Month: May 2023

  • Kerala

    ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനം;ഇപ്പോൾ അപേക്ഷിക്കാം

    കോട്ടയം: ജര്‍മനിയില്‍ സൗജന്യ നഴ്സിംഗ് പഠനത്തിന് അവസരം പ്ലസ്ടുവിന് 55 ശതമാനം മാര്‍ക്കുള്ള 18നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്റ്റൈപ്പന്‍റ് ലഭിക്കും. പഠനത്തിനു ശേഷം ജോലി, പിആര്‍ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. നഴ്സിംഗ് കൂടാതെ മെക്കാട്രോണിക്സ്, ഫുഡ് ടെക്നോളജി, ഹോസ്പിറ്റാലിറ്റി, ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ് എന്നീ കോഴ്സുകളും സ്റ്റൈപ്പന്‍റോടുകൂടി പഠിക്കാവുന്നതാണ്. ജര്‍മന്‍ ഭാഷാ പരിശീലനം, കേരളത്തിലെ മികച്ച ജര്‍മന്‍ ഭാഷാ പരിശീലന കേന്ദ്രമായ ഗ്രേയ്സ് അക്കാദമിയില്‍ നല്‍കുന്നു. നിശ്ചിത ബാങ്ക് ബാലന്‍സോ ബ്ലോക്ക്ഡ് അക്കൗണ്ടോ ആവശ്യമില്ല. ജര്‍മന്‍ പഠനത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമുള്ള സൗജന്യ സെമിനാര്‍ മെയ് 21നു കോട്ടയം പുളിമൂട് ജംഗ്ഷനിലുള്ള ഓര്‍ക്കിഡ് റെസിഡന്‍സിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 8075879660.

    Read More »
  • Kerala

    മനപ്പൂർവം വിവാദം;കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പ്രിൻസിപ്പൽ കോൺഗ്രസ് സംഘടനയുടെ നേതാവ്

    തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ട കേസില്‍ പുലിവാല് പിടിച്ച പ്രിന്‍സിപ്പല്‍ ഡോ.ഷൈജു കോണ്‍ഗ്രസുകാരനാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പ്രിന്‍സിപ്പല്‍ ഡോ ഷൈജു കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണെന്നും ഇന്ദിരാ ഭവനില്‍ നിത്യ സന്ദര്‍ശകനും വിഡി സതീശന്റെ അനുയായിയുമാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാട്ടാക്കട കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഷൈജുവിന്റെ കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അതേസമയം പേര് മാറിപ്പോയതാണെന്നും ഉടനെ തന്നെ തിരുത്തിയെന്നും പ്രിന്‍സിപ്പൽ ഡോ.ഷാജു അറിയിച്ചു.യുയുസി ആയി ജയിച്ച അനഘക്ക് പകരം കോളേജില്‍ നിന്ന് നല്‍കിയത് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു.തെരെഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജി വെക്കുക ആണ് ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജി ജെ ഷൈജു പറഞ്ഞു. സര്‍വ്വകലാശാലക്ക് അയച്ച പേരില്‍ പിശക് പറ്റിയതാണെന്നും ഉടനെതന്നെ തിരുത്തി അയച്ചു എന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

    Read More »
  • India

    കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് എഐസിസി

    ബംഗാളൂരു:കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് എഐസിസി നേതൃത്വം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്ബോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന തിയ്യതികളില്‍ അടക്കം സത്യമില്ല.ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച്‌ പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തും.ബിജെപി അജണ്ടയില്‍ വീഴരുതെന്നും 72 മണിക്കൂറിനകം സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30 ന് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍, ഡി കെ ശിവകുമാര്‍ വഴങ്ങാതെ വന്നതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്.സിദ്ധരാമയ്യയുടെ ബെംഗളൂരു യാത്രയും റദ്ദാക്കിക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ടേം ഫോര്‍മുല തള്ളിയ ശിവകുമാര്‍, മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നിലപാടിലാണ് ഇപ്പോഴുള്ളത്.ചുരുക്കത്തിൽ…

