KeralaNEWS

ബൈക്കില്‍ ഭര്‍ത്താവിനൊപ്പം വരുന്നതിനിടെ ടോറസ് ലോറിയിടിച്ച്‌ ഭാര്യ മരിച്ചു

കാഞ്ഞിരമറ്റം: ബൈക്കില്‍ ഭര്‍ത്താവിനൊപ്പം വിവാഹത്തിന് പോയി വരുന്നതിനിടെ ടോറസ് ലോറിയിടിച്ച്‌ ഭാര്യ മരിച്ചു.അരയൻ കാവ് ശ്രീവല്ലഭം (മംഗലശേരില്‍) രാജി (48)യാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 4.30ന് അരയൻ കാവ് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം. കോട്ടയം തിരുവഞ്ചൂരില്‍ വിവാഹത്തിന് പോയി വരികയായിരുന്നു ഇവര്‍. ബൈക്ക് ഓടിച്ചിരുന്ന രാജിയുടെ ഭര്‍ത്താവ് അനില്‍കുമാറിനെ ഗുരുതര പരിക്കുകളോടെ തൃപ്പൂണിത്തുറ വിജയകുമാരമേനോൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജിയെ വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

 

Signature-ad

മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍. മക്കള്‍: ഹരിശങ്കര്‍, ശിവ കൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: