Month: May 2023
-
Kerala
അരിക്കൊമ്ബനും ചക്കക്കൊമ്ബനും ഫാൻസ്;എനിക്കില്ല: നടൻ ടി ജി രവി
കൊച്ചി: അരിക്കൊമ്ബനും ചക്കക്കൊമ്ബനും വരെ ഫാൻസുണ്ടെന്നും തനിക്കില്ലെന്നും നടൻ ടി ജി രവി. സിനിമയില്‍ ഇത്രയും നാള്‍ ബലാത്സംഗം ഒക്കെ ചെയ്ത് നടന്നിട്ട് ഫാൻസില്ലാത്തത് കഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം. “അരിക്കൊമ്ബനും ചക്കക്കൊമ്ബനും വന്നപ്പോള്‍ വിവാദം തന്നെയാണ്. ഇപ്പോള്‍ അതിന് ഫാന്‍സ് ഉണ്ട്. എനിക്ക് ഫാന്‍സില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാള്‍ ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ. അരിക്കൊമ്ബന് നല്ല ഫാന്‍സ് ഉണ്ട്. അതിന്റെ അതിന്‍റെ പേരില്‍ പൈസ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ”, ടി ജി രവി പറഞ്ഞു.
Read More » -
Kerala
കേരള മീഡിയ അക്കാദമിയിൽ ഫോട്ടോ ജേർണലിസം കോഴ്സ് പഠിക്കാം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സ് 2023 ജൂണ്‍ ബാച്ചിലെ ഒഴിവുള്ള സീറ്റികളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 8281360360 (കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍)
Read More » -
Kerala
അങ്കണവാടികളില്‍ ഇനി എല്ലാ ദിവസവും മുട്ടയും പാലും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഇനി എല്ലാ ദിവസവും മുട്ടയും പാലും വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ്.ഈ വര്‍ഷത്തോടെ സമ്ബൂര്‍ണമായി എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 33,115 അങ്കണവാടികളാണുള്ളത്. ഇതില്‍ 2500 ഓളം അങ്കണവാടികള്‍ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ മാത്രമാണ്. ആ അങ്കണവാടികളില്‍ കൂടി വൈദ്യുതി എത്തിച്ച് ഈ വര്‍ഷം തന്നെ സമ്ബൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പുതിയ അധ്യയന വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദിവാസി മേഖലകളില്‍ ഉള്‍പ്രദേശങ്ങളിലുള്ള, വൈദ്യുതി ലൈൻ വലിക്കാൻ ബുദ്ധിമുട്ടുള്ള അങ്കണവാടികളിലേക്ക് കെഎസ്‌ഇബിയുടെ സൗരോര്‍ജ പാനല്‍ ഉപയോഗിച്ച് വെളിച്ചമെത്തിക്കും. അങ്കണവാടികളില്‍ ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും വിതരണം ചെയ്യുന്നത് എല്ലാ ദിവസവുമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.
Read More » -
Kerala
മക്കളെ ഉറക്കി കിടത്തി യുവതി കാമുകനൊപ്പം ഒളിച്ചോടി, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ പുത്തന്‍ കാറും സ്വർണവും അടിച്ചു മാറ്റിക്കൊണ്ടാണ് മുങ്ങിയത്
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതികൾ കാമുകന്മാരോടൊപ്പം ഒളിച്ചോടുന്നത് തുടർക്കഥയായി മാറുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും യുവതി കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായാണ്. രണ്ട് മക്കളെ ഉറക്കി കിടത്തി, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈയടുത്ത് വാങ്ങിയ കാറും സഹോദരിയുടെ 15 പവന്‍ സ്വര്‍ണവുമായാണ് കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതെന്നാണ് പരാതി. 27 കാരിയായ യുവതി 24 കാരനൊപ്പമാണ് പോയതെന്നാണ് പരാതി. ഭാര്യയ്ക്കും മക്കള്‍ക്കും ഗള്‍ഫിലേക്കുള്ള വിമാന ടികറ്റ് തയ്യാറാക്കിയ പിറ്റേദിവസമാണ് ഇരുവരും സ്ഥലം വിട്ടതെന്ന് ബന്ധുക്കള്‍ സങ്കടത്തോടെ പറയുന്നു. കാസര്‍കോട്ടെ എ.ടി.എമില്‍ നിന്നും പണം പിന്‍വലിച്ച മെസേജ് വിദേശത്തുള്ള ഭര്‍ത്താവിന് ലഭിച്ചതോടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടുകാരെ വിളിച്ച് അറിയിക്കുകയും അവര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് മക്കള്‍ മാത്രം ഉറങ്ങുന്നതായി കണ്ടതും. സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
Kerala
സഞ്ചാരികള്‍ക്കായി ചെല്ലാനത്ത് കടൽത്തീര നടപ്പാത ഒരുങ്ങുന്നു
കൊച്ചി: ചെല്ലാനത്ത് ടെട്രോപാഡ് കടല്‍ഭിത്തിയോടൊപ്പം നടപ്പാത നിര്‍മാണവും അവസാന ഘട്ടത്തില്‍.. ഇതോടെ എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന മത്സ്യതൊഴിലാളിഗ്രാമം കേരള ടൂറിസം ഭൂപടത്തിലേക്ക് ഇടം പിടിക്കും…. വർഷാവർഷം കടല്ക്ഷോഭം വരുത്തുന്ന ദുരിതജീവിതം എന്ന ഭീതി ഇനി ചെല്ലാനംകാർക്കും ഇല്ല. ചെല്ലാനത്തെ ഇനി ടെട്രാേപോട് കടല്‍ഭിത്തികള്‍ സംരക്ഷിക്കും…. സര്‍ക്കാര്‍ 344 കോടി കിഫ്ബി ധനസഹായത്തോടെ ചെല്ലാനത്ത് ആരംഭിച്ച കടല്‍ ഭിത്തി നിര്‍മാണവും,പുലിമുട്ടുകളുടെ നിര്‍മാണവും 90 ശതമാനവും ഇവിടെ പൂര്‍ത്തിയായിരിക്കുകയാണ്. ടെടാേപോഡ് കടല്‍ഭിത്തിക്ക് മുകളിലൂടെ കടലോരത്തുകൂടി മനോഹരമായ നടപ്പാതയും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. മനോഹരമായ ചെല്ലാനം കടല്‍ കണ്ട് ഈ നടപ്പാതയിലൂടെ കടല്‍ക്ഷേഭത്തെ ഭയക്കാതെ ആർക്കും സഞ്ചരിക്കാം…. മനോഹരമാണിപ്പോള്‍ ചെല്ലാനം…. ചെല്ലാനത്തുകൂടി കടന്നുപോകുന്ന തീരദേശ ഹെെവേക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടന്നുവരുന്നു … ചെല്ലാനത്തെ മാതൃകാ മത്സ്യതൊഴിലാളി ഗ്രാമമായി ഉയര്‍ത്താനുള്ള രണ്ടാം ഘട്ട പദ്ധതിയും ഉടന്‍ ആരംഭിക്കും…. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെെറ്റിയാണ് ചെല്ലാനത്തെ ആദ്യഘട്ട 344 കോടി രൂപയുടെ ബൃഹദ്പദ്ധതി ഏറ്റെടുത്ത് മിന്നല്‍…
Read More » -
India
ഡൽഹിയിലെ യുപി ഭവനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി;ഹിന്ദുത്വ സംഘടനയുടെ നേതാവിനെതിരെ കേസ്
ന്യൂഡൽഹി:ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ഗസ്റ്റ് ഹൗസായ യുപി ഭവനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ ഹിന്ദുത്വ സംഘടനയായ മഹാറാണ പ്രതാപ് സേനയുടെ ദേശീയ അധ്യക്ഷന്‍ രാജ്യവര്‍ധന്‍ സിങ് പാര്‍മറിനെതിരേ കേസെടുത്തു. ഇതിനു പിന്നാലെ യുപി ഭവനില്‍ മുറി ബുക്ക് ചെയ്യാനും മറ്റും സഹായം ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും സംഭവം നടന്നതായി പറയപ്പെടുന്ന മുറി സീല്‍ ചെയ്യുകയും ചെയ്തു. മെയ് 26ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍ യുവതിയോടൊപ്പം യുപി ഭവനില്‍ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.കേന്ദ്രഗവൺമെന്റ് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു യുവതിയെ കൂട്ടിക്കൊണ്ടു വന്നത്. രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് യുവതി ചാണക്യപുരി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്താണ് തന്നോട് മുറിയില്‍ വരാന്‍ പറഞ്ഞതെന്നും രണ്ട് മന്ത്രിമാര്‍ മുറിക്കുള്ളില്‍ ഉണ്ടെന്നും പാര്‍മര്‍ പറഞ്ഞതായും യുവതി പോലിസിനോട് പറഞ്ഞു. എന്നാല്‍ അകത്തേക്ക്…
Read More » -
Kerala
മമ്മൂട്ടി തട്ടിക്കൊടുത്ത പന്തിൽ ‘ആട്ടക്കള’ കൊച്ചിയിൽ ആരംഭിച്ചു
പ്രിയതാരത്തെ ഒരു നോക്ക് കാണാനും അൽപ നേരം അടുത്ത് ഇടപെഴകാനുമുള്ള ഗോത്ര വിഭാഗത്തിലെ അറുപതു കുട്ടികളുടെ ആഗ്രഹം ആണ് ഒറ്റയടിക്ക് മെഗാസ്റ്റാർ മമ്മൂട്ടി സഫലമാക്കിയത്. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കാണ് അവരുടെ പ്രിയപ്പെട്ട മമ്മൂക്കക്കൊപ്പം അടിച്ചു പൊളിക്കാനുള്ള അസാലഭ അവസരം ലഭ്യമായത്. ഗോത്ര വർഗ സമൂഹത്തിൽ നിന്നും കൂടുതൽ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതും അതുവഴി ആ സമൂഹത്തിലെ കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയുവാനും ലക്ഷ്യമിട്ട് ആരംഭിച്ച 13 th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്കരിച്ച ആട്ടക്കള പരിപാടിക്കാണ് ചൊവ്വാഴ്ച ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ അവരെ ഫുട്ബോൾ കളിയിലേക്ക് തിരിച്ചുവിടുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13 th ഫൗണ്ടേഷനിലൂടെ ആണ് ആദിവാസി കുട്ടികളിലെ ഫുട്ബോൾ…
Read More » -
Feature
ഭക്ഷണ-പാനീയങ്ങളില് നിന്ന് പഞ്ചസാര, അല്ലെങ്കില്‍ മധുരം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണ് ഗുണം?
ഭക്ഷണ-പാനീയങ്ങളില് നിന്ന് പഞ്ചസാര, അല്ലെങ്കില്‍ മധുരം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണ് ഗുണം? എന്ത് മാറ്റമാണ് ഇത് ശരീരത്തില്‍ ഉണ്ടാക്കുക? പലര്‍ക്കും സത്യത്തില്‍ ഇതിന്‍റെ ഉത്തരം കൃത്യമായി അറിയില്ല എന്നതാണ് സത്യം. മധുരമെന്നത് പഞ്ചസാര മാത്രമല്ല. നാം കഴിക്കുന്ന പല ഭക്ഷണത്തിലും മധുരം അടങ്ങിയിട്ടുണ്ട്. പലഹാരങ്ങള്‍, സ്വീറ്റ്സ്, മറ്റ് പാനീയങ്ങള്‍ (ബോട്ടില്‍ഡ് ഡ്രിംഗ്സ്) മുതല്‍ പഴങ്ങളില്‍ വരെ മധുരമടങ്ങിയിട്ടുണ്ട്. ഇങ്ങനെ പല രീതിയില്‍ ശരീരത്തിലേക്ക് മധുരമെത്താം. മധുരത്തിലൂടെ ധാരാളം കലോറി ശരീരത്തിലെത്തുന്നുണ്ട്.ഇത് പൊണ്ണത്തടിക്ക് കാരണമാകും.ഇതിന് പുറമെ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യതയും കൂടുന്നു. ഹൃദയാരോഗ്യത്തെ ഭീഷണിയിലാക്കുന്നൊരു ഘടകമാണ് റിഫൈൻഡ് ഷുഗര്‍ അഥവാ പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ചേര്‍ക്കുന്ന പ്രോസസ് ചെയ്ത മധുരം. മധുരം അധികമാകുമ്ബോള്‍ പ്രമേഹത്തിനൊപ്പം തന്നെ ബിപി, കൊളസ്ട്രോള്‍ സാധ്യതയും കൂടുന്നു. ഇവ ഹൃദയത്തെയാണ് പ്രതികൂലസാഹചര്യത്തിലാക്കുന്നത്. മധുരമൊഴിവാക്കുമ്ബോള്‍ പരോക്ഷമായി ഹൃദയവും സുരക്ഷിതമാകുന്നത് ഇങ്ങനെയാണ്. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മധുരമൊഴിവാക്കുന്നത് സഹായിക്കും. കാരണം മധുരം കാര്യമായ അളവില്‍ അകത്തെത്തുമ്ബോള്‍ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ബാധിക്കപ്പെടുന്നു.ഇത് ആകെ ആരോഗ്യത്തെയും…
Read More » -
India
രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ മൃതദേഹം കത്തിച്ചു
ഹൈദരാബാദ്: ഭാര്യ രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.പഴയ കാര്‍ഡ്ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ച് വയോധിക മൃതദേഹം കത്തിച്ചതായാണ് പോലീസ് പറയുന്നത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പട്ടിക്കോണ്ടയിലാണ് സംഭവം നടന്നത്. മാരകമായ അസുഖത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൃഷ്ണയ്യ മരിച്ചതെന്നും അയല്‍വാസികളാരും സഹകരിക്കില്ലെന്നു കരുതി മൃതദേഹം വീട്ടില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നെന്നുമാണ് അതേസമയം ഭാര്യ ലളിത പോലീസിനോട് പറഞ്ഞത്. അയല്‍വാസികള്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയപ്പോളേക്കും മൃതദേഹം 80 ശതമാനത്തോളം കത്തിയിയിരുന്നതായി പോലീസ് പറഞ്ഞു.
Read More » -
India
കടുവ ഭക്ഷിച്ച നിലയില്‍ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി
കടുവ ഭക്ഷിച്ച നിലയില്‍ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി.ഉത്തര്‍പ്രദേശിലെ ദുധ്‌വയിലെ ബഫര്‍ സോണ്‍ ഏരിയയില്‍ വെച്ചാണ് കര്‍ഷകനെ കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച കരിമ്ബ് കൃഷി നോക്കാനായി പോയ കര്‍ഷകനെ പിന്നീട് കാണാതാകുകയായിരുന്നു.തിങ്കളാഴ്ച വൈകുന്നേരം കര്‍ഷകനെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് സമീപത്തെ വനത്തില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ കടുവയുടെ കാല്‍പ്പാടുകളും കണ്ടതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ലഖിംപൂര്‍ ഖേരിയിലെ കഠ്‌വ സ്വദേശിയാണ് മരിച്ച കര്‍ഷകന്‍.ഇയാളെ ആക്രമിച്ച ശേഷം ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ചതായി ദുധ്‌വ കടുവ സംരക്ഷകേന്ദ്രത്തിന്റെ ഡയറക്ടര്‍ ബി. പ്രഭാകര്‍ പറഞ്ഞു.കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Read More »