. അഞ്ചു വര്‍ഷം വരെ നീട്ടികൊടുക്കുന്നതിനു വ്യവസ്ഥയുണ്ട്. പ്രവീണ്‍ സൂദിനു പുറമെ, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്സേന, ഡല്‍ഹി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ താജ് ഹസന്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്.…
Read More » -
India
‘മോക്ക’ ചുഴലിക്കാറ്റ്;പശ്ചിമ ബംഗാളിലെ കടൽത്തീരങ്ങളിൽ സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു
കൊൽക്കത്ത: ‘മോക്ക ‘ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സൗത്ത് 24 പർഗാനാസിലെ ബഖാലി കടൽത്തീരത്ത് സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു. പശ്ചിമ ബംഗാളിലെ ദിഘയിൽ 8 ടീമുകളെയും 200 രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്.പൊതുജനങ്ങളോടും വിനോദസഞ്ചാരികളോടും ജാഗ്രത പാലിക്കാനും ബീച്ചിൽ വരുന്നത് ഒഴിവാക്കാനും ഇവിടെ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്.കാറ്റിന്റെ വേഗത മണിക്കൂറിൽ 254 കിലോമീറ്റർ ആയിരിക്കും എന്നാണ് അറിയിപ്പ്. മോക്ക ചുഴലിക്കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചില സ്ഥലങ്ങളിൽ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read More » -
Crime
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആദ്യം അന്വേഷിച്ചവര്‍ക്കെതിരെ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ഇടതു സഹയാത്രികന്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. രണ്ട് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തിരുവനന്തപുരം പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പിയുടെ റിപ്പോര്‍ട്ട്. തെളിവ് ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും ഇവര്‍ വരുത്തിയ വീഴ്ച അന്വേഷണം വൈകാന്‍ ഇടയാക്കിയെന്നാണു കുറ്റപ്പെടുത്തല്‍. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയത്. പൂജപ്പുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കന്റോണ്‍മെന്റിലെയും കണ്‍ട്രോള്‍ റൂമിലെയും എസിപിമാരുടെ നേതൃത്വത്തിലാണ് ആദ്യം അന്വേഷിച്ചത്. എന്നാലിവര്‍ അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തി. ആശ്രമത്തിനു പരിസരത്തെ സിസി ടിവി ദൃശ്യങ്ങളില്‍ പലതും നഷ്ടപ്പെടുത്തി. ഒട്ടേറെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും അതൊന്നും കേസ് ഡയറിയില്‍ ഉള്‍ക്കൊള്ളിച്ചില്ല. തീ കത്തിയ ദിവസം ആശ്രമത്തില്‍നിന്നു കണ്ടെടുത്ത റീത്തിനൊപ്പമുണ്ടായിരുന്ന കുറിപ്പ് കയ്യക്ഷര പരിശോധന ഉള്‍പ്പെടെയുള്ള തുടര്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കിയില്ല തുടങ്ങിയവയാണ് പ്രധാന കുറ്റപ്പെടുത്തലുകള്‍. കേസിലെ പ്രതികളിലേക്കെത്താന്‍ നിര്‍ണായകമായത് ഒന്നാം പ്രതിയായ…
Read More » -
Crime
കൊണ്ടോട്ടിയിലേത് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം; പൈപ്പും വടിയും കൊണ്ട് രണ്ടുമണിക്കൂര്‍ തല്ലിച്ചതച്ചു
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ടുമണിക്കൂറോളം മര്‍ദിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെയാണ് സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതെന്നും ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളനാണെന്ന് പറഞ്ഞാണ് പ്രതികള്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. ”കള്ളനാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. എന്തിനുവന്നു? എവിടെനിന്നാണ് വന്നത്? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചായിരുന്നു മര്‍ദനം. പ്ലാസ്റ്റിക് പൈപ്പുകള്‍, മാവിന്റെ കൊമ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് മര്‍ദിച്ചത്. പുലര്‍ച്ചെ 12.15 മുതല്‍ 2.30 വരെ മര്‍ദനം തുടര്‍ന്നു. അതിനുശേഷം അനക്കമില്ലാതായതോടെ വലിച്ചിഴച്ച് 50 മീറ്റര്‍ അകലെയുള്ള അങ്ങാടിയില്‍ എത്തിക്കുകയായിരുന്നു”- ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍വെച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചി(36) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മോഷ്ടവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി…
Read More » -
India
രാജ്യസ്നേഹിയായതിന് പീഡിപ്പിക്കപ്പെടുന്നു: സിബിഐ റെയ്ഡിനോട് പ്രതികരിച്ച് സമീര്‍ വാങ്കഡെ
മുംബൈ: രാജ്യസ്നേഹിയായതിന് പീഡിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ച് എന്‍സിബി മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെ. ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീര്‍ വാങ്കഡെ 25 കോടി രൂപ ആവശ്യപ്പെട്ടതായുള്ള കേസില്‍ സിബിഐ റെയ്‌സ് നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”18 സിബിഐ ഉദ്യോഗസ്ഥരാണ് വീട്ടില്‍ 12 മണിക്കൂറിലേറ പരിശോധന നടത്തിയത്. ഭാര്യയും മക്കളും ഉള്ളപ്പോഴായിരുന്നു പരിശോധന. 23,000 രൂപയും നാല് വസ്തുക്കളുടെ ആധാരവുമാണ് അവര്‍ കണ്ടെത്തിയത്. നാല് വസ്തുക്കളും സര്‍വീസില്‍ കയറുന്നതിനു മുന്‍പു തന്നെ വാങ്ങിയതാണ്. ഭാര്യ ക്രാന്തിയുടെ മൈാബെല്‍ ഫോണും സിബിഐ പിടിച്ചെടുത്തു. സഹോദരി യാസ്മിന്‍ വാങ്കഡെയുടെയും അച്ഛന്‍ ജ്ഞാനേശ്വര്‍ വാങ്കഡെയുടെയും വീട്ടില്‍നിന്നും 28,000 രൂപ വീതം പിടിച്ചെടുത്തു. ഭാര്യാപിതാവിന്റെ വീട്ടില്‍നിന്ന് 1800 രൂപയും ഇതിനു പുറമെ പിടിച്ചെടുത്തു.” -സമീര്‍ വാങ്കഡെ പറഞ്ഞു. അതേസമയം, ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീര്‍ ഇടപെട്ടതായി സിബിഐയ്ക്കു രഹസ്യ വിവരം ലഭിച്ചതോടെയാണ് അഴിമതിക്കുറ്റം ചുമത്തി കേസെടുത്തത്. തുടര്‍ന്ന്…
Read More » -
India
അയോധ്യയിൽ ബിജെപി മൂന്നാമത്; ജയിച്ചത് സ്വതന്ത്ര മുസ്ലിം സ്ഥാനാർഥി
ഉത്തര്പ്രദേശിലെ അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ വാർഡിൽ വിജയിച്ച് സ്വതന്ത്ര മുസ്ലിം സ്ഥാനാർഥി.ശനിയാഴ്ച നടന്ന സിവിൽ തെരഞ്ഞെടുപ്പിലാണ് മുസ്‌ലിം സ്ഥാനാർഥി ആധികാരിക വിജയം നേടിയത്. സുൽത്താൻ അൻസാരിയാണ് രാം അഭിറാം ദാസ് വാർഡിൽ വിജയിച്ചത്.സമാജ് വാദി പാർട്ടിയുടെ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.അതേസമയം, ബിജെപിക്ക് മൂന്നാം സ്ഥാനമാണ് ഇവിടെ ലഭിച്ചത്.ഈ വാർഡിലെ മുസ്‌ലിം വോട്ടുവിഹിതം മൊത്തം വോട്ടിന്റെ 11 ശതമാനം മാത്രമാണ്.
Read More » -
Kerala
വനിതാ ഡോക്ടറെ ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച വനിതാ ഡോക്ടറെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ കെ.എസ്.ആര്‍.ടി.സി.ജീവനക്കാരൻ അറസ്റ്റിൽ. പാമാംകോട് സാം നിവാസില്‍ സാംരാജി (42) നെയാണ് നേമം പോലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പ്ലാങ്കാലമുക്ക് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന ക്ലിനിക്കിലെത്തിയ സാംരാജ് കൈവിരലിലെ മുറിവ് കാണിച്ച് ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു.ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചപ്പോള്‍ പ്രതി ഡോക്ടറെ അസഭ്യം പറയുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.ഡോക്ടറുടെ പരാതിയിലാണ് നടപടി..
Read More » -
Kerala
ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
കൊച്ചി:കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് പുഴയില്‍ കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോട്കര്‍ ഉല്ലാസ് ആര്‍ മുല്ലമല (42)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.സഹപ്രവര്‍ത്തകര്‍ക്കൊപ്പം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഉല്ലാസ്.ആറ് മണിയോടെ മാമലശ്ശേരി പയ്യാറ്റില്‍ കടവിലെത്തി. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ അഗ്നിശമനസേനയുടെ സ്‌കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
Read More » -
Kerala
പ്രതിശ്രുതവരനെ ഞെട്ടിക്കാനെത്തി യുവതി ഞെട്ടി! ‘കുരുക്കില്‍ പെട്ടില്ല’ എന്ന ആശ്വാസത്തില്‍ മടക്കം
എറണാകുളം: പ്രതിശ്രുതവരന് സര്‍പ്രൈസ് നല്‍കാന്‍ ചെറുക്കന്‍ ജോലി ചെയ്യുന്നു എന്നു പറഞ്ഞ സര്‍ക്കാര്‍ ഓഫീസിലെത്തിയ യുവതി ഞെട്ടി. അങ്ങനെയൊരാള്‍ അവിടെ ജോലി ചെയ്യുന്നേയില്ല എന്നറിഞ്ഞതോടെ ‘കുരുക്കില്‍ പെട്ടില്ല’ എന്ന ആശ്വാസത്തോടെ അവര്‍ മടങ്ങി. മലപ്പുറം സ്വദേശിനിയായ 30 വയസുകാരിയാണ് എറണാകുളം കലക്ടറേറ്റില്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നു എന്നു പറഞ്ഞ ‘ഭാവി വരനെ’ തേടിയെത്തിയത്. എടത്തല സ്വദേശിയായ യുവാവ് ക്ലര്‍ക്ക് ആണെന്നാണ് പറഞ്ഞിരുന്നത്. ഇരുവരുടെയും പുനര്‍ വിവാഹമാണ് നിശ്ചയിച്ചിരുന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതി ഇയാളെ നേരില്‍ കണ്ടിട്ടില്ല. ഭാര്യ മരിച്ചുപോയെന്നും കലക്ടറേറ്റിലാണ് ജോലിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഫോണ്‍ വഴിയുള്ള സംസാരം പിന്നീട് വിവാഹ തീരുമാനത്തിലെത്തി. ഇതോടെയാണ് ‘വരനെ’ അറിയിക്കാതെ ജോലി സ്ഥലത്ത് നേരിട്ടെത്തി സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചത്. പക്ഷേ, കലക്ടറേറ്റിലെ മജിസ്റ്റീരിയല്‍ സെക്ഷനിലെ ജീവനക്കാരോട് ആളെ തിരക്കിയപ്പോള്‍ യുവതിയാണ് വണ്ടറടിച്ചത്. ഫോട്ടോയൊക്കെ കാണിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരാള്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നില്ലെന്ന് ജീവനക്കാര്‍ തറപ്പിച്ചുപറഞ്ഞു. മറ്റ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാള്‍…
Read More »