Month: May 2023
-
Kerala
എൽപിജി സിലിണ്ടർ ഉൾപ്പെടെ ലഭിക്കും; റേഷൻ കടകൾ ഇനി മിനി സൂപ്പർമാർക്കറ്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും.പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ചാണ് കെ – സ്റ്റോറുകളാക്കുന്നത്.ആദ്യ ഘട്ടത്തില്‍ 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉത്പന്നങ്ങൾ, മിനി എൽ പി ജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും. ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണ്ണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ജി പി എസ് ട്രാക്കിംഗ് സംവിധാനവും ഇതോടൊപ്പം നടപ്പാക്കിയിട്ടുണ്ട്.പയ്യന്നൂർ, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ഗോഡൗൺ നിർമ്മിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ഇതിലൂടെ സര്‍ക്കാർ ലക്ഷ്യമിടുന്നത്.
Read More » -
India
കർണാടകയിൽ ബിജെപി ‘മുന്നേറ്റം’ ലൈവായി റിപ്പോർട്ട് ചെയ്ത് ദേശീയ ചാനലായ എ.ബി.പി ന്യൂസ്
കർണാടകയിൽ വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ കൃത്യമായ സൂചന വ്യക്തമായിരുന്നു.എന്നാല്‍, കോണ്‍ഗ്രസിനെക്കാള്‍ വ്യക്തമായ ലീഡ് നല്‍കി ബി.ജെ.പിയുടെ വിജയം ആഘോഷിക്കുകയായിരുന്നു ഈ സമയം ദേശീയ ചാനലായ എ.ബി.പി ന്യൂസ്. ഭരണകക്ഷിയോട് ആഭിമുഖ്യം കാണിക്കാറുള്ള മറ്റു ചാനലുകളെല്ലാം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്യുമ്ബോഴായിരുന്നു എ.ബി.പിയുടെ വേറിട്ട കവറേജ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലടക്കം കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തിലേക്ക് മുന്നേറുമ്ബോഴായിരുന്നു എ.ബി.പിയുടെ ആഘോഷം. ബി.ജെ.പിയും കോണ്‍ഗ്രസും 104 എന്ന തുല്യനിലയിലെത്തിയെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തില്‍ ബി.ജെ.പി നൂറും കടന്ന് 115 വരെ എത്തി. കോണ്‍ഗ്രസാണെങ്കില്‍ 96 എന്ന നിലയില്‍ പിന്നോട്ട് പോയെന്നും അവതാരകര്‍ റിപ്പോര്‍ട്ട് ചെയ്തു. റൂബിക ലിയാഖത്തും റൊമാനയുമായിരുന്നു എ.ബി.പിയുടെ തത്സമയ തെരഞ്ഞെടുപ്പ് ബുള്ളറ്റിനു നേതൃത്വം നല്‍കിയത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി നടത്തിയ ബജ്റംഗ് ബാലി കീ മുദ്രാവാക്യം ഇടവിട്ട് പശ്ചാത്തലത്തില്‍ പ്രക്ഷേപണം ചെയ്യുന്നുമുണ്ടായിരുന്നു. എ.ബി.പി-സി വോട്ടര്‍ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചിച്ചിരുന്നത്.
Read More » -
India
ഡി.കെ ശിവകുമാറിനെ പൂട്ടാൻ ബിജെപി; കർണാടക ഡി ജി പി പ്രവീണ്‍ സൂദിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ച് കേന്ദ്ര സർക്കാർ
കർണാടക കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ കണ്ണിലെ കരടായ ഡി ജി പി പ്രവീണ്‍ സൂദിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു കേന്ദ്ര സർക്കാർ ഉത്തരവായി.കോണ്‍ഗ്രസ്സിന്റെ ശക്തമായ എതിര്‍പ്പു തള്ളിയാണ് പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോകസഭ പ്രതിപക്ഷ നേതാവും അടങ്ങിയ സമിതി മൂന്നു പേരുടെ പാനലില്‍ നിന്നും പ്രവീണ്‍ സൂദിനെ നിയമിച്ചിരിക്കുന്നത്. കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന പോലീസ് മേധാവിയായ പ്രവീണ്‍ സൂദിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡി.കെ ശിവകുമാര്‍ നടത്തിയിരുന്നത്. ഡിജിപി പ്രവീണ്‍ സൂദ് ബിജെപിക്ക് അനുകൂലമായി നില്‍ക്കുയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി കേസെടുക്കുകയാണെന്നുമാണ് ശിവകുമാര്‍ ആരോപിച്ചിരുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡിജിപിക്കെതിരെ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് പ്രവീണ്‍ സൂദ് നിയമിതനാകുമ്ബോള്‍ ഡി.കെ ശിവകുമാറിനു മുന്നിലും വെല്ലുവിളികൾ ഏറെയാണ്.ബി.ജെ.പിയുടെ കണ്ണിലെ കരടായ ഡി.കെ ശിവകുമാറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കാന്‍ ശ്രമിച്ചാല്‍ അതില്‍ നിര്‍ണ്ണായക റോള്‍ ഉണ്ടാവുക സി.ബി.ഐ ഡയറക്ടര്‍ പ്രവീണ്‍…
Read More » -
Movie
ഗ്യാങ്ങ്സ്റ്റർ പരമ്പരകളിലെ മെഗാ ഹിറ്റ് ‘ഇരുപതാം നൂറ്റാണ്ട്’ പ്രദർശനശാലകളെ പ്രകമ്പനം കൊള്ളിച്ചിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന പ്രശസ്‌ത ഡയലോഗുമായി പ്രേക്ഷകലക്ഷങ്ങളെ മയക്കിയ ‘ഇരുപതാം നൂറ്റാണ്ടി’ന് 36 വർഷം പഴക്കം. 1987 മെയ് 15 നാണ് എസ്.എൻ സ്വാമി-കെ മധു കൂട്ടുകെട്ടിൽ ഈ മോഹൻലാൽ- സുരേഷ് ഗോപി മെഗാ ഹിറ്റ് പിറന്നത്. ബോംബെ അധോലോക നായകർക്ക് വീരപരിവേഷം കിട്ടുന്നത് മാധ്യമങ്ങളിൽ കണ്ടിട്ടാണ് എസ് എൻ സ്വാമി സാഗർ ഏലിയാസ് ജാക്കി എന്ന സ്വർണ്ണ കള്ളക്കടത്തുകാരൻ നായകനെ സൃഷ്‌ടിച്ചത്. സുനിത പ്രൊഡക്ഷൻസിന്റെ എം മണിയാണ് നിർമ്മാണം. അവരുടെ സ്ഥിരം സംഗീത സംവിധായകൻ ശ്യാമിന്റെ ബിജിഎം സിനിമയോളം ഹിറ്റായി. ചുനക്കര രാമൻകുട്ടി എഴുതിയ ഒരു ഗാനം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകൻ ശേഖരൻകുട്ടി (സുരേഷ് ഗോപി) മയക്കുമരുന്ന് ബിസിനസിലേയ്ക്ക് തിരിഞ്ഞപ്പോൾ പങ്കാളിയായിരുന്ന ജാക്കി (ലാൽ) ആ സൗഹൃദം ഉപേക്ഷിച്ചു. അന്ന് മുതൽ ബദ്ധവൈരികളാണ് ഇരുവരും. ശത്രുത കൊലപാതകങ്ങൾ സൃഷ്‌ടിക്കുമ്പോൾ ജാക്കിക്ക് ശേഖരൻകുട്ടിയെ കൊല്ലാനേ നിവൃത്തിയുള്ളൂ. എയർപോർട്ടിലെ വൻ സുരക്ഷ…
Read More » -
Kerala
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തോര്‍ത്തുമുണ്ടും മുളക് സ്പ്രേയും
മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവരുന്ന പ്രതികളില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തോര്‍ത്തുമുണ്ടും മുളക് സ്പ്രേയും വാങ്ങി നൽകി മെഡിക്കൽ സൂപ്രണ്ട്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. വൈദ്യപരിശോധനയ്ക്കു കൊണ്ടുവരുന്ന പ്രതികള്‍ അക്രമാസക്തരായാല്‍ കയ്യും കാലും കെട്ടിയിടുന്നതിനാണ് തോര്‍ത്ത്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുളക് സ്പ്രേ.രണ്ടും വാങ്ങി നല്‍കിയത് സൂപ്രണ്ട് തന്നെയാണ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടുവന്ന പ്രതി അക്രമാസക്തനായി ജീവനക്കാർക്ക് നേരെ തിരിഞ്ഞിരുന്നു.രാത്രി 11.45ന് അത്യാഹിത വിഭാഗത്തില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതിയാണ് ജീവനക്കാര്‍ക്കുനേരെ തിരിഞ്ഞത്. ലഹരി ഉപയോഗിച്ച് ബഹളംവച്ചതിനു തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ 2 പൊലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.ഇയാൾ അക്രമാസക്തമായതോടെ പ്രതിയുടെത്തന്നെ തോളിലുണ്ടായിരുന്ന തോര്‍ത്തുമുണ്ടെടുത്ത് പൊലീസുകാര്‍ കൈകള്‍ പിറകിലേക്കു കെട്ടിയ ശേഷമാണ് പരിശോധന നടത്തിയത്.
Read More » -
Kerala
ഡോക്ടർ ചമഞ്ഞ് നിരവധി സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കല്‍പറ്റ: ഡോക്ടർ ചമഞ്ഞ് നിരവധി സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് (45) ആണ് പിടിയിലായത്. വയനാട് സ്വദേശിനി നല്‍കിയ പരാതിയില്‍ തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കുന്നതിനിടെ കല്‍പറ്റ പൊലീസാണ് ഇയാളെ പിടികൂടിയത്.നിരവധി സ്ത്രീകളെ പറ്റിച്ച് പണവും സ്വര്‍ണവും ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. ഡോക്ടര്‍ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.പിന്നീട് ഇവരിൽ നിന്നും പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു പതിവ്.അമൃത ആശുപത്രികളിലെ ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.ഇയാള്‍ക്കെതിരെ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുകളുണ്ട്. .ആശുപത്രി തുടങ്ങാനെന്ന പേരില്‍ കബളിപ്പിച്ചാണ് പല സ്ത്രീകളില്‍ നിന്നും ഇയാള്‍ പണവും മറ്റും കൈക്കലാക്കിയത്.30,000 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും ഡോക്ടര്‍ എംബ്ലം പതിച്ച വാഗണര്‍ കാറും രണ്ടര പവനോളം വരുന്ന സ്വര്‍ണ മാലയും ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പ് കോട്ട്…
Read More » -
LIFE
ബീറ്റ്റൂട്ട് കൃഷി ചെയ്ത് നല്ല വരുമാനം നേടൂ
ധാരാളം പോഷകങ്ങളടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ മഗ്നീഷ്യം, പൊട്ടാസിയം, വിറ്റാമിൻ സി, സോഡിയം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ബീറ്ററൂട്ടിൽ അടങ്ങിയിരിക്കുന്ന ന്യൂട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. ബീറ്റാനിൻ കരളിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിൽ ചില ആന്റി ഓക്സിഡന്റുകളും കാണപ്പെടുന്നുണ്ട്. ബീറ്റ്‌റൂട്ടിന്റെ ഇലയും കിഴങ്ങും പാചകത്തിനായി ഉപയോഗിക്കാം. ബെറ്റാനിൻ എന്ന വർണകമാണ് ബീറ്റ്റൂട്ടിന് തനത് നിറം നൽകുന്നത്. ബീറ്റ്റൂട്ട് തോരൻ, ജ്യൂസ് കൂടാതെ സാലഡിലും ചേർക്കുന്നുണ്ട്. ബീറ്റ്‌റൂട്ടിന്റെ ഇലയും ചീരയെ പോലെ പോഷക സമ്പുഷ്ടമാണ്. തണുപ്പുള്ള പ്രദേശങ്ങളിൽ ആണ് ബീറ്റ്റൂട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. തായ്‌വേരിലാണ് ബീറ്റ്‌റൂട്ടിൽ ഭക്ഷണം ശേഖരിച്ച് വെയ്ക്കുന്നത്. ബീറ്റ്റൂട്ട് വിത്തുകൾ നടുമ്പോൾ മൂന്ന് നാല് ഇഞ്ച് അകലത്തിൽ വിത്തുകൾ നടാം. ഒരാഴ്ചയൊക്കെ ആകുമ്പോൾ വിത്തുകൾ മുളക്കാൻ തുടങ്ങും. ഒരു വിത്തിൽ നിന്നു തന്നെ ഒന്നിൽ കൂടുതൽ തൈകൾ ഉണ്ടാകാം അങ്ങനെയുള്ള തൈകൾ പറിച്ച് മാറ്റാം. ഫോസ്ഫറസ് അടങ്ങിയ വളങ്ങളാണ് ബീറ്റ്‌റൂട്ടിനൊക്കെ നല്ലത്. ചാണകം, എൻ.പി.കെ.…
Read More » -
Food
മുളകുകൃഷിയിൽ നല്ല വിള ലഭ്യമാക്കാൻ പ്രയോഗിക്കാം ഈ ജൈവവളങ്ങൾ
അടുക്കളതോട്ടത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പച്ചക്കറിയാണ് മുളക്. മുളകില്ലാതെ ഉണ്ടാക്കുന്ന കറികൾ ഉണ്ടാകില്ല. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മുളകുചെടികൾ മുരടിച്ചു പോകുക, നല്ല വിള ലഭിക്കുന്നില്ല എന്നൊക്കെ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചില ജൈവവളങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങിനെയെന്ന് നോക്കാം. ഈ ജൈവവളം തയ്യാറാക്കാനായി വേണ്ടത് നിങ്ങളുടെ വീട്ടില്‍ ഉള്ള പച്ചക്കറി മാലിന്യങ്ങളാണ്. നിങ്ങള്‍ അടുക്കളിയില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍, പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാം തന്നെ ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇത് ഒരു കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് എടുക്കണം. അത്യാവശ്യം വേവണം. അതിന് ശേഷം ചൂട് ആറി കഴിയുമ്പോള്‍ മിക്‌സിയുടെ ജാറില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക. ഇത് അടിച്ച് എടുക്കുന്നതിനായി വേവിക്കാന്‍ വെച്ച വെള്ളം എടുക്കാവുന്നതാണ്. ഇത് നന്നായി അരച്ച് വെള്ളം പോലെ നിങ്ങള്‍ക്ക് കിട്ടും. ഇത് മുളകിന്റെ കടയ്ക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ഒഴിച്ച് കൊടുക്കുന്നത്…
Read More » -
Crime
ബധിരനായെത്തി കോട്ടയം നഗരത്തിലെ ചിട്ടിക്കടയിൽനിന്ന് 1.36 ലക്ഷം കവർന്നു മുങ്ങി; തമിഴ്നാട് സ്വദേശി പിടിയിൽ
കോട്ടയം: ബധിരനായി എത്തി 1.36 ലക്ഷം രൂപ കവർന്നു മുങ്ങിയ പ്രതിയെ കുടുക്കിയത് കോട്ടയം വെസ്റ്റ് പൊലീസിന്റെ അന്വേഷണ മികവ്. ബധിരൻ ചമഞ്ഞ് കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പിടിയിലായ പ്രതിയെ കുടുക്കിയത് ശാസ്ത്രീയമായി കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ്. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകനെയാണ് കേസിൽ പിടികൂടിയത്. സൈബർ മികവുകളോടെ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെസ്റ്റ് പൊലീസ് കേസിൽ വഴിതിരിവ് സൃഷ്ടിച്ച് പ്രതിയെ പിടികൂടിയത്. ബധിരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തിയാണ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ എത്തി ഉടമ മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടിയത്. സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ…
Read More » -
India
മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല; കർണാടകയിൽ സത്യപ്രതിജ്ഞ വ്യാഴാഴ്ച
ബംഗളൂരു:കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമായി.കര്‍ണാടകയിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റേക്കും. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്. മുഖ്യമന്ത്രി ആരാകണമെന്നതില്‍ എം എല്‍ എമാരുടെ അഭിപ്രായമാരാഞ്ഞ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. കര്‍ണാടകയിലെ നിരീക്ഷകര്‍ ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് എ ഐ സി സി അധ്യക്ഷന് നാളെ സമര്‍പ്പിക്കും. ശേഷം മല്ലികാര്‍ജുന്‍ ഖര്‍ഗ്ഗെ, സോണിയയെയും രാഹുലിനെയും കണ്ട് ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ കര്‍ണാടക നേതാക്കളെ ദില്ലിക്ക് വിളിപ്പിക്കും. രണ്ട് ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച പ്രഖ്യാപനം നടത്താനാണ് തീരുമാനം. അതേസമയം ബെംഗളുരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നടക്കുന്ന ഹോട്ടലിനു മുന്നില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.സിദ്ധരാമയ്യക്കും ഡികെയ്ക്കുമായി ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ച അണികള്‍ തമ്മിൽ പലതവണ ഏറ്റുമുട്ടിയതായാണ് വിവരം.ഇവരെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ തന്നെ ഇടപെടേണ്ടി വന്നു.സ്ഥലത്ത് വൻ പോലീസ്…
Read More »