Month: May 2023
-
NEWS
സൗദിയിൽ മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്:സൗദിയിൽ മലയാളിയെ സ്വന്തം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പുതുനഗരം സ്വദേശി അബ്ബാസ് (44) ആണ് മരിച്ചത്. വാദിയാന്‍ സനാഇയ്യയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ പൊലീസില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസീര്‍ പ്രവാസി സംഘം വാദിയാന്‍ സനാഇയ്യ യൂനിറ്റ് അംഗമായിരുന്നു അബ്ബാസ്. ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്ബത്തൂരിലാണ് നിലവില്‍ താമസിക്കുന്നത്.
Read More » -
India
കേരള സ്റ്റോറിയുടെ സംവിധായകനും നടിക്കും വാഹനാപകടത്തില്‍ പരിക്ക്
മുംബൈ:കേരള സ്റ്റോറിയുടെ സംവിധായകനും നടിക്കും വാഹനാപകടത്തില്‍ പരിക്ക്. മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്.സംവിധായകന്‍ സുദീപ്തോ സെന്‍, നടി ആദാ ശര്‍മ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാനായി പോകവെയാണ് അപകടം.
Read More » -
Kerala
എറണാകുളം-കണ്ണൂർ-മംഗലാപുരം റൂട്ടിൽ അന്ത്യോദയ സർവീസുകൾ ആരംഭിക്കണം
കൊച്ചി: എറണാകുളം ജംക്ഷനിൽ നിന്നും വൈകിട്ട് മംഗലാപുരത്തേക്ക് ട്രെയിൻ ആരംഭിക്കണമെന്ന് ആവശ്യം.വൈകിട്ട് 5:30-ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന രീതിയിൽ സർവീസ് ആരംഭിച്ചാൽ ജോലിക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് അത് പ്രയോജനപ്പെടും. വൈകിട്ട് മലബാര്‍ ഭാഗത്തേക്ക് മതിയായ ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ ജോലിക്കും മറ്റുമായി കൊച്ചി നഗരത്തെ ആശ്രയിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.നിലവിൽ വൈകിട്ട് നാലുമണിക്കുള്ള ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് പോയാല്‍പ്പിന്നെ ഏഴുമണിക്ക് വരുന്ന തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി മാത്രമാണ് എറണാകുളത്ത് നിന്നും മലബാര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ഈ റൂട്ടില്‍ ദിനംപ്രതി യാത്രക്കാരായുള്ളത്.വൈകുന്നേരങ്ങളില്‍ പാസഞ്ചർ ഉൾപ്പടെ ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റിസർവേഷൻ ഇല്ലാതെ, യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാമെന്നതിനാൽ അന്ത്യോദയ എക്സ്പ്രസ് സര്‍വീസുകളാണ് ഈ സമയങ്ങളിൽ കൂടുതൽ ചേരുന്നത്.പെട്ടന്ന് യാത്ര തീരുമാനിച്ചവർക്കും ഉപയോഗപ്രദമാണ് ഇത്തരം സർവീസുകൾ.ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
Read More » -
Kerala
മദ്യകുപ്പി പൊട്ടിച്ച് ട്രെയിനിൽ യാത്രക്കാരനെ കുത്തി
ഷൊർണൂർ:ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു.പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് ഷൊര്‍ണൂരില്‍വെച്ച് കുത്തേറ്റത്.മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കൈയ്യില്‍ കരുതിയിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ ആര്‍പിഎഫ് പിടികൂടി. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
Read More » -
India
ഉത്തർപ്രദേശിൽ 12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ഷാജഹാന്‍പൂര്‍:ദലിത് വിദ്യാര്‍ഥികളെയടക്കം 12 പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിൽ.ഉത്തര്‍പ്രദേശിലെ ഷിജഹാൻപൂരിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ അനിൽകുമാർ ആണ് അറസ്റ്റിലായത്. സ്കൂളിലെ പ്രധാനാധ്യാപകനാണ് അനില്‍കുമാർ.സംഭവത്തിൽ അസി. അധ്യാപിക സാജിയയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സജിയയ്ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.പീഡനത്തിനിരയായ വിദ്യാര്‍ഥിനികളിൽ ഒരാൾ വീട്ടുകാരെ വിവരം അറിയിച്ചതോടെ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ, വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളമുണ്ടാക്കി.പ്രതികള്‍ക്കെതിരെ പട്ടിക ജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Read More » -
Local
പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിക്കും
കൊട്ടിയൂർ : ബോയ്സ് ടൗൺ-പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച ആരംഭിക്കും.ചുരം വഴിയുള്ള ഗതാഗതം തിങ്കളാഴ്ചമുതൽ 31 വരെ പൂർണമായും നിരോധിച്ചായിരിക്കും അറ്റകുറ്റപ്പണികൾ നടത്തുകയെന്ന് കെ.ആർ.എഫ്.ബി. അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സജിത്ത് അറിയിച്ചു. 85 ലക്ഷം രൂപയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിരിക്കുന്നത്.ചുരം റോഡിന്റെ മുകളിലുള്ള ഭാഗത്ത് സ്ഥിരമായി പൊട്ടിപ്പൊളിയുന്ന ഇടങ്ങളിൽ ഇന്റർലോക്ക് ചെയ്യും. റോഡിന്റെ മറ്റ് ഭാഗങ്ങളിൽ ടാറിങ്ങും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാൽച്ചുരം റോഡ്.
Read More » -
India
പത്തിലേക്ക് പതിച്ച് ബിജെപി;നാലിലേക്ക് ഉയർന്ന് കോൺഗ്രസ്
ന്യൂഡൽഹി:കര്‍ണാടകത്തില്‍ ഭരണം പോയതോടെ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എണ്ണം പത്തിലേക്ക് ചുരുങ്ങി.ഇതില്‍ ഗുജറാത്തും മധ്യപ്രദേശും ഉത്തര്‍പ്രദേശും ഹരിയാനയും അസമും മാത്രമാണ് വലിയ സംസ്ഥാനങ്ങള്‍. അരുണാചല്‍, മണിപ്പുര്‍, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ബിജെപി അധികാരത്തിലുണ്ട്. മേഘാലയ, നാഗാലാന്‍ഡ്, മിസോറം, സിക്കിം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരണമുന്നണിയുടെ ഭാഗമാണ്. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ബിജെപി സഖ്യസര്‍ക്കാരാണ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ കോൺഗ്രസ് ആണ് ഭരണം.ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ഭരണത്തില്‍. കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം, തമിഴ്‌നാട്ടില്‍ ഡിഎംകെ, ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസ്, ഒഡീഷയില്‍ ബിജെഡി, ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയും ഭരിക്കുന്നു.
Read More » -
Kerala
കേരളത്തിൽ വ്യാജ തേയിലപ്പൊടി വ്യാപകം, നമ്മൾ കുടിക്കുന്നത് ചായയോ അതോ വിഷമോ?
കേരളത്തിലെ പല ജില്ലയിലും വ്യാജ തേയിലപ്പൊടിയുടെ വിൽപന വ്യാപകമായി നടക്കുന്നതായി വിവരം പുറത്തുവന്നു. കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യാജമെന്ന് സംശയിക്കുന്ന 600 കിലോയോളം തേയിലപ്പൊടി പാക്കറ്റുകൾ കാസർകോടു നിന്നും പിടികൂടിയിരുന്നു. ഈ തേയിലപ്പൊടിയുടെ മൂന്ന് സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ ഫലം പുറത്തുവരുന്നതോടെ വ്യാജ തേയിലപ്പൊടി വിൽപനയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരാൻ പോകുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. അറിയപ്പെടുന്ന തേയിലപ്പൊടിയുടെ പേരിനോട് സാമ്യമുള്ള ചായപ്പൊടികളിലാണ് മായം കലർത്തി വിൽക്കുന്നതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. വ്യാജ വിലാസങ്ങൾ ഉപയോഗിച്ചാണ് തേയിലപ്പൊടി പാക്കറ്റുകളിലാക്കി വിൽപന നടത്തുന്നതെന്നും അയൽ സംസ്ഥാനങ്ങളിൽ നിന്ന് മായം ചേർത്തതും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർത്തതുമായ തേയിലപ്പൊടികൾ മൊത്ത വിലയ്ക്ക് വാങ്ങി വ്യാജ പേരുകളിൽ പാക്കറ്റുകളിലാക്കിയാണ് വിൽപനയ്ക്ക് എത്തിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. കാസർകോട് പുത്തിഗെ പഞ്ചായതിൽ നിന്ന് കണ്ടെത്തിയ തേയിലപ്പൊടിയിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ലൈസൻസ് നമ്പർ പോലും ഉണ്ടായിരുന്നില്ലെന്ന്…
Read More » -
Kerala
നിയമതടസ്സങ്ങൾ നീങ്ങി;നെന്മാറ- നെല്ലിയാമ്പതി പാതക്ക് കരാർ നടപടി തുടങ്ങി
പാലക്കാട്: നിയമതടസ്സങ്ങൾ നീങ്ങിയതോടെ പാലക്കാട് ജില്ലയിലെ നെന്മാറ നെല്ലിയാമ്പതി പാതക്ക് സർക്കാർ കരാർ നടപടി തുടങ്ങി.പാത വരുന്നതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെല്ലിയാമ്പതി പഞ്ചായത്തിലെ പോത്തുണ്ടി – കൈകാട്ടി ചുരം വഴിയുള്ള റോഡാണിത്.ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് ചുരംപാത കയറി നെല്ലിയാമ്പതിയിലെത്തുന്നത്. ബ്രീട്ടീഷുകാരുടെ കാലത്ത് പണിത റോഡ് പിന്നീട് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുകയായിരുന്നു. .2018ലെ പ്രളയത്തില്‍ 78 ഇടങ്ങളില്‍ പാത തകര്‍ന്നു. കുണ്ടറച്ചോല കലുങ്ക് ഒലിച്ചുപോയി.ഒരാഴ്‌ചയോളം നെല്ലിയാമ്പതി ഒറ്റപ്പെട്ടുകിടന്നു.സ്ഥലം എംഎല്‍എയുടെ ഇടപെടലിലൂടെയാണ് താല്‍ക്കാലിക പാലമുണ്ടാക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. 2021 ല്‍ കുണ്ടറച്ചോലയില്‍ പുതിയ പാലം നിര്‍മിച്ചു. 14 ഇടത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ചു. ഇരുമ്പുകുഴല്‍ ഉപയോഗിച്ച് കൈവരി സ്ഥാപിച്ചു.പാത പൂർണമായി നവീകരിക്കുന്നതിന് 2019ല്‍ റീബില്‍ഡ് കേരള പദ്ധതിയിലുൾപ്പെടുത്തി. കണ്‍സൾട്ടന്‍സി സ്ഥാപനമായ ലൂയിസ് ബര്‍ഗര്‍ സര്‍വേ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നെന്മാറയില്‍നിന്ന് പാടഗിരി വരെ നെതര്‍ലാൻഡ് മാതൃകയില്‍ സംരക്ഷണ ഭിത്തിയും വെള്ളച്ചാലുകളുമായി 30.47 കിലോമീറ്റര്‍ ദൂരം നവീകരിക്കാൻ…
Read More » -
India
ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു
കാക്കിനട: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു.കാക്കിനട ജില്ലയിലെ സീതാരാമപുരം സുബ്ബരായുണിദിബ്ബ ബൈപാസിലാണ് അപകടം ഉണ്ടായത്.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നീലപ്പള്ളി സ്വദേശികളും ചെമ്മീന്‍ യൂണിറ്റിലെ തൊഴിലാളികളുമായ ആറ് സ്‌ത്രീകളാണ് മരണപ്പെട്ടത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൊത്തം10 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ഓട്ടോയിലുണ്ടായിരുന്നത്.പോലീസ് കേസെടുത്തിട്ടുണ്ട്.
Read More »