CrimeNEWS

വീണ്ടും ചില വീട്ടുകാര്യങ്ങള്‍; 1.15 കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

േകാഴിക്കോട്: 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍ഷമീന ദമ്പതികളാണ് പിടിയിലായത്.

950 ഗ്രാം സ്വര്‍ണം ഷറഫുദ്ദീന്‍ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചതായും 1198 ഗ്രാം സ്വര്‍ണം ഷമീന ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തി. കുട്ടികള്‍ക്കൊപ്പം ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെയാണ് സ്വര്‍ണക്കടത്ത് നടത്തിയത്.
പരിശോധന കഴിഞ്ഞ പോകാന്‍ ശ്രമിച്ചെങ്കിലും ഷമീനയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ വിശദമായി പരിശോധിപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

നേരത്തെ ജിദ്ദയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കുന്നമംഗലം സ്വദേശി ഷബ്നയില്‍ നിന്ന് 1884 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു കള്ളക്കടത്ത് പിടികൂടിയത്. 1884 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഷബ്നയുടെ ലഗേജും ബാഗും പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നില്ല. ഇതിനിടെ ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം അവര്‍ കാറില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയും പിടിക്കപ്പെടുകയുമായിരുന്നു.

Back to top button
error: