IndiaNEWS

ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ ആറ് പേര്‍ മരിച്ചു

കാക്കിനട: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ ആറ് പേര്‍ മരിച്ചു.കാക്കിനട ജില്ലയിലെ സീതാരാമപുരം സുബ്ബരായുണിദിബ്ബ ബൈപാസിലാണ് അപകടം ഉണ്ടായത്.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നീലപ്പള്ളി സ്വദേശികളും ചെമ്മീന്‍ യൂണിറ്റിലെ തൊഴിലാളികളുമായ ആറ് സ്‌ത്രീകളാണ് മരണപ്പെട്ടത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൊത്തം10 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ഓട്ടോയിലുണ്ടായിരുന്നത്.പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: