കോട്ടയം: ജര്‍മനിയില്‍ സൗജന്യ നഴ്സിംഗ് പഠനത്തിന് അവസരം പ്ലസ്ടുവിന് 55 ശതമാനം മാര്‍ക്കുള്ള 18നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്റ്റൈപ്പന്‍റ് ലഭിക്കും. പഠനത്തിനു ശേഷം ജോലി, പിആര്‍ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. നഴ്സിംഗ് കൂടാതെ മെക്കാട്രോണിക്സ്, ഫുഡ് ടെക്നോളജി, ഹോസ്പിറ്റാലിറ്റി, ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ് എന്നീ കോഴ്സുകളും സ്റ്റൈപ്പന്‍റോടുകൂടി പഠിക്കാവുന്നതാണ്.
ജര്‍മന്‍ ഭാഷാ പരിശീലനം, കേരളത്തിലെ മികച്ച ജര്‍മന്‍ ഭാഷാ പരിശീലന കേന്ദ്രമായ ഗ്രേയ്സ് അക്കാദമിയില്‍ നല്‍കുന്നു. നിശ്ചിത ബാങ്ക് ബാലന്‍സോ ബ്ലോക്ക്ഡ് അക്കൗണ്ടോ ആവശ്യമില്ല.
ജര്‍മന്‍ പഠനത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമുള്ള സൗജന്യ സെമിനാര്‍ മെയ് 21നു കോട്ടയം പുളിമൂട് ജംഗ്ഷനിലുള്ള ഓര്‍ക്കിഡ് റെസിഡന്‍സിയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 8075879660.