ബംഗാളൂരു:കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് എഐസിസി നേതൃത്വം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്ബോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇപ്പോള്‍ പ്രചരിക്കുന്ന തിയ്യതികളില്‍ അടക്കം സത്യമില്ല.ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച് പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തും.ബിജെപി അജണ്ടയില്‍ വീഴരുതെന്നും 72 മണിക്കൂറിനകം സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു.
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30 ന് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍, ഡി കെ ശിവകുമാര്‍ വഴങ്ങാതെ വന്നതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്.സിദ്ധരാ മയ്യയുടെ ബെംഗളൂരു യാത്രയും റദ്ദാക്കിക്കിയിട്ടുണ്ട്.
ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ടേം ഫോര്‍മുല തള്ളിയ ശിവകുമാര്‍, മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നിലപാടിലാണ് ഇപ്പോഴുള്ളത്.ചുരുക്കത്തിൽ
മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.