    Read More »
  • Crime

    ആരുമായും അധികം അടുക്കാത്ത പ്രകൃതം, എങ്കിലും സൗമ്യമായ പെരുമാറ്റം; ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി ഉദുമ

    കാസര്‍ഗോട്: ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി സ്വദേശമായ ഉദുമ ബാര. എപ്പോഴും നല്ലരീതിയില്‍ വസ്ത്രം ധരിച്ച് നടന്നിരുന്ന ദേവിക ഒരു സുപ്രഭാതത്തില്‍ കൊലക്കത്തിക്കിരയായെന്നു നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. നന്നായി വസ്ത്രധാരണം ചെയ്യുന്നതിനാലാണ് ദേവിക നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടത്. ദേവിക ബ്യൂട്ടിഷനാണെന്നും ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നും പലര്‍ക്കും അറിയാമായിരുന്നു. നാട്ടുരീതികള്‍ ആയിരുന്നില്ല ദേവിക പിന്തുടര്‍ന്നത്. ആരുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നില്ല. സൗഹൃദങ്ങള്‍ പരമാവധി ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ ദേവികയുടെ കാര്യങ്ങള്‍ അധികം പേര്‍ക്കും അറിയൂമായിരുന്നില്ല. ചോദിച്ചാല്‍ അതിനു മാത്രം മറുപടി പറയുന്ന പ്രകൃതം. ചെറുപുഴ സ്വദേശിയായ രാജേഷാണ് ദേവികയുടെ ഭര്‍ത്താവ്. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് ഇവരുടേത്. ഒന്നിലും രണ്ടിലും പഠിക്കുന്ന മകനും മകളുമാണ് ദമ്പതികള്‍ക്കുള്ളത്. സംഭവ ദിവസം രാവിലെ ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞാണ് ഉദുമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാടെയ്ക്ക് ദേവിക പോയത്. ഈ പോക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗള്‍ഫിലുള്ള രാജേഷ് ദേവികയുടെ മരണം അറിഞ്ഞു നാട്ടിലെത്തിയിട്ടുണ്ട്. ദേവികയുടെ വീടിനു…

    Read More »
  • Crime

    വീണ്ടും ചില വീട്ടുകാര്യങ്ങള്‍; 1.15 കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

    േകാഴിക്കോട്: 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍ഷമീന ദമ്പതികളാണ് പിടിയിലായത്. 950 ഗ്രാം സ്വര്‍ണം ഷറഫുദ്ദീന്‍ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചതായും 1198 ഗ്രാം സ്വര്‍ണം ഷമീന ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തി. കുട്ടികള്‍ക്കൊപ്പം ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെയാണ് സ്വര്‍ണക്കടത്ത് നടത്തിയത്. പരിശോധന കഴിഞ്ഞ പോകാന്‍ ശ്രമിച്ചെങ്കിലും ഷമീനയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ വിശദമായി പരിശോധിപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. നേരത്തെ ജിദ്ദയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കുന്നമംഗലം സ്വദേശി ഷബ്നയില്‍ നിന്ന് 1884 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു കള്ളക്കടത്ത് പിടികൂടിയത്. 1884 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഷബ്നയുടെ ലഗേജും ബാഗും പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നില്ല. ഇതിനിടെ ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം അവര്‍ കാറില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയും പിടിക്കപ്പെടുകയുമായിരുന്നു.

    Read More »
  • India

    പ്രധാനമന്ത്രി സഞ്ചരിച്ച റോഡ് ചാണകം വെള്ളം തളിച്ച് ശുദ്ധിയാക്കി നാട്ടുകാർ

    മൈസൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്ഷോ നയിച്ച പാത ചാണകവെള്ളം തളിച്ച്‌ ശുദ്ധിയാക്കി നാട്ടുകാര്‍. ദസറ ആഘോഷത്തില്‍ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവും ഏറ്റി അംബാരി എഴുന്നള്ളിപ്പ് നടക്കുന്ന പാതയാണ് ശുചീകരിച്ചത്.ഈ റോഡില്‍ മോദിയുടെ റോഡ്ഷോ അരങ്ങേറിയിരുന്നു.  മൈസൂരു കെ.ആര്‍ സര്‍ക്കിളില്‍നിന്ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം സായാജി റാവു റോഡില്‍ സര്‍ക്കിളിന് സമീപം വരെ നീണ്ടു.

    Read More »
  • Kerala

    ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

    2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്‌സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടും. ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്റെ ഭാഗമാകും. അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ…

    Read More »
  • India

    കേരള സ്റ്റോറി കാണാൻ ആഹ്വാനം ചെയ്തത് ‍ കൊല്ലൂർ ക്ഷേത്രത്തില്‍ കൂറ്റന്‍ ഫ്‌ളക്‌സ്

    കൊല്ലൂർ: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ കാണണമെന്ന ആഹ്വാനവുമായി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രപരിസരത്ത് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.   ”മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം.നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ” എന്നാണ് ഫ്‌ളക്‌സിലുള്ളത്.   അതേസമയം ക്ഷേത്രത്തിന് പുറത്താണ് ബോര്‍ഡെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ക്ഷേത്രം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖര്‍ ഷെട്ടി പറഞ്ഞു.

    Read More »
  • Kerala

    കാട്ടാക്കട ക്രിസ്ത്യൻ കോളേജ് വിവാദം; പേര് മാറിപ്പോയതെന്ന് പ്രിൻസിപ്പൽ

    തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം എന്ന് വന്നത് പേര് മാറിപ്പോയതാണെന്നും തിരുത്തിയെന്നും പ്രിൻസിപ്പൽ.യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.   യുയുസി ആയി ജയിച്ച അനഘക്ക് പകരം കോളേജിൽ നിന്ന് നൽകിയത് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു.തെരെഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജി വെക്കുക ആണ് ഉണ്ടായതെന്ന് പ്രിൻസിപ്പൽ ജി ജെ ഷൈജു പറഞ്ഞു. സർവ്വകലാശാലക്ക് അയച്ച പേരിൽ പിശക് പറ്റി തിരുത്തി അയച്ചു എന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം പ്രിനിസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്

    Read More »
  • Local

    യുവാവിന്റെ ദുരൂഹ മരണം ; സഹോദരനായ സൈനികൻ അറസ്റ്റിൽ

    കരുനാഗപ്പള്ളി: യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ. പാവുമ്പ വടക്ക് , വാലേത്ത് വീട്ടിൽ റോയി ആണ് മരണപ്പെട്ടത് ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം.   അമിത മദ്യപാനത്തെത്തുടർന്ന് മരണപ്പെട്ടു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം .ഇതിനെത്തുടർന്ന് പോലീസ് എത്തി മൃതദേഹം പരിശോധിക്കുകയും അസാധാരണ മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും മൃതശരീരം പോസ്റ്റ്മാർട്ടത്തിനു അയക്കുകയും ചെയ്തിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ മരണപ്പെട്ട റോയിയുടെ ആന്തരികാവയവങ്ങൾക്ക് മര്ദനമേറ്റിട്ടുണ്ട് എന്ന് തെളിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബി എസ് എഫ് ഉദ്യോഗസ്ഥനായ സഹോദരൻ  റെജി പിടിയിലായത്. മരണമടഞ്ഞ റോയി സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു . കഴിഞ്ഞ ദിവസവും മദ്യലഹരിയിൽ റോയി അച്ഛനുമായി വഴക്കിട്ടിരുന്നു . വഴക്കിടുന്നത്കണ്ട റോയിയുടെ സഹോദരൻ റോയിയുടെ വാക്കുതർക്കത്തിലാകുകയും ഒടുവിൽ ഇത് കയ്യാങ്കളിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു. ബി എസ് എഫ് സൈനികൻ ആയ റെജി അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ഇതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.റെജിയെ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

    Read More »
Back to top button
error: