Month: May 2023
-
Kerala
പ്ളസ് ടൂ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പ്ളസ് ടൂ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂര്‍ സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അമൃതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.പ്ളസ് ടൂ പരീക്ഷാ ഫലത്തില്‍ അമൃത തൃപ്തയല്ലായിരുന്നു എന്നാണ് വിവരം. പ്രതീക്ഷിക്കാത്ത വിജയം കൈവരിക്കാനാകത്തിന്റെ മനോവിഷമത്തിലായിരുന്നു കുട്ടി എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Kerala
സംസ്ഥാനത്തെ സ്കൂളുകള്‍ മറ്റന്നാള്‍ തുറക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകള്‍ മറ്റന്നാള്‍ തുറക്കും.സംസ്ഥാന-ജില്ലാ തല പ്രവേശനോത്സവങ്ങളോടെയാകും സ്കൂളുകൾ തുറക്കുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.കുട്ടികളുടെ സുരക്ഷ, സ്കൂള്‍ ക്യാമ്ബസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
Read More » -
Kerala
പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ
കൊച്ചി:പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ.മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻജിത്ത്(45) ആണ് മരിച്ചത്. വൈക്കം സ്വദേശിയാണ്.ഈ മാസം 22 മുതൽ ലീവിലായിരുന്നു ഇദ്ദേഹം.ഇന്നുച്ചയോടെ വീട്ടിലാണ് ഷൈൻജിത്തിനെ മരിച്ച നിലയിൽ കാണ്ടെത്തിയത്.അമ്മയും ഭാര്യയും മക്കളും ഈസമയം വീട്ടിൽ ഉണ്ടായിരുന്നു.
Read More » -
Kerala
ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13,288 രൂപ പിഴ
ഇടുക്കി: ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് പഞ്ചായത്ത് സെക്രട്ടറി 13,288 രൂപ അടക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം. ഇടുക്കി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി ഷേര്‍ളി ജോണിനെതിരെയാണ് നടപടി.കുമാരമംഗലം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര ബൊലി സെക്രട്ടറി സ്വകാര്യ യാത്രക്കായി ഉപയോഗിക്കുന്നുവെന്ന് സ്‌ക്വഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1208 ലോമീറ്റര്‍ ഉപയോഗിച്ചതിന്റെ തുകയായ 13,288 രൂപ വാഹനത്തിന്റെ കസ്റ്റോഡിയനായ പഞ്ചായത്ത് സെക്രട്ടറിയായ ഷേര്‍ളി ജോണില്‍ നിന്ന് ഈടാക്കണെന്ന് ധനകാര്യ പരിശോധന വിഭാഗം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുകയായിരുന്നു.
Read More » -
Kerala
ബൈക്കില്‍ ഭര്‍ത്താവിനൊപ്പം വരുന്നതിനിടെ ടോറസ് ലോറിയിടിച്ച് ഭാര്യ മരിച്ചു
കാഞ്ഞിരമറ്റം: ബൈക്കില്‍ ഭര്‍ത്താവിനൊപ്പം വിവാഹത്തിന് പോയി വരുന്നതിനിടെ ടോറസ് ലോറിയിടിച്ച് ഭാര്യ മരിച്ചു.അരയൻ കാവ് ശ്രീവല്ലഭം (മംഗലശേരില്‍) രാജി (48)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30ന് അരയൻ കാവ് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം. കോട്ടയം തിരുവഞ്ചൂരില്‍ വിവാഹത്തിന് പോയി വരികയായിരുന്നു ഇവര്‍. ബൈക്ക് ഓടിച്ചിരുന്ന രാജിയുടെ ഭര്‍ത്താവ് അനില്‍കുമാറിനെ ഗുരുതര പരിക്കുകളോടെ തൃപ്പൂണിത്തുറ വിജയകുമാരമേനോൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജിയെ വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍. മക്കള്‍: ഹരിശങ്കര്‍, ശിവ കൃഷ്ണൻ.
Read More » -
Kerala
വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ നേതാവ് ജയ്ക്ക് സി തോമസ്
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ നേതാവ് ജയ്ക്ക് സി തോമസ്. കേന്ദ്രം കേരളത്തിന്റെ സാമ്ബത്തിക അവകാശങ്ങളെ വെട്ടിയെന്നും കുത്തിയെന്നുമൊക്കെ സംസ്ഥാനം പറയുന്നുണ്ട്, ഞങ്ങള്‍ക്ക് അതില്‍ പറയാനൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അത്തരത്തിലുള്ള അദ്ദേഹം സംഘ് രാഷ്ട്രീയത്തെ വേവിച്ചെടുക്കുന്ന അടുക്കളയില്‍ അരിവെയ്ക്കാൻ അവസരം ചോദിക്കണമെന്നാണ് ജയ്ക്ക്സി തോമസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. പ്രതിപക്ഷ നേതാവേ അങ്ങ് സംഘ് രാഷ്ട്രീയത്തെ വേവിച്ചെടുക്കുന്ന അടുക്കളയില്‍ അരിവെയ്ക്കാൻ അവസരം ചോദിക്കണം. വാര്‍ത്താസമ്മേളേനങ്ങളും പ്രതികരണങ്ങളും പരിശോധിച്ചാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് എങ്കിലും ആര്‍എസ്‌എസ് ശാഖയില്‍ അരി കഴുകികൊടുക്കാനുള്ള പണിയെങ്കിലും തരാതിരിക്കില്ല തീര്‍ച്ച. കേന്ദ്രം കേരളത്തിന്റെ സാമ്ബത്തിക അവകാശങ്ങളെ വെട്ടിയെന്നും കുത്തിയെന്നുമൊക്കെ സംസ്ഥാനം പറയുന്നുണ്ട് ഞങ്ങള്‍ക്ക് അതില്‍ പറയാനൊന്നുമില്ല!! പഠിച്ചു പറയുന്ന മാന്യനായ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണമാണ്. നിഷ്പക്ഷ നായകനാണ് അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ്. ആര്‍എസ്‌എസ് കേരളത്തിലെ മനുഷ്യ മുന്നേറ്റങ്ങളുടെ കഴുത്തിനു കത്തിവെയ്ക്കുകയാണ്. നമ്മുടെ കേരളം ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷ…
Read More » -
Kerala
കാർ വാങ്ങിയത് ഭാര്യ;സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: സിഐടിയു നേതാവ്
ആഡംബര കാര്‍ വാങ്ങിയതില്‍ വിശദീകരണവുമായി സിഐടിയു സംസ്ഥാന നേതാവ് പി കെ അനില്‍കുമാര്‍. കാര്‍ വാങ്ങിയത് ഇൻഡ്യൻ ഓയില്‍ കോര്‍പ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി.സമൂഹ മാധ്യമങ്ങളിലൂടെ കുടുംബത്തെ അധിക്ഷേപിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു. സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്‍റ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് പി കെ അനില്‍കുമാര്‍.തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവിന് സഞ്ചരിക്കാൻ മിനികൂപ്പര്‍ എന്ന വിശേഷണവുമായാണ് അനില്‍കുമാര്‍ മിനികൂപ്പര്‍ വാങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചത്.
Read More » -
India
ബംഗളൂരുവിൽ നാല് പേർ മുങ്ങിമരിച്ചു
ബംഗളൂരു: വിനോദയാത്ര പോയ നാലുയുവാക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു.ദേവനഹള്ളി രാമനാഥപുരയിലാണ് സംഭവം. ആര്‍.ടി നഗര്‍ സ്വദേശികളായ ഷെയ്ക്ക് താഹിറ, തൗഹീദ്, ഷാഹിദ്, ഫൈസല്‍ഖാൻ എന്നിവരാണ് മരിച്ചത്.ഞായറാഴ്ച നന്ദി ഹില്‍സിലേക്ക് യാത്ര പോയതായിരുന്നു നാല്‍വര്‍സംഘം. തിരിച്ചുവരുന്നതിനിടെ രാമനാഥപുര തടാകത്തില്‍ നീന്താനിറങ്ങിയതോടെ അപകടത്തില്‍ പെടുകയായിരുന്നു. . കൂട്ടത്തില്‍ ഒരാള്‍ക്ക് നീന്തലറിയില്ലായിരുന്നെന്നും മറ്റു മൂന്നുപേരും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുങ്ങിമരിച്ചതെന്നും പൊലീസ് പറഞ്ഞു.
Read More » -
Kerala
കോഴിക്കോട് കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
കോഴിക്കോട്: കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.കിഴക്കോത്ത് കാരമ്ബാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. മൂന്നരയോടെ ആരംഭിച്ച മഴക്കിടെയാണ് ഇടിമിന്നലുണ്ടായത്.വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയംസമീപ പ്രദേശമായ ആവിലോറയില്‍ സ്ത്രീക്ക് ഇടിമിന്നലേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.
Read More » -
Kerala
മഞ്ചേരി മെഡിക്കൽ കോളേജിൽ ഒഴിവുകൾ
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ജൂണ്‍ അഞ്ചിന് രാവിലെ പത്തിനും സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂണ്‍ ആറിന് രാവിലെ പത്തിനും നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂണ്‍ എട്ടിന് രാവിലെ പത്തിനും കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂണ്‍ 12ന് രാവിലെ പത്തിനും അഭിമുഖം നടക്കും. താത്പര്യമുള്ള 45 വയസ്സ് തികയാത്ത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത തീയതികളില്‍ രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2762037 .
Read More »