Month: May 2023

  • Crime

    140 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടില്‍ 170 പേർ! എറണാകുളം മറൈന്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ ബോട്ട് പിടികൂടി

    കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ നിയമലംഘനം നടത്തിയ ബോട്ട് പിടികൂടി. 140 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടിൽ 170 പേരെയാണ് കയറ്റിയത്. മിനാർ എന്ന ബോട്ടിലാണ് നിയമലംഘനം നടന്നത്. ബോട്ടിലെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയ രണ്ട് ബോട്ടുകൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. മലപ്പുറം താനൂർ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ബോട്ടുകളുടെ മരണക്കളി കൊച്ചിയിൽ പൊലീസ് പൊക്കിയത്. കൊച്ചിയിൽ സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് ചട്ടം ലംഘിച്ചതിന് പൊലീസ് പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റി സെന്റ് മേരീസ് ബോട്ടാണ് സർവീസ് നടത്തിയത്. സംഭവത്തിൽ ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

    Read More »
  • NEWS

    ജിദ്ദയിൽ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കുന്നു

    റിയാദ്: ജിദ്ദയിലെ ബഹറയിൽ കിംഗ് അബ്ദുൽ അസീസ് ശുദ്ധജല പദ്ധതിയുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കാൻ ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബഹറക്കു സമീപം അൽ മഹാമീദിൽ 20000 സ്‌ക്വയർ മീറ്റർ പ്രദേശങ്ങളിൽ നിന്നുള്ള കയ്യേറ്റം ഒഴിപ്പിക്കൽ നടപടി പൂർത്തിയായി. ബഹറയിൽ ഇരുപത്തിയൊന്നായിരം സ്‌ക്വയർ മീറ്റർ അനധികൃത കയ്യേറ്റമാണ് ഒഴിപ്പിക്കാനുളളത്. ശുദ്ധ ജലപദ്ധതിയുടെ ഭാഗമായ സ്ഥലങ്ങളിൽ കയ്യേറി നിർമിച്ച വർക്കു ഷോപ്പുകളും കടകളും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിനു സ്‌ക്വയർ മീറ്റർ സ്ഥലങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കിലോ എട്ടിലും ഇസ്‌ക്കാൻ റോഡിലും ഖുവൈസയിലും ഒഴിപ്പിച്ചെടുത്തിരുന്നു. കയ്യേറ്റക്കാർക്ക് സൗകര്യം ചെയ്തു കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ കയ്യേറ്റമുണ്ടാകാത്ത രീതിയിൽ പദ്ധതി പ്രദേശങ്ങളിൽ സുരക്ഷയൊരുക്കുമെന്നും കിംഗ് അബ്ദുൽ അസീസ് എന്റോവ്‌മെന്റ് പ്രോജക്ട് സെക്രട്ടറിയേറ്റ് വക്താവ് പറഞ്ഞു.

    Read More »
  • Crime

    എംഡിഎംഎ വിൽപന: എറണാകുളത്ത് യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ

    കൊച്ചി: എറണാകുളം വാഴക്കാലയിൽ എം ഡി എം എ വിൽപന നടത്തിയ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. റാന്നി സ്വദേശി പിൽജ, മലപ്പുറം സ്വദേശി ഷംസീർ എന്നിവരെയാണ് ത്യക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്ക് എടുത്തായിരുന്നു വിൽപന. ഇവരിൽ നിന്ന് 13 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തിട്ടുണ്ട്.

    Read More »
  • India

    വിമാനയാത്രയ്ക്കിടയിൽ ബീഡി വലിച്ചു; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

