KeralaNEWS

വനിതാ ഡോക്ടറെ ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച വനിതാ ഡോക്ടറെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ കെ.എസ്.ആര്‍.ടി.സി.ജീവനക്കാരൻ അറസ്റ്റിൽ.
പാമാംകോട് സാം നിവാസില്‍ സാംരാജി (42) നെയാണ് നേമം പോലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
പ്ലാങ്കാലമുക്ക് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന ക്ലിനിക്കിലെത്തിയ സാംരാജ് കൈവിരലിലെ മുറിവ് കാണിച്ച്‌ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു.ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചപ്പോള്‍ പ്രതി ഡോക്ടറെ അസഭ്യം പറയുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.ഡോക്ടറുടെ  പരാതിയിലാണ് നടപടി..

Back to top button
error: