
മൈസൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്ഷോ നയിച്ച പാത ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി നാട്ടുകാര്‍.
ദസറ ആഘോഷത്തില്‍ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവും ഏറ്റി അംബാരി എഴുന്നള്ളിപ്പ് നടക്കുന്ന പാതയാണ് ശുചീകരിച്ചത്.ഈ റോഡില്‍ മോദിയുടെ റോഡ്ഷോ അരങ്ങേറിയിരുന്നു.
മൈസൂരു കെ.ആര്‍ സര്‍ക്കിളില്‍നിന്ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം സായാജി റാവു റോഡില്‍ സര്‍ക്കിളിന് സമീപം വരെ നീണ്ടു.