    ബംഗളൂരു: വിമാന യാത്രയ്ക്കിടയിൽ ബീഡി വലിച്ച രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ.അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. രാജസ്ഥാനിലെ മര്‍വാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ (56) ആണ് അറസ്റ്റിലായത്. വിമാനം ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. അഹമ്മദാബാദില്‍ നിന്നാണ് പ്രവീണ്‍ കുമാര്‍ വിമാനത്തില്‍ കയറിയത്.വിമാനം പറന്നുയർന്ന ഉടനെ പ്രവീണ്‍ കുമാര്‍ വിമാനത്തിലെ ടോയ്ലറ്റില്‍ കയറി ബീഡി വലിക്കുകയായിരുന്നു.ഇത് വിമാന ജീവനക്കാര്‍ കണ്ടെത്തി ‍ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ‍എയര്ലൈന്സിന്റെ ഡ്യൂട്ടി മാനേജര്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് വിമാനം ബെംഗളൂരുവിലെത്തിയപ്പോള്‍ പ്രവീണിനെ അറസ്റ്റ് ചെയ്തത്.   എന്നാൽ ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാന യാത്രയാണെന്നും വിമാനത്തില്‍ ബീഡി വലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു.വിമാനത്തില്‍ സിഗരറ്റ് കത്തിച്ചതിന് ഈ വര്‍ഷം ആദ്യം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സഹയാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

    Read More »
  • Local

    കാട്ടുകൊമ്പൻ പടയപ്പ മൂന്നാർ കല്ലാറിലെ മാലിന്യ പ്ലാൻ്റിലെത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണമെന്ന് ആനപ്രേമികൾ

    മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ മൂന്നാർ കല്ലാറിലെ മാലിന്യ പ്ലാൻ്റിലെത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണമെന്ന് ആനപ്രേമികളുടെ ആവശ്യം. കഴിഞ്ഞ കുറച്ച് നാളുകളായി പടയപ്പ ഈ മേഖലയിൽ തമ്പടിച്ച് ഭക്ഷണസാധനങ്ങൾ അകത്താക്കുന്ന പ്രവണതയുണ്ട്.ഇതിനൊപ്പം പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി ഭക്ഷിക്കുന്നത് ആനയുടെ അനാരോഗ്യത്തിന് ഇടയാക്കുമെന്നാണ് വാദം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാർ കല്ലാറിലെ പഞ്ചായത്തിൻ്റെ മാലിന്യ സംസ്ക്കരണ പ്ലാൻ്റിലാണ് കാട്ടുകൊമ്പൻ പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമാണ് ആന തീറ്റ കണ്ടെത്തുന്നത്. തീറ്റ സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ ആന മറ്റെവിടേക്കും പോകാൻ തയ്യാറാകാത്ത സ്ഥിതിയുണ്ട്.ഇതിനിടയിലാണ് ആന ഇവിടെ നിന്നും പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.ഇതോടെ പടയപ്പ മാലിന്യ പ്ലാൻ്റിലെത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമായി. പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി ഭക്ഷിക്കുന്നത് ആനയുടെ അനാരോഗ്യത്തിന് ഇടയാക്കുമെന്നാണ് വാദം.ആനയെ ഇവിടെ നിന്നും വനമേഖലയിലേക്ക് തുരത്തണമെന്നാണാവശ്യം.

    Read More »
  • Kerala

    മൂന്നാറില്‍ പടയപ്പയെ തുരത്താന്‍ നടപടികളുമായി വനംവകുപ്പ്; പച്ചക്കറി മാലിന്യങ്ങള്‍ സംസ്കരണ പ്ലാന്‍റിന് മുന്നിലിടരുത്, പ്ലാന്‍റിന് ചുറ്റും കമ്പിവേലി കെട്ടും

    മൂന്നാർ: മൂന്നാറിൽ പടയപ്പ എന്ന കാട്ടാനയെ തുരത്താൻ നടപടികളുമായി വനംവകുപ്പ്. പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതുവരെ പച്ചക്കറി മാലിന്യങ്ങൾ സംസ്കരണ പ്ലാൻറിന് മുന്നിലിടരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് വനംവകുപ്പ് നോട്ടീസ് നൽകി. പ്ലാൻറിന് ചുറ്റും കമ്പിവേലി കെട്ടാനുള്ള നടപടികൾ പഞ്ചായത്തും തുടങ്ങി. പച്ചകറി പഴം മാലിന്യങ്ങളുണ്ടെങ്കിലെ പടയപ്പ നല്ലതണ്ണിയിലെ പ്ലാനറിന് സമീപമെത്തു. അതുകൊണ്ടുതന്നെ ഇവയോന്നും പുറത്തിടരുതന്നൊണ് പഞ്ചായത്തിന് വനംവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. പുറത്ത് കെട്ടികിടക്കുന്ന മാലിന്യങ്ങളെല്ലാം പഞ്ചായത്ത് ഇതിനോടകം മാറ്റി. തീറ്റ കിട്ടാതാകുന്നതോടെ പടയപ്പ തിരികെ കാട്ടിലേക്ക് പോകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. പ്ലാൻറിനുള്ളിൽ പടയപ്പ കയറാതെ ഇരിക്കാനുള്ള നടപടികൾ മൂന്നാർ ഗ്രാമപഞ്ചായത്തും തുടങ്ങി. ചുറ്റും കമ്പിവേലി കെട്ടി പടയപ്പ ഉള്ളലിൽ കയറുന്നത് തടയാനാണ് ഇവരുടെ നീക്കം. അതേസമയം, മൂന്ന് ദിവസത്തിനുള്ളിൽ പടയപ്പയെ തുരത്തണമെന്നാണ് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ വനപാലകരെ തടയുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

    Read More »
  • Kerala

    സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകി തട്ടിപ്പ്:എങ്ങനെയെന്നറിയേണ്ടേ??

    ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കുക.വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുടെ പേരുവിവരങ്ങൾ തങ്ങളുടെ  കൈവശമുണ്ടെന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാൽ ഫീസ് ഇനത്തിൽ കാശ് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവരുടെ രീതി. വിശ്വാസ്യത ഉറപ്പുവരുത്താൻ കോൺഫറൻസ് കോൾ വഴി പെൺകുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് സമ്മതമെന്നു കുട്ടി അറിയിക്കുകയും തുടർന്ന് പെൺകുട്ടിയുടേതെന്ന്  പറഞ്ഞ് ഒരു വ്യാജ നമ്പർ കൊടുക്കുകയും ചെയ്യുന്നു.  വിവാഹിതരാകാൻ പോകുന്ന താൽപര്യത്തിൽ കുറച്ചുനാൾ ഈ നമ്പറിൽ നിന്നും പെൺകുട്ടി സംസാരിക്കുന്നു. ഇതിനിടയിൽ ഫീസിനത്തിൽ തുക മുഴുവൻ ഇവർ ശേഖരിച്ച ശേഷം പതിയെ ഡീലിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം ആരംഭിക്കുന്നു. വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങൾ ആവും അവതരിപ്പിക്കുക.  ഇത്തരം തട്ടിപ്പുകളിൽപെടുന്നവർക്ക് തട്ടിപ്പുകാർ വിവിധ പെൺകുട്ടികളുടെ ഫോട്ടോകൾ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന രീതിയിൽ…

    Read More »
  • India

    പുത്തൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ തോൽവി; പാർട്ടി നേതാക്കള്‍ക്ക് ആദരാഞ്ജലിയും ഫ്ലക്സിൽ ചെരുപ്പുമാലയും 

    മംഗളൂരു:കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പുത്തൂരില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റതിന് പിന്നാലെ പാർട്ടി നേതാക്കള്‍ക്ക് ആദരാഞ്ജലി നേര്‍ന്ന്, ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ ഫ്ലക്സ് ബോർഡ്.  തിങ്കളാഴ്ച രാത്രി കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന് സമീപമാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.സംഭവത്തില്‍ ഒമ്ബത് പേരെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അവിനാഷ്, ശിവരാമ, ചൈത്രേഷ്, ഈശ്വര്‍, നിശാന്ത്, ദീക്ഷിത്, ഗുരുപ്രസാദ്, ശിവരാമ, മാധവ എന്നിവരാണ് അറസ്റ്റിലായത്. ഇനിയും പിടികൂടാനുള്ള രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനെയും മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയെയും വിമര്‍ശിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപമാനകരമായ തോല്‍വിക്ക് കാരണക്കാരായ നിങ്ങള്‍ രണ്ടുപേര്‍ക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍’ എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുണ്ടായിരുന്നത്.താഴെ ‘വേദനിക്കുന്ന ഹിന്ദു പ്രവര്‍ത്തകര്‍’ എന്നും എഴുതിയിരുന്നു.

    Read More »
  • Kerala

    ചങ്ങാടത്തിൽ അൻപതിലേറെ പേർ; യാതൊരു സുരക്ഷയുമില്ലാതെ കുറുവ ദ്വീപ് സന്ദർശനം

    വയനാട്: താനൂർ ബോട്ടപകടം നടന്ന് 22  പേർ മരിച്ചിട്ടും പാഠം പഠിക്കാതെ ടൂറിസം വകുപ്പ്.എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ബോട്ട് സർവീസ് നടത്തിയതായിരുന്നു താനൂർ ദുരന്തത്തിന്റെ കാരണമെങ്കിൽ വയനാട് കുറുവ ദ്വീപിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നത് ഇതിനും അപ്പുറത്തുള്ള സുരക്ഷാ വീഴ്ചയോടെയാണ്. മധ്യവേനലവധി ആഘോഷിക്കാന്‍ വയനാട്ടിലെ കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പുഴകള്‍ക്കിടയിലെ തുരുത്തും മരങ്ങളൊരുക്കുന്ന തണലും ശാന്തതയുമാണ് സഞ്ചാരികളെ ദ്വീപിലേക്ക് ആകര്‍ഷിക്കുന്നത്.ചുട്ടുപൊള്ളുന്ന വെയിലില്‍ ആശ്വാസംതേടി കബനിയില്‍ സഞ്ചാരികള്‍ തിമിര്‍ക്കുന്നത് കുറുവാദ്വീപിലെ പതിവുകാഴ്ചയാണ്. പാക്കം ചെറിയമല, പാല്‍വെളിച്ചം എന്നിങ്ങനെയുള്ള രണ്ട് പ്രവേശനകവാടമാണ് കുറുവാദ്വീപിനുള്ളത്. ഇരുഭാഗത്തുനിന്നും സഞ്ചാരികളെ ദ്വീപിലേക്കെത്തിക്കുന്നത് മുളച്ചങ്ങാടത്തിലൂടെയാണ്.ഇരിപ്പടമോ കൈവരിയോ മറ്റ് യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ അൻപതിലേറെ പേരാണ് ഒരു ചങ്ങാടത്തിൽ ഇങ്ങനെ‌ സഞ്ചരിക്കുന്നത്. പാക്കം ചെറിയമലഭാഗത്തുള്ള നിയന്ത്രണം വനംവകുപ്പിനാണ്. ഡി.ടി.പി.സി.യാണ് പാല്‍വെളിച്ചം പ്രവേശനകവാടം നിയന്തിക്കുന്നത്.ഏപ്രിലില്‍മാത്രം ദ്വീപിലെത്തിയ സഞ്ചാരികളില്‍നിന്ന് ലഭിച്ച വരുമാനം മുപ്പതുലക്ഷത്തിനടുത്ത് വരും. മുളച്ചങ്ങാടത്തില്‍ സഞ്ചാരികളെ ദ്വീപിന്റെ അക്കരെയും ഇക്കരെയും എത്തിക്കുന്നതാണ് ഡി.ടി.പി.സി.യുടെ ചുമതലയിലാണ്.ഇതിനുപുറമേ ഡി.ടി.പി.സി. ചങ്ങാടസവാരിയും നടത്തുന്നുണ്ട്.   അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്…

    Read More »
  • Kerala

    ഇടുക്കിയിൽ പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പിതാവും പിതാവിന്‍റെ സുഹൃത്തും അറസ്റ്റിൽ

    ഇടുക്കി : ചെറുതോണിയില്‍ പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പിതാവും പിതാവിന്‍റെ സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചെറുതോണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.ഇരുവരെയും പോക്‌സോ നിയമപ്രകാരമാണ് അറസ്‌റ്റ് ചെയ്‌തത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ഇവർ ഗൾഫിലാണ്.മാതാവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ കുട്ടി പിതാവിനോടൊപ്പായിരുന്നു താമസം. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ പിതാവ് നിരന്തരം പീഡിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിതാവ് സുഹൃത്തുമായി വീട്ടിലെത്തുകയും തുടര്‍ന്ന് ഇരുവരും മദ്യപിക്കുകയും പതിവായിരുന്നു.മദ്യപിച്ച ശേഷം പിതാവും സുഹൃത്തും പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇരുവരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയിച്ചു.തുടര്‍ന്ന് മാതാവാണ് ഇടുക്കി പൊലീസിനെ ഫോണിൽ കൂടി വിവരം അറിയിച്ചത്.   അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റി.

    Read More »
Back to top button
error: