Month: May 2023

  • Kerala

    ആക്രി വ്യാപാരത്തിന്റെ മറവില്‍ ലഹരിമരുന്ന് കച്ചവടം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ 

    തിരുവനന്തപുരം: ആക്രി വ്യാപാരത്തിന്റെ മറവില്‍ ലഹരിമരുന്നായ എം.ഡി.എം.എ കച്ചവടം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.മുടപുരം സ്വദേശി മുബാറക് എന്ന നൗഷാദ്(50) ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് എട്ടര ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മുരുക്കുംപുഴ കോഴിമട ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളിൽ നിന്ന് 21000 രൂപയും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.കഴക്കൂട്ടം എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    മദ്യലഹരിയില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദനം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

    കൊല്ലം: മദ്യലഹരിയില്‍ ഭാര്യയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ വെളിനല്ലൂര്‍ സ്വദേശി നിസാറി(42)നെയാണ് പൂയപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായതോടെ നിസാറിന്റെ ഭാര്യ രണ്ടു കുട്ടികളുമായി മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. എന്നാല്‍, വാടക വീട്ടിലെത്തിയും നിസാര്‍ വഴക്കുണ്ടാക്കുന്നതു പതിവായി. തുടക്കത്തില്‍ പോലീസ് സ്റ്റേഷനിലും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍നിന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങി. കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ചും നിസാര്‍ ഉപദ്രവം തുടര്‍ന്നതോടെയാണു പൂയപ്പളളി പോലീസ് ഇടപെട്ടത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    വൈദ്യുതിയിൽ സ്മാർട്ടാകാൻ കേന്ദ്രം; മെല്ലെപ്പോക്ക് തുടർന്ന് കേരളം

    കോട്ടയം:വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട പദ്ധതിയായ ആര്‍.ഡി.എസ്.എസിന്(റിവാമ്ബ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെ്കടര്‍ സ്കീം ) കേരളത്തിൽ മെല്ലെപ്പോക്ക് നയം. വൈദ്യുതിലൈനുകള്‍ക്ക് ശക്തികൂട്ടല്‍, ലൈനുകള്‍ മാറ്റിസ്ഥാപിക്കല്‍, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, ഫീഡറില്‍ നിന്നുള്ള ഡാറ്റ ശേഖരണം, ലൈന്‍ ഓണാക്കുന്നതും ഓഫ് ചെയ്യലും ഉയരത്തിലെ ലൈനുകള്‍ കേബിളുകളാക്കല്‍, പുതിയ സബ്സ്റ്റേഷനുകള്‍ തുടങ്ങി വിതരണ മേഖലയുമായി ബന്ധപ്പെടുന്ന സമഗ്ര പരിഷ്കരണമാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്‍.ഡി.എസ്.എസിലൂടെ ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ സ്ക്വാഡ കേന്ദ്രീകൃത സെര്‍വറിലാണെത്തുക. മീറ്റര്‍ റീഡിങ് പൂര്‍ണമായും കേന്ദ്രീകൃതമാകും. ബില്ല് തയാറാക്കുന്നതടക്കമുള്ള നടപടികളും കേന്ദ്രീകൃതമായിത്തന്നെ നിര്‍വഹിക്കാന്‍ സഹായിക്കുന്നതാണ് സ്ക്വാഡ കേന്ദ്രങ്ങള്‍.   ഡിസംബറില്‍ സ്മാര്‍ട്ട് മീറ്ററിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആര്‍.ഡി.എസ്.എസ് പദ്ധതിയില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 12,056 കോടിയുടെ പദ്ധതികളാണ് അനിശ്ചിതാവസ്ഥയിലാകുക. ഇത് സംബന്ധിച്ച്‌ കേന്ദ്ര ഊര്‍ജമന്ത്രാലത്തിന്റെ മുന്നറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.   ആര്‍.ഡി.എസ്.എസ് പദ്ധതിയില്‍ കേരളത്തിന് കൂടുതല്‍ വിഹിതമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാമെന്നറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ സ്തംഭനത്തില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല.

    Read More »
  • Kerala

    ആലപ്പുഴ – ചങ്ങനാശേരി റോഡ് അതിവേഗം സെമി എലിവേറ്റഡാകുന്നു;താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നു നൽകി

    ആലപ്പുഴ: മഴക്കാലത്ത് ഗതാഗത തടസ്സം പതിവായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് അതിവേഗം സെമി എലിവേറ്റഡാകുന്നു.നിര്‍മാണം പൂര്‍ത്തീകരിച്ച ജ്യോതി ഫ്ലൈഓവര്‍ താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുത്തു.  പൊങ്ങ ജ്യോതി ജങ്ഷനിലെ പള്ളിക്ക് മുന്നില്‍ ആരംഭിച്ച്‌ പാറശേരി പാലത്തില്‍ സമാപിക്കുന്ന ഫ്ലൈഓവറിന് 350 മീറ്റര്‍ നീളമാണുള്ളത്. 16 സ്പാനുകള്‍. ആകെ അഞ്ചുഫ്ലൈ ഓവറുകളാണ് നിര്‍മിച്ചത്. മങ്കൊമ്ബ് ഒന്നാംകര, ബ്ലോക്ക്, നസ്രത്ത്, പണ്ടാരക്കളം ഫ്ലൈഓവറുകളും പൂര്‍ത്തിയായി. പണ്ടാരക്കളം ഒഴികെ മറ്റ് മൂന്നെണ്ണവും അടുത്തദിവസങ്ങളില്‍ തുറക്കും. വലിയ വെള്ളക്കെട്ട് അനുഭവപ്പെട്ട സ്ഥലങ്ങളിലാണ് ഫ്ലൈ ഓവറുകള്‍ നിര്‍മിച്ചത്. പുതുതായി നിര്‍മിച്ച അഞ്ച് ഫ്ലൈഓവര്‍ കുട്ടനാടിന്റെ വ്യൂ പോയിന്റാകും. മങ്കൊമ്ബ് ബ്ലോക്കിനും ഒന്നാംകരയ്ക്കും ഇടയിലെ റോഡും കിടങ്ങറ ഒന്നാംപാലം, മാമ്ബുഴക്കരി പാലം, പണ്ടാരക്കളം ഫ്ലൈ ഓവര്‍ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 2020 ഒക്ടോബര്‍ 12നാണ് എസി റോഡ് എലിവേറ്റഡ് പാതയാക്കാനുള്ള നിര്‍മാണം തുടങ്ങിയത്. 649.7 കോടി രൂപയായിരുന്നു പദ്ധതിത്തുക. ഗതാഗതം തടസപ്പെടുത്താതെ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.

    Read More »
  • Kerala

    വരുമാനത്തിൽ മുന്നിൽ; ട്രെയിനുകൾ കുറവ്

    കൊല്ലം: ട്രെയിനുകള്‍ കുറവെങ്കിലും കൊല്ലം – ചെങ്കോട്ട പാതയെ ആശ്രയിക്കുന്ന യാത്രക്കാര്‍ കുറവല്ല. ദിവസ സര്‍വീസ് നടത്തുന്ന എട്ട് ട്രയിനും ഒരു പ്രതിവാര സര്‍വീസും മാത്രമുള്ള ഈ പാതയില്‍ 2022 – 23 സാമ്ബത്തിക വര്‍ഷം പുനലൂര്‍ റെയില്‍വേ സ്റ്റേഷന്റെ വരുമാനം 3.46 കോടി രൂപയാണ് ! കോവിഡിനു മുൻപ് 1.78 കോടിയായിരുന്നു ഇവിടുത്തെ വരുമാനം.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്റെ വരുമാനവും ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്.1.45 കോടി രൂപയായിരുന്ന വരുമാനം ഇക്കൊല്ലം 3.23കോടി രൂപയായാണ് ഉയർന്നിട്ടുള്ളത്. കേരളത്തെ തമിഴ്നാടുമായി വേഗതയില്‍ ബന്ധിപ്പിക്കുന്ന പാത എന്നതാണ് കൊല്ലം – ചെങ്കോട്ട പാതയുടെ പ്രാധാന്യം. പാതയിലൂടെ ചരക്കു തീവണ്ടികളും ഓടിത്തുടങ്ങിയാല്‍ റെയില്‍വേയുടെ വരുമാനം ഇനിയും ഉയരും.പാതയുടെ വൈദ്യുതീകരണ ജോലികള്‍ പുരോഗമിക്കുകയാണ്.കൊല്ലം മുതല്‍ പുനലൂര്‍വരെ നിലവിൽ വൈദ്യൂതീകരണം പൂര്‍ത്തിയായി.പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുള്ള പാതയുടെ വൈദ്യുതീകരണം ഇതോടൊപ്പം പുരോഗമിക്കുകയാണ്.ഈ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ചരക്കുതീവണ്ടികൾ ഉൾപ്പെടെ കൂടുതല്‍ ട്രെയിനുകള്‍ റയിൽവെ ഈ‌ റൂട്ടിൽ ഓടിക്കുമെന്നാണ് പ്രതീക്ഷ.   എറണാകുളം –…

    Read More »
  • Kerala

    പരപുരുഷ ബന്ധം; ഭാര്യയുടെ കൈയ്യും കാലും തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ

    കൊല്ലം: ഭാര്യക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആക്രമിച്ച്‌ പരിക്കേല്‍പിച്ച യുവാവ് പിടിയിലായി.പാരിപ്പള്ളി ചിറക്കര താഴം കൃഷ്ണ വിലാസത്തില്‍ എസ്. സുധീഷാണ് (38) പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം അനിഷ്ട സംഭവം നേരിൽ കണ്ടതിനെ തുടർന്ന് ഇയാൾ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു.തറയില്‍ വീണ യുവതിയെ ഇയാള്‍ മരത്തടി കൊണ്ട് കൈയിലും കാലിലും അടിച്ചു.മര്‍ദനത്തില്‍ ഇവരുടെ ഇടത് കൈയുടെയും വലത് കാലിന്‍റെയും എല്ലുകൾ പൊട്ടുകയുണ്ടായി.തുടർന്ന് ഭാര്യവീട്ടുകാരുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. പാരിപ്പള്ളി എസ്.ഐ സജിത്ത് സജീവിന്‍റെ നേതൃത്വത്തില്‍ എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒമാരായ നൗഷാദ്, മനോജ്നാഥ്, സി.പി.ഒമാരായ മനോജ്, നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • India

    വ്യാജമദ്യ ദുരന്തം; തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം എട്ടായി

    ചെന്നൈ: തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.24 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വില്ലുപുരം ജില്ലയില്‍ നാലും ചെങ്കല്‍പ്പട്ട് ജില്ലയില്‍ നാലുപേരുമാണ് മരിച്ചെതന്ന് പൊലീസ് വ്യക്തമാക്കി.അനധികൃത മദ്യവില്‍പന നടത്തിയതെന്ന് സംശയിക്കുന്ന രണ്ട് പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെതനോള്‍ കലര്‍ത്തിയതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.   മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപവീതവും ചികില്‍സയിലുള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

    Read More »
  • NEWS

    കൗമാരക്കാരുടെ മൊബൈൽ ഭ്രമം അവസാനിപ്പിക്കണം

    മറ്റൊരു അധ്യയന വർഷമാണ് വരാൻ പോകുന്നത്.അതിനാൽതന്നെ കുട്ടികളുടെ കൈയ്യിലുള്ള മൊബൈൽ ഫോണുകൾ പിടിച്ചു വയ്ക്കേണ്ട സമയമായി.കുട്ടികൾ മൊബൈലിലൂടേയോ മറ്റു രീതികളിലൂടേയോ, ഇന്റർനെറ്റ്, വീഡിയോ ,ഗെയിഗ് ആപ്പുകൾ എന്നിവ ഉപയോഗിക്കുന്നതു വഴി പഠനത്തെയും പെരുമാറ്റത്തേയും ദോഷകരമായ രീതിയിൽ  ബാധിക്കുന്നുവെങ്കിൽ അവർ മൊബൈൽ അടിമത്തത്തിലായിയെന്നു വേണം കരുതാൻ. 2022 ൽ നടത്തിയ ഒരു പഠനമനുസരിച്ച്.കൗമാരക്കാരിൽ 51 ശതമാനത്തിലധികം പേരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണ്. 22 ശതമാനം ദിവസേന പത്തു തവണയിലേറെ ഉപയോഗപ്പെടുത്തുന്നു. 25 ശതമാനം കൗമാരക്കാർ സ്വന്തം പേര് മറച്ചുവെച്ച് വ്യാജ പ്രൊഫൈൽ ചമച്ച് സോഷ്യൽ മീഡിയകളിൽ ചാറ്റ് ചെയ്യുന്നുണ്ട്.ഇവർ കുടുതൽ തിരയുന്നത് ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം , യൂട്യൂബ്, ഗൂഗിൾ എന്നിവയാണ്. സ്വന്തം ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പോസ്റ്റ് ചെയ്യുന്നതു കൂടാതെ സിനിമകളും അശ്ലീല ചിത്രങ്ങൾ കാണാനും ഇവർ സമയം കണ്ടെത്തുന്നു കുടാതെ ഷോപ്പിംഗ് സൈറ്റുകൾ, ഗയിമുകൾ, ചൂതാട്ട സൈറ്റുകള്യം ഇവർ കുടുതലായി സന്ദർശിക്കുന്നുണ്ട്. ഇന്റർനെറ്റ് ഉപയോഗത്തിന്റെ സമയവും അളവും നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മൊബൈൽ…

    Read More »
  • Kerala

    പാലക്കാടിന്റെ കാലാവസ്ഥയിൽ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    കാലാവസ്‌ഥാ വ്യതിയാനവും ആഗോളതാപനവും ആവാസവ്യവസ്‌ഥയില്‍ ഉണ്ടാകുന്ന വ്യതിയാനവും ഏറെക്കാലത്തെ ഗവേഷണങ്ങളുടെ കണ്ടെത്തലാണ്‌.ഇത് ലോകമെങ്ങും പ്രകടമാണെങ്കിലും കൂടുതൽ തിക്താനുഭവങ്ങൾ കേരളത്തിന്റെ പ്രകൃതിയിൽ വന്നിട്ടുണ്ടെന്നും വേണം കരുതാൻ.കേരളത്തിൽ തന്നെ ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് പാലക്കാടാണ്.അതിലൊന്നാണ് വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം. സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങൾ കൊണ്ടുമൊക്കെ സമ്പന്നമാണ്  കേരളത്തിന്റെ ഭൂപ്രകൃതി.നദികൾ ഒന്നും രണ്ടുമല്ല, നാൽപ്പത്തിനാല് എണ്ണം! അതിൽ നാൽപ്പത്തിയൊന്നെണ്ണം പടിഞ്ഞാറേക്കും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു.എന്നിട്ടും വേനൽക്കാലങ്ങളിൽ നമുക്ക് കുടിവെള്ളമില്ല.അപ്പോഴൊക്കെ, മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് വെളിച്ചം സംഭരിച്ച മർക്കടന്റെ മട്ടിൽ  കുപ്പിയിലാക്കി കുത്തക കമ്പനിക്കാർ കരുതി വച്ച വെള്ളത്തിന്റെ പിന്നാലെ നാം പോകുന്നു. ജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിൽ മൂന്നാമതായാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനമെന്ന് ഈ അടുത്ത കാലത്തായി നടത്തിയ സർവേയിലും വ്യക്തമാക്കുന്നു.ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കർശനമാക്കി എടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് അർത്ഥം!    ജലസംരക്ഷണ പ്രവർത്തനങ്ങൾ​ ഊർജിതമാക്കിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന മുന്നറിയിപ്പിന് കുറഞ്ഞത് കാൽ…

    Read More »
  • India

    തേടിയെത്തുമോ ജന്മദിനത്തിൽ മുഖ്യമന്ത്രി സ്ഥാനം ?

    ഡി കെ ശിവകുമാറിന്റെ ബംഗലൂരുവിലെ വീടിന് മുന്നിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയാക്കണം എന്ന് പരോക്ഷമായി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഫ്ലക്സ്. ‘കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്.ശിവകുമാറിന്റെ ജന്മദിനം മെയ് 15 നാണ്.കനകപുരയില്‍ നിന്നും 1,22, 392 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവകുമാര്‍ വിജയിച്ചത്.   മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിനു മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശക്തമായി നിലയുറപ്പിച്ചാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാവും അന്തിമ തീരുമാനം കൈക്കൊള്ളുക.   നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നേടിയതോടെ മുഖ്യമന്ത്രി പദവിക്കായി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഇരുവരുടെയും സമ്മര്‍ദ്ദം തുടരുകയാണ്.

    Read More »
Back to top button
error: