Month: May 2023

  • Crime

    പെട്രോള്‍പമ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ചുകടന്നു; ചികിത്സമൂലമുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനിറങ്ങിയ പ്രതി കുടുങ്ങി

    കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പെട്രോള്‍പമ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി. പന്തീരാങ്കാവ് ഒടുമ്പ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന കുറ്റിച്ചിറ സ്വദേശി ഫൈജാസ് (38)നെയാണ് സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും കുന്ദമംഗലം പോലീസും ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. കഴിഞ്ഞ എട്ടിന് കാരന്തൂര്‍ കൊളായിത്താഴത്തായിരുന്നു കേസിനാസ്പദമായ സംഭവം. മാലപൊട്ടിക്കാനായി ബൈക്കില്‍ ചുറ്റിക്കറങ്ങുന്നതിനിടയില്‍ പെട്രോള്‍പമ്പിനടുത്തുവച്ച് സ്ത്രീ നടന്നു വരുന്നത് കാണുകയും പമ്പിലേക്ക് വണ്ടി കയറ്റി വെള്ളംകുടിക്കാനെന്ന വ്യാജേന കുറച്ച് സമയം അവിടെ ചെലവഴിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീ ഇടറോഡിലേക്ക് കയറിപോകുന്നത് തനിച്ചാണെന്നു മനസ്സിലാക്കി തന്ത്രപരമായി പിന്‍തുടരുകയും ആളുകളാരും ഇല്ലെന്ന് ഉറപ്പ് വരുത്തി വിദഗ്ദമായി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. സ്ത്രീ ബഹളം വെച്ച് പിന്നാലെ പോയെങ്കിലും വളരെ വേഗത്തില്‍ ബൈക്കോടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പറാണ് ഘടിപ്പിച്ചിരുന്നത്. കുറച്ചുദൂരം സഞ്ചരിച്ച ശേഷം പുതിയ നമ്പര്‍ മാറ്റി യാത്ര തുടര്‍ന്നെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെ സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് ഫൈജാസിനെ വലയിലാക്കുകയായിരുന്നു. ഇരയായ…

    Read More »
  • NEWS

    ഇത് ഞങ്ങളുടെ മകള്‍ കല്‍ക്കി! മാതൃദിനത്തില്‍ സന്തോഷം പങ്കിട്ട് അഭിരാമി, അതു കലക്കിയെന്ന് ആരാധകര്‍

    മാതൃദിനത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി അഭിരാമി. കുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നുവെന്ന സന്തോഷമാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മകളുടെ പേര് കല്‍ക്കി എന്നാണെന്നും അമ്മയെന്ന നിലയില്‍ ആദ്യമായി എല്ലാവര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നുവെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു. അഭിരാമിയും ഭര്‍ത്താവ് രാഹുലും കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞിനെ ദത്തെടുത്തത്. എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും തങ്ങള്‍ക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു. ”പ്രിയ സുഹൃത്തുക്കളേ, എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിന ആശംസകള്‍. ഞാനും എന്റെ ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ തരത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞങ്ങള്‍ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനയും കൂടെ ഉണ്ടാകണം”- അഭിരാമി കുറിച്ചു. 2009-ലാണ് അഭിരാമിയും ഹെല്‍ത്ത് കെയര്‍…

    Read More »
  • Crime

    ഗര്‍ഭിണിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊന്നു കുഴിച്ചുമൂടി; കാമുകന്‍ അറസ്റ്റില്‍

    ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. വിഴുപ്പുറം സ്വദേശിയായ ഡ്രമ്മര്‍ ബി.അഖിലനും (23) പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 17 വയസ്സുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്ത് ഞെരിച്ചു കൊന്നത്. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു.

    Read More »
  • Crime

    ആക്രമിക്കാന്‍ ലക്ഷ്യമിട്ടത് പുരുഷ ഡോക്ടറെ; സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരണം

    കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചു. സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടറുടെ കണ്ടെത്തല്‍. അന്ന് സന്ദീപ് കാണിച്ച വിഭ്രാന്തി ലഹരിയുടെ അമിതമായ ഉപയോഗം കൊണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. ഇയാള്‍ സാധാരണ നിലയിലായതോടെ, ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ സന്ദീപിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ എത്തുന്നു എന്ന തോന്നലായിരുന്നു തനിക്ക് എന്ന് സന്ദീപ് പറഞ്ഞതായി ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിനാലാണ് പോലീസിനെ വിളിച്ചത്. ആദ്യം പോലീസ് എത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും തന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്രിക എടുത്തത്. പുരുഷ ഡോക്ടറെ ആക്രമിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യം വച്ചില്ലായിരുന്നു എന്നുമാണ്…

    Read More »
  • Crime

    കൊണ്ടോട്ടിയില്‍ ആള്‍ക്കൂട്ടക്കൊലപാതകം? ഇതര സംസ്ഥാനത്തൊഴിലാളി മര്‍ദനമേറ്റു മരിച്ചു

    മലപ്പുറം: കൊേണ്ടാട്ടി കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാര്‍ ഈസ്റ്റ് ചെമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി സോണ്ടര്‍ മാഞ്ചിയുടെ മകന്‍ രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലിലാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികിലെ വീട്ടുപരിസരത്തുനിന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മോഷ്ടിക്കാനെത്തിയതാണെന്നാരോപിച്ച ആള്‍ക്കൂട്ടം ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്തതായാണു സൂചന. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ പോലീസ് റോഡരികില്‍ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആംബുലന്‍സില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനകത്തും പുറത്തുമേറ്റ മാരക പരിക്കുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാക്കിയത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമില്‍ ജോലിക്കുവന്നതാണെന്ന് പോലീസ് പറഞ്ഞു. ഈ ക്വാര്‍ട്ടേഴ്‌സിന്റെ നൂറുമീറ്റര്‍ അകലെയുള്ള വീട്ടുപരിസരത്താണ് രാജേഷിനെ സംശയാസ്പദമായി കണ്ടത്. എന്നാല്‍, ഇയാള്‍ ഒരു വീടിന്റെ സണ്‍ഷേഡിനു മുകളില്‍നിന്നു വീഴുകയായിരുന്നെന്നും ശബ്ദംകേട്ട്…

    Read More »
  • India

    എലിയെ കൊന്നാൽ മൂന്നു വർഷം തടവും 25000 രൂപ പിഴയും

    ന്യൂഡൽഹി:എലി, നാടന്‍കാക്ക, വവ്വാൽ തുടങ്ങിയവയെ കൊന്നാല്‍ മൂന്നു വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.ഇവയെ വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയിലാക്കി ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്രം. വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണിത്.കഴിഞ്ഞ വർഷം ഡിസംബർ 20-നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍വന്നത്.നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപ വരെ പിഴയുമാണു ശിക്ഷ. വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്.

    Read More »
  • Crime

    തിരൂരങ്ങാടിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി; പോലീസുകാരെ ചവിട്ടി

    മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചേലമ്പ്ര സ്വദേശി റഫീഖ് ആണ് അക്രമാസക്തനായത്. മദ്യപിച്ചെത്തി വയോധികന്റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചെന്ന പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി 11.45 ഓടെയാണ് എസ്ഐയും രണ്ടു പോലീസുകാരും ചേര്‍ന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വെച്ച് പോലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ തോളില്‍ ഉണ്ടായിരുന്ന മുണ്ടുപയോഗിച്ച് കൈകള്‍ കെട്ടിയശേഷമായിരുന്നു വൈദ്യപരിശോധന പൂര്‍ത്തീകരിച്ചത്.    

    Read More »
  • India

    സാധ്യത സിദ്ധരാമയ്യക്ക്, ഡി.കെ. ഉപമുഖ്യമന്ത്രി? മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതും പരിഗണനയില്‍

    ബംഗളൂരു: കര്‍ണാടകയില്‍ വ്യക്തമായ ജനവിധിയില്‍ ഭരണം ഉറപ്പാക്കിയ കോണ്‍ഗ്രസില്‍ ഇനി മുഖ്യമന്ത്രിയാരെന്ന ആകാംക്ഷ. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ചേരുക. ഇതില്‍ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്തായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നാണ് നേരത്തേ മുതല്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. നിലവിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിലെ ജനപ്രീതിയുള്ള മുഖവുമായ സിദ്ധരാമയ്യക്കൊപ്പമോ പി.സി.സി. അധ്യക്ഷനും വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവുമായ ഡി.കെ. ശിവകുമാറിനൊപ്പമാണോ ഭൂരിപക്ഷം എം.എല്‍.എമാര്‍ നില്‍ക്കുകയെന്നതാണ് ചോദ്യം. സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദത്തില്‍ ഒരവസരം കൂടെ നല്‍കാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്. എം.എല്‍.എമാരുടെ മനസ്സറിഞ്ഞ ശേഷം ഹൈക്കമാന്‍ഡാവും അവസാനതീരുമാനമെടുക്കുക. സംസ്ഥാനത്ത് നിന്നുള്ള നേതാവെന്ന നിലയില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിലപാട് നിര്‍ണായകമാവും. മുഖ്യമന്ത്രി പദത്തില്‍ ഒരിക്കല്‍ക്കൂടിയെത്തണമെന്ന ആഗ്രഹം സിദ്ധരാമയ്യക്കുണ്ട്. ഇത്തവണത്തേത് തന്റെ അവസാനമത്സരമാണെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. പിതാവിനെ മുഖ്യമന്ത്രിയായി കാണമെന്ന ആഗ്രഹം സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര കഴിഞ്ഞ ദിവസം തന്നെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഖാര്‍ഗെ ശിവകുമാറിനെ പിന്തുണച്ചേക്കുമെന്ന് ദേശീയ…

    Read More »
  • India

    മണിപ്പുരിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി

    ഇംഫാൽ:മണിപ്പുരിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി.സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. കമാന്‍ഡോകളും തീവ്രവാദികളും തമ്മില്‍ വെള്ളിയാഴ്ചയും വെടിവെപ്പുണ്ടായെന്നും ഒരു കമാന്‍ഡോ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. കുക്കി ഗോത്രവര്‍ഗവും മെയ്‌തേയ് സമുദായവും തമ്മിലുള്ള സംഘര്‍ഷത്തിൽ വ്യാപകമായ ആക്രമണങ്ങളാണ് മണിപ്പൂരിൽ നടന്നത്.ഏകദേശ രണ്ടാഴ്ചയോളം തുടർന്ന ആക്രമണത്തിൽ ജനക്കൂട്ടം കാറുകളും കെട്ടിടങ്ങളും കത്തിക്കുകയും കടകളും ഹോട്ടലുകളും പള്ളികളും നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ മേഖലയില്‍ പോലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിക്കേണ്ടതായും വന്നു.

    Read More »
  • India

    ഉദ്വേഗങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ജയനഗറില്‍ ബിജെപിക്ക് വിജയം; 16 വോട്ടിന്റെ ഭൂരിപക്ഷം

    ബംഗലൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. റീ കൗണ്ടിങ്ങിലൂടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. 16 വോട്ടിന് ബിജെപിയുടെ സി.കെ രാമമൂര്‍ത്തി വിജയിച്ചത്. ഇവിടെ ആദ്യം കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി 160 വോട്ടുകള്‍ക്ക് വിജയിച്ചു എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവും നടത്തി. ഇതിനിടെ ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യയും മുന്‍മന്ത്രി ആര്‍ അശോകും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുകയും, റീ കൗണ്ടിങ് വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. റീകൗണ്ടിങ്ങില്‍ നേരത്തെ എണ്ണാതിരുന്ന 170 ഓളം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി. ഇതേത്തുടര്‍ന്ന് ഡി.കെ ശിവകുമാറും സഹോദരനും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് തര്‍ക്കം രാത്രി മുഴുവന്‍ നീണ്ടു നിന്നു. ഏറ്റവുമൊടുവില്‍ റൗകൗണ്ടിങ്ങിന് ശേഷം രാമമൂര്‍ത്തി 16 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഷ്ട്രീയ ഇടപെടലും സ്വാധീനവും ഉണ്ടായിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.  

    Read More »
Back to top button
error: