റിയാദ്:സൗദിയിൽ മലയാളിയെ സ്വന്തം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പുതുനഗരം സ്വദേശി അബ്ബാസ് (44) ആണ് മരിച്ചത്.
വാദിയാന്‍ സനാഇയ്യയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.ഹൃദയസ്തംഭനമാണെ ന്നാണ് പ്രാഥമിക നിഗമനം.
ഇദ്ദേഹത്തിന്റെ സ്പോണ്സര് പൊലീസില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസീര്‍ പ്രവാസി സംഘം വാദിയാന്‍ സനാഇയ്യ യൂനിറ്റ് അംഗമായിരുന്നു അബ്ബാസ്.
ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്ബത്തൂരിലാണ് നിലവില്‍ താമസിക്കുന്നത്.