കൊച്ചി:കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് പുഴയില്‍ കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി.
തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോട്കര്‍ ഉല്ലാസ് ആര് മുല്ലമല (42)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.സഹപ്രവര്‍ത്തകര്‍ക്കൊപ്പം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഉല്ലാസ്.ആറ് മണിയോടെ മാമലശ്ശേരി പയ്യാറ്റില്‍ കടവിലെത്തി. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ അഗ്നിശമനസേനയുടെ സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.