ന്യൂഡൽഹി:കര്‍ണാടകത്തില്‍ ഭരണം പോയതോടെ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എണ്ണം പത്തിലേക്ക് ചുരുങ്ങി.ഇതില്‍ ഗുജറാത്തും മധ്യപ്രദേശും ഉത്തര്‍പ്രദേശും ഹരിയാനയും അസമും മാത്രമാണ് വലിയ സംസ്ഥാനങ്ങള്‍.
അരുണാചല്‍, മണിപ്പുര്‍, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ബിജെപി അധികാരത്തിലുണ്ട്. മേഘാലയ, നാഗാലാന്‍ഡ്, മിസോറം, സിക്കിം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരണമുന്നണിയുടെ ഭാഗമാണ്. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ബിജെപി സഖ്യസര്‍ക്കാരാണ്.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ കോൺഗ്രസ് ആണ് ഭരണം.ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ഭരണത്തില്‍. കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം, തമിഴ്‌നാട്ടില്‍ ഡിഎംകെ, ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസ്, ഒഡീഷയില്‍ ബിജെഡി, ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയും ഭരിക്കുന്നു.