Month: May 2023

  • India

    ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കണമെന്ന് സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാൻ

    കോഴിക്കോട് : ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കണമെന്ന് സിപിഎം നേതാവും  മന്ത്രിയുമായ സജി ചെറിയാൻ. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്ത് മതനിരപേക്ഷ ശക്തിപ്പെടുത്താൻ കോൺഗ്രസ്‌ മുന്നിൽ നിൽക്കണം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സ്വാഭാവികമായുണ്ടാകും. ജനങ്ങൾ മാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായി ഐക്യം വരുമെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു. കർണാടക തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ തകർച്ചയുടെ തുടക്കമാണ്. ബിജെപി ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയാണ്.  പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തോടെ ബിജെപിയെ മറികടക്കണം. കോൺഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തിൽ വികസന വിരോധ സമീപമാണ് കോൺഗ്രസിനുള്ളത്. പക്ഷേ രാജ്യത്ത് മതനിരപേക്ഷ ശക്തിപ്പെടുത്താൻ കോൺഗ്രസ്‌ മുന്നിൽ നിൽക്കണമെന്നാണ് അഭിപ്രായമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

    Read More »
  • Kerala

    കെഎസ്ഇബി കരാർ ജീവനക്കാരനായ അതിഥി തൊഴിലാളി കോഴിക്കോട് ഒഴുക്കിൽപ്പെട്ട് മരിച്ചു

    കോഴിക്കോട്: അതിഥി തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിക്കോട് വെച്ചാണ് സംഭവം നടന്നത്. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ ഒഴുക്കിൽപ്പെട്ടാണ് മരണം നടന്നത്. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയും തിരുവമ്പാടി പൊലീസും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

    Read More »
  • Crime

    ​ഗുസ്തി താരങ്ങളുടെ സമരം ഇരുപത് ദിവസം പിന്നിട്ടു; ബിജെപിയുടെ ഒരു വനിത നേതാവ് പോലും തിരിഞ്ഞുനോക്കിയില്ല! പിന്തുണ തേടി ബിജെപി വനിത എംപിമാർക്ക് കത്തയക്കും

    ദില്ലി: ദില്ലിയിലെ ജന്തർമന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഇരുപത് ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണ തേടി ബി ജെ പി വനിത എംപിമാർക്ക് കത്തയക്കും എന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയർത്തുന്ന ബി ജെ പിയുടെ ഒരു വനിത നേതാവ് പോലും ഞങ്ങളെ വിളിച്ചില്ലെന്നും ​ഇവർ പറഞ്ഞു. പിന്തുണക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട് 16 ന് ഓഫീസിന് സമീപം പ്രതിഷേധിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു. നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി ഉൾപ്പെടെ ഉള്ള ബിജെപി വനിത എംപിമാർക്ക് കത്തയയ്ക്കുമെന്നും താരങ്ങൾ പറഞ്ഞു. അതേ സമയം ഗുസ്തി താരങ്ങളുടെ പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു. താരങ്ങൾ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ തള്ളി. മൊഴിയെടുക്കലിന്റെ ഭാ​ഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. കറുത്ത ബാഡ്ജ്…

    Read More »
  • LIFE

    ‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നു

    ‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും നായകനാകുന്നു. ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വെങ്കി അറ്റ്‍ലൂരി ഒരുക്കുന്ന പ്രൊജക്റ്റിലാണ് ദുല്‍ഖര്‍ നായകനാകുക. ഒക്ടോബറില്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ 24 എന്നീ ബാനറുകളുമായി ചേര്‍ന്ന് സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ദുല്‍ഖര്‍ പ്രൊജക്റ്റ് നിര്‍മിക്കുക. ദുല്‍ഖര്‍ നായകനായ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’യുടെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാര്‍ത്ത ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നു. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് ഇത്. ശാന്തി കൃഷ്‍ണയും പ്രധാന…

    Read More »
  • Kerala

    കവടിയാറിൽ കോർപറേഷൻ കുളത്തിൽ മീനുകൾ ചത്തുപൊങ്ങി; ദുർഗന്ധം സഹിക്കാനാവാതെ ജനം ദുരിതത്തിൽ, അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാർ

    തിരുവനന്തപുരം: കവടിയാറിൽ കോർപറേഷൻ കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയതോടെ ദുർഗന്ധം സഹിക്കാനാവാതെ ജനം ദുരിതത്തിൽ. നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കവടിയാര്‍ ടെന്നിസ് ക്ലബ്ബിന് സമീപത്തെ പൊതുകുളത്തിൽ മീനുങ്ങൾ ചത്തു പൊങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ചത്ത് പൊങ്ങിയ മീനുകളിൽ ഭൂരിഭാഗവും അഴുകി വെള്ളത്തിൽ അലിഞ്ഞു. വീടുകളിലേയും ഫ്ലാറ്റുകളിലും അകത്തുപോലും ഇതിന്റെ ദുർഗന്ധം എത്തി. വെള്ളം ഒഴുക്കി വിടാൻ സൗകര്യമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ദുർഗന്ധം സഹിക്കുകയല്ലാതെ നിവൃത്തിയിലെന്ന് സമീപവാസികൾ പറയുന്നു. പലതവണ പരാതി പറഞ്ഞിട്ടും കോര്‍പ്പറേഷൻ അനങ്ങുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പെഡലിംഗ് ബോട്ട് സര്‍വ്വീസും കുട്ടികളുടെ പാര്‍ക്കുമുണ്ടായിരുന്ന സ്ഥലമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാട്ടുകാര്‍ക്ക് പൊല്ലാപ്പായി മാറിയത്. പ്രഭാത സായാഹ്ന സവാരിക്ക് കുളത്തിന് ചുറ്റുമുള്ള നടപ്പാതയിയിലെ തറയോട് പാകൽ പാതിവഴിയിലാണ്. വഴിവിളക്ക് പ്രവര്‍ത്തന സജ്ജമാണെങ്കിലും കുളത്തിലേക്കുള്ള പ്രധാന കവാടം തുറന്നുകൊടുക്കാത്തത് കാരണം പരിസരമാകെ കാടുമൂടിയ നിലയിലാണ്. പൊതുകുളം സംരക്ഷിക്കാൻ അടിയന്തര നടപടിയാണ് നാട്ടുകാരുടെ ആവശ്യം.

    Read More »
  • Kerala

    വടക്കൻ പറവൂരില്‍ പുഴയിൽ വീണ് മരിച്ച മൂന്ന് കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു

    കൊച്ചി: തീരാ നൊമ്പരമായി എറണാകുളം വടക്കൻ പറവൂരില്‍ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മരിച്ച മൂന്ന് കുഞ്ഞുങ്ങൾ. മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ചെറിയപല്ലം തുരുത്തു സ്വദേശി ബിജുവിന്‍റെയും കവിതയുടേയും മകള്‍ ശ്രീവേദ, കവിതയുടെ സഹോദരൻ ബിനു -നിത ദമ്പതികളുടെ മകൻ അഭിവന് എന്നിവരുടെ മൃതദേഹം പറവൂർ ചെറിയപല്ലം തുരുത്തിലും ശ്രീരാഗിന്‍റെ മൃതദേഹം ഇരിഞ്ഞാലക്കുടയിലുമാണ് സംസ്കരിച്ചത്. പറവൂര്‍ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ബന്ധുക്കളായ മൂന്നു കുട്ടികളേയും വീട്ടിൽ നിന്നും കാണാതായെന്ന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വൈകിട്ടോടെ പുഴയോരത്ത് കുട്ടികളുടെ സൈക്കിള്‍ കണ്ടെത്തി. കളിക്കാനിറങ്ങിയ മൂന്ന് കുട്ടികളുടെയും ഡ്രസ്സും, പുഴയോരത്ത് കണ്ടതിനെ തുടർന്ന് കുട്ടികൾ പുഴയിൽ ഇറങ്ങിയെന്ന സംശയത്തിൽ തെരച്ചിൽ തുടങ്ങി. തുടര്‍ന്ന് ആദ്യം ശ്രീവേദയുടേയും പിന്നാലെ അഭിനവിന്‍റേയും ശ്രീരാഗിന്‍റേയും മൃതദേഹങ്ങൾ കിട്ടി. ഇരിങ്ങാലക്കുടയിൽ നിന്ന് പറവൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു പന്ത്രണ്ടുകാരനായ ശ്രീരാഗ്. വീട്ടുകാരൊന്നും അറിയാതെ മൂന്നു കുട്ടികളും…

    Read More »
  • Crime

    13 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേർ! എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ

    കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. നിഖിൽ, ഗണേഷ് എന്നീ ബോട്ട് ജീവനക്കാർ അറസ്റ്റ് ചെയ്തു. സെൻട്രൽ പോലീസിന്റെതാണ് നടപടി. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്. 13 പേരെ കേറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് കയറ്റിയത്. സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള സാഹചര്യത്തിൽ 40 ലധികം ആളുകളുമായി മറൈൻ ഡ്രൈവിൽ സർവ്വീസ് നടത്തിയത്. പൊലീസ് പരിശോധനക്കെത്തിയത് ദൂരെ നിന്ന് കണ്ട ഉടനെ സന്ധ്യ എന്ന ബോട്ട് പോകുകയും പകുതി ആളുകളെ ബോട്ടിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഈ രണ്ട് ബോട്ടുകളും തിരിച്ചെത്തിയ ഉടനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. ബോട്ടിലെ സ്രാങ്കുമാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് സെൻട്രൽ പൊലീസ് അറിയിച്ചിട്ടുണ്ട്. താനൂർ ദുരന്തത്തിന് ശേഷവും ഇത്തരം നിയലംഘനങ്ങൾ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നു എന്നാണ് അറിവ്.

    Read More »
  • Kerala

    പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

    പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു. പട്ടാമ്പി വള്ളൂർ മേലെകുളത്തിലാണ് ദാരുണാപകടമുണ്ടായത്. കൊടലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ (12) വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽ കുമാർ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുങ്ങാകുഴി ഇടുന്നതിനിടെ കുളത്തിലെ ചേറിൽ കുടുങ്ങുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ പൊങ്ങി വരാതായപ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.

    Read More »
  • Tech

    ഐപിഎല്ലിനിടെ ആരാ​ധകർക്ക് ജിയോയുടെ ഷോക്ക് ട്രീറ്റ്മെ​ന്റ്! ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസിന് തുടക്കം

    ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസിന് തുടക്കമായി. 999 രൂപയാണ് വാർഷിക പ്ലാൻ നിരക്ക്. രാജ്യത്തെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ സിനിമ ഹോളിവുഡ് കണ്ടന്റിലേക്ക് കൂടി ആക്സസ് നൽകിക്കൊണ്ടാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് തുടങ്ങിയിരിക്കുന്നത്. ഫിഫ വേൾഡ് കപ്പ്, ഐ പി എൽ 2023 പോലുള്ള ജനപ്രിയ കണ്ടെന്റുകൾ ഫ്രീ സ്ട്രീമിങ്ങിലൂടെ നൽകി കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്ന പ്ലാറ്റ്ഫോമാണ് ജിയോ സിനിമ. ഇപ്പോളിതാ ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ തുടങ്ങി ഷോകൾ ഉൾപ്പെടെ എച്ച് ബി ഒയിലെ പ്രീമിയം കണ്ടെന്റ് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഐഎപിഎല്ലിന് ശേഷമാണ് പുതിയ പ്ലാൻ പ്രാബല്യത്തിൽ വരിക. 999 രൂപയുടെ പ്ലാനനുസരിച്ച് വാർഷിക പ്ലാനിൽ ജിയോ സിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വരിക്കാർക്ക് ക്വാളിറ്റിയുള്ള വിഡിയോയും ഓഡിയോയും ലഭിക്കും. ഒരേ സമയം നാല് ഡിവൈസുകളിൽ വരെ കണ്ടന്റ് സ്ട്രീം ചെയ്യാനാകും. ചെർണോബിൽ, വൈറ്റ് ഹൗസ് പ്ലംബേഴ്‌സ്, വൈറ്റ് ലോട്ടസ്, മേർ ഓഫ് ഈസ്റ്റ്‌ടൗൺ, ബാരി,…

    Read More »
  • Kerala

    ഗോ ഫസ്റ്റിന്‍റെ പിന്‍മാറ്റം;കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രതിസന്ധിയിലേക്ക്

    കണ്ണൂർ:ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിക്ക് (കിയാല്‍)  വന്‍ തിരിച്ചടിയായി.സര്‍വീസുകളുടെ എണ്ണം കുറയുന്നതോടൊപ്പം വലിയ വരുമാന നഷ്ടവുമാണ് കിയാലിനെ കാത്തിരിക്കുന്നത്. ഗോ ഫസ്റ്റ് സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകുന്നതു വഴി വൻ പ്രതിസന്ധിയാവും മട്ടന്നൂർ എയർപോർട്ടിനെ കാത്തിരിക്കുന്നത്. ഗോ ഫസ്റ്റ് പിൻവാങ്ങുന്നതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്ന് സര്‍വീസിനുള്ളത്.ദോഹ സര്‍വീസ് ഒഴികെ ഇന്‍ഡിഗോ നടത്തുന്നതെല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ദുബായ്, അബുദാബി, മസ്‌കറ്റ്, ദമാം, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്ന് ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നത്. കുവൈറ്റ്, ദമാം, മുംബൈ എന്നിവിടങ്ങളിലേക്ക് ഇതോടെ കണ്ണൂരിൽ നിന്നും സര്‍വീസില്ലാതായി. ഗോ ഫസ്റ്റിന് പുറമേ എയര്‍ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് നടത്തിയിരുന്നതിനാല്‍ ദുബായ്, അബുദാബി സെക്ടറുകളില്‍ യാത്രാനിരക്കില്‍ ചെറിയ കുറവുണ്ടായിരുന്നു.എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രം സര്‍വീസ് നടത്തുമ്ബോള്‍ ഇനി ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാനും സാധ്യതയുണ്ട്. ഗോ ഫസ്റ്റ് സര്‍വീസ് പുനരാംഭിച്ചില്ലെങ്കില്‍ പ്രതിമാസം 240 സര്‍വീസുകളുടെ…

    Read More »
Back to top button
error: