
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ട കേസില്‍ പുലിവാല് പിടിച്ച പ്രിന്‍സിപ്പല്‍ ഡോ.ഷൈജു കോണ്‍ഗ്രസുകാരനാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
പ്രിന്‍സിപ്പല്‍ ഡോ ഷൈജു കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണെന്നും ഇന്ദിരാ ഭവനില്‍ നിത്യ സന്ദര്‍ശകനും വിഡി സതീശന്റെ അനുയായിയുമാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാട്ടാക്കട കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഷൈജുവിന്റെ കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
അതേസമയം പേര് മാറിപ്പോയതാണെന്നും ഉടനെ തന്നെ തിരുത്തിയെന്നും പ്രിന്‍സിപ്പൽ ഡോ.ഷാജു അറിയിച്ചു.യുയുസി ആയി ജയിച്ച അനഘക്ക് പകരം കോളേജില്‍ നിന്ന് നല്‍കിയത് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു.തെരെഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജി വെക്കുക ആണ് ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജി ജെ ഷൈജു പറഞ്ഞു. സര്‍വ്വകലാശാലക്ക് അയച്ച പേരില്‍ പിശക് പറ്റിയതാണെന്നും ഉടനെതന്നെ തിരുത്തി അയച്ചു എന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan