IndiaNEWS

അയോധ്യയിൽ ബിജെപി മൂന്നാമത്; ജയിച്ചത് സ്വതന്ത്ര മുസ്ലിം സ്ഥാനാർഥി

ത്തര്പ്രദേശിലെ അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ വാർഡിൽ വിജയിച്ച് സ്വതന്ത്ര മുസ്‌ലിം സ്ഥാനാർഥി.ശനിയാഴ്ച നടന്ന സിവിൽ തെരഞ്ഞെടുപ്പിലാണ് മുസ്‌ലിം സ്ഥാനാർഥി ആധികാരിക വിജയം നേടിയത്.
സുൽത്താൻ അൻസാരിയാണ് രാം അഭിറാം ദാസ് വാർഡിൽ വിജയിച്ചത്.സമാജ് വാദി പാർട്ടിയുടെ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.അതേസമയം, ബിജെപിക്ക് മൂന്നാം സ്ഥാനമാണ് ഇവിടെ ലഭിച്ചത്.ഈ വാർഡിലെ മുസ്‌ലിം വോട്ടുവിഹിതം മൊത്തം വോട്ടിന്റെ 11 ശതമാനം മാത്രമാണ്.

Back to top button
error: