Month: May 2023

  • Crime

    മഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിൽ 164 രൂപയുടെ ‘കോൾഗേറ്റ്’ ടൂത്ത് പേസ്റ്റിന് ഈടാക്കിയത് 170 രൂപ; 6 രൂപ കൂട്ടിയ ഉടമയ്ക്ക് ഒടുവിൽ നഷ്ടം 13,000!

    മലപ്പുറം: എം ആർ പിയേക്കാൾ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാൻ ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമ്മൽ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷൻ നടപടിയെടുത്തത്. സെപ്റ്റംബർ 23നാണ് പരാതിക്കാരൻ മഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ‘കോൾഗേറ്റ്’ ടൂത്ത് പേസ്റ്റ് വാങ്ങിയത്. എംആർപി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്. അധിക തുക ചൂണ്ടിക്കാട്ടി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഈ വിലയ്ക്ക് മാത്രമേ സാധനം നൽകാനാകൂ എന്നും പരാതിക്കാരന് വേണമെങ്കിൽ മറ്റെവിടെ നിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. ഇതേ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. സ്‌കാനർ ഉപയോഗിച്ചു നൽകുന്ന ബില്ലായതിനാൽ ബില്ലിൽ പിഴവില്ലെന്നും പരാതിക്കാരൻ ഹാജരാക്കിയത് സൂപ്പർ മാർക്കറ്റിൽ നിന്നും നൽകിയ കോൾഗേറ്റ് അല്ലെന്നുമായിരുന്നു എതിർ വാദം. കടയുടമയെ അപകീർത്തിപ്പെടുത്താൻ വ്യാജ പരാതി നൽകിയതാണെന്നുമാണ് എതിർ കക്ഷി ബോധിപ്പിച്ചത്. മാത്രമല്ല സ്ഥാപനത്തിലെ ജീവനക്കാർക്ക് ഉപഭോക്താക്കളോട് പെരുമാറുന്നത് സംബന്ധിച്ച് പരിശീലനം നൽകാറുണ്ടെന്നും ബോധിപ്പിച്ചു. എന്നാൽ,…

    Read More »
  • LIFE

    “സംസാരിക്കുമ്പോള്‍ ഒരു നിലപാട് വേണം. പിന്നില്‍ നിന്ന് കുത്തരുത്”, അഖിലിനോട് മിഥുന്‍; ബിഗ് ബോസില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍

    ബിഗ് ബോസ് മലയാളം സീസൺ 5 ൽ ചൂടേറിയ വാദപ്രതിവാദങ്ങൾ. പത്താം വാരമായ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ചലഞ്ചേഴ്സ് ആയി രണ്ട് മുൻ ബിഗ് ബോസ് താരങ്ങളെ ബിഗ് ബോസ് കൊണ്ടുവന്നിരുന്നു. റിയാസ് സലിമും ഫിറോസ് ഖാനുമാണ് ഇന്നലെ എത്തിയത്. കോടതി ടാസ്കിലെ അഭിഭാഷകരാണ് ഇരുവരും. കോടതി ടാസ്കിലെ ചൂടേറിയ വാദപ്രതിവാദങ്ങൾക്കു ശേഷവും ഹൗസിൽ ഒരു തർക്കം ഉണ്ടായി. തനിക്ക് മോശമുണ്ടാകുന്ന തരത്തിൽ അഖിൽ മറ്റ് പലരോടും സംസാരിക്കുന്നുവെന്ന് ആരോപിച്ച് അനിയൻ മിഥുൻ വന്നതോടെയായിരുന്നു ഇത്. അനിയൻ മിഥുന് സഹമത്സരാർഥികളായ സ്ത്രീകൾ തല മസാജ് ചെയ്ത് കൊടുക്കുന്നത് പൊതുസമൂഹത്തിലെ ഒരു വിഭാഗം എങ്ങനെ കാണും എന്ന സംശയമാണ് അഖിൽ മുൻപ് പലപ്പോഴായി പ്രശ്നവൽക്കരിച്ചത്. എന്നാൽ ഇത് മിഥുനോടല്ല അഖിൽ ഇത് പറഞ്ഞത്. മറിച്ച് സെറീനയോടാണ്. നേരത്തെ പുറത്തായ സ്ത്രീ മത്സരാർഥികളുടെ എവിക്ഷന് ഇതും ഒരു കാരണമായിട്ടുണ്ടാകാമെന്നായിരുന്നു അഖിലിൻറെ നിരീക്ഷണം. എന്നാൽ ഇത് തൻറെ പ്രതിച്ഛായയെയും ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മിഥുൻ…

    Read More »
  • Sports

    ‘ഒരു വിവാഹത്തിൽ പങ്കെടുത്തു, ചിത്രത്തിൽ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്, അതെൻ്റെ ചോയ്സ്, മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യില്ല, പൊരുത്തപ്പെടുക…’ ദം​ഗൽ താരം സൈറാ വാസിം

    ദംഗൽ എന്ന ആമീർ ഖാൻ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് സൈറാ വാസിം. ആമിർഖാന്റെ മകൾ ആയിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ തന്റെ വിശ്വാസത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ് സൈറ സിനിമയിൽ നിന്നും മാറിയിരുന്നു. ഈ അവസരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റ് ആണ് ജനശ്രദ്ധനേടുന്നത്. ബുർഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നൊരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ ഫോട്ടോ പങ്കുവച്ചാണ് സൈറയുടെ ട്വീറ്റ്. “ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു. ചിത്രത്തിൽ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്. എനിക്ക് ചുറ്റുമുള്ളവർ എല്ലാം നിക്കാബ് മാറ്റുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഞാൻ അത് മാറ്റിയില്ല. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യില്ല, പൊരുത്തപ്പെടുക”, എന്നാണ് സൈറ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുക ആണ്. Just attended a wedding. Ate exactly like this. Purely my choice. Even when everyone around me…

    Read More »
  • Local

    പാറമ്പുഴ തടി ഡിപ്പോ കടവിന് എതിർവശത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

    കോട്ടയം: പാറമ്പുഴ തടി ഡിപ്പോ കടവിന് എതിർവശത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നട്ടാശ്ശേരി ഇറഞ്ഞാൽ പള്ളിയമ്പിൽ ബാലകൃഷ്ണകുറുപ്പിന്റെ മകൻ അജയ് ബി. കൃഷ്ണനാണ് (25) മരിച്ചത്. ഇന്നു വൈകുന്നേരം 6.15 ഓടെ ഇറഞ്ഞാൽ പാറമ്പുഴ വനം ഡിപ്പോയ്ക്ക് സമീപമുള്ള പാലയ്ക്കാട്ടു കടവിലാണ് അപകടമുണ്ടായത്. സന്ധ്യയോടെയാണ് യുവാവും സുഹൃത്തുക്കളും ബണ്ടുകെട്ടിയ ഭാഗത്ത് കുളിക്കാനായി ഇറങ്ങിയത്. സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ ആറിൻ്റെ നടുഭാഗത്തായുള്ള ബണ്ടിന് സമീപത്തായി എത്തി എങ്കിലും ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്ത് വലിച്ചുയർത്താൻ പരിശ്രമിച്ചെങ്കിലും കൈ വഴുതി ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കോട്ടയം യൂണിറ്റിൽനിന്നുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി. അര മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ…

    Read More »
  • Kerala

    ശക്തമായ മഴയിലും കാറ്റിലും കരുവാരകുണ്ടില്‍ കനത്ത നാശം

    കരുവാരകുണ്ട്: ഇന്നലെയും ഇന്നുമായി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കരുവാരകുണ്ട് മേഖലയിൽ കനത്ത നാശം.  പുല്‍വെട്ട, കക്കറ, കല്‍ക്കുണ്ട്, പാന്ത്ര, മഞ്ഞള്‍പാറ, കുട്ടത്തി എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണും മറ്റും നാശങ്ങളുണ്ടായത്.പുല്‍വെട്ടയില്‍ പന വീണ് കുണ്ടുകാവില്‍ ഇര്‍ഷാദിന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. പുല്‍വെട്ട മറ്റത്തൂര്‍ ആയിഷയുടെ വീട്ടിലെ കുളിമുറികള്‍, ജലസംഭരണി എന്നിവയും മരങ്ങള്‍ വീണ് തകര്‍ന്നു.മരം വീണ് കുരിക്കള്‍ ബാബുവിന്റെ വീടിന്റെ മേല്‍ക്കൂരയും നശിച്ചു.   മഞ്ഞള്‍പാറയിലെ പാണ്ടിക്കാടൻ തൻസീറിന്റെ വീടിന് മീതെ റബര്‍ മരം വീണു. കേമ്ബിൻകുന്ന് കണ്ണത്ത് വീട്ടില്‍ ഹരിദാസന്‍റെ വീട്ടുപറമ്ബിലെ തെങ്ങ് വീണ് സമീപത്തെ വിറകുപുര തകര്‍ന്നു.കല്‍ക്കുണ്ട് റോഡില്‍ വൈദ്യുതി ലൈനുകള്‍ക്ക് മീതെയും  മരങ്ങള്‍ വീണു.   ഫീഡറുകള്‍ തകരാറിലായതിനാല്‍ മിക്കയിടത്തും വൈദ്യുതി വിതരണവും നിലച്ചു. മാമ്ബറ്റ, കല്‍ക്കുണ്ട്, കക്കറ മേഖലയില്‍ വ്യാപകമായി റബര്‍ മരങ്ങള്‍ കടപുഴകി വീണു. കുട്ടത്തിയില്‍ ലൈനിന് മീതെ കമുക് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാഹുല്‍ഗാന്ധി റെസ്ക്യൂ ഫോഴ്സ്, ട്രോമ കെയര്‍…

    Read More »
  • India

    കാലവര്‍ഷം കരയ്ക്കപ്പുറം; ജൂണ്‍ 4 ന് കേരളത്തില്‍ എത്തും

    കാലവർഷം ഇന്ത്യൻ വൻകരയോട് അടുക്കുന്നതായി റിപ്പോർട്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ മേഖലയിലേക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് അറിയിച്ചത്. ആൻഡമാൻ നിക്കോബര്‍ ദ്വീപില്‍ മുഴുവൻ പ്രദേശത്തും കാലവര്‍ഷം എത്തിച്ചേര്‍ന്നിട്ടുണ്ട്.കാലവര്‍ഷം മേയ്‌ 19 ന് ആൻഡമാൻ മേഖലയില്‍ എത്തിയെങ്കിലും കഴിഞ്ഞ 11 ദിവസമായി കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.   വരും ദിവസങ്ങളില്‍ മാലദ്വീപ്, കോമറിൻ മേഖലയിയിലേക്ക് കൂടി കാലവര്‍ഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ജൂണ്‍ 4 ന് കാലവര്‍ഷം കേരളതീരം തൊടുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    Read More »
  • Kerala

    കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം

    കോട്ടയം: കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും, വലിയ ശബ്ദവും കേട്ടെന്ന് നാട്ടുകാർ. തിങ്കളാഴ്ച്ച പകലും, രാത്രിയുമായിട്ടാണ് ആദ്യം മുഴക്കം കേട്ടത്. ഇന്ന് പുലര്‍ച്ചെയും ശബ്ദം കേട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി, പഞ്ചായത്തുകളില്‍ വരുന്ന പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നിര്‍ദിഷ്ട വിമാനത്താവള പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന എരുമേലി ചേനപ്പാടിയിലാണ് സ്‌ഫോടന ശബ്ദം കേട്ടത്. ചിലയിടങ്ങളില്‍ വലിയ മുഴക്കവും, ചിലയിടത്ത് നേരിയ ശബ്ദവുമാണ് കേട്ടത്. ഇക്കാര്യം പ്രദേശവാസികള്‍ സ്ഥിരീകരിച്ചു. സ്‌ഫോടന സമാനമായ ശബ്ദമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കിണറിലൊക്കെ പാറ പൊട്ടിക്കുമ്ബോള്‍ ഇത്തരം ശബ്ദം കേള്‍ക്കാറുണ്ടായിരുന്നു. രാത്രിയോടെയാണ് ശബ്ദം ഉച്ചത്തിലായതെന്നും നാട്ടുകാര്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണി മുതല്‍ പല സമയങ്ങളിലായിട്ടാണ് ശബ്ദം കേട്ടത്.   അതേസമയം ആശങ്ക വേണ്ടെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. സാധാരണയായി ഭൂമിക്കടിയില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം മാത്രമാണിതെന്നാണ് അവര്‍ വിശദീകരിക്കുന്നത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്ഥലത്ത് എത്തി പരിശോധിക്കുമെന്ന് ജിയോളജി…

    Read More »
  • Kerala

    മണിപ്പൂരില്‍ അരങ്ങേറിയത് വര്‍ഗീയ സംഘര്‍ഷമല്ലെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാര്‍ തോമസ് തറയിൽ

    മണിപ്പൂരിൽ അരങ്ങേറിയത് വര്‍ഗീയ സംഘര്‍ഷമല്ലെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാര്‍ തോമസ് തറയില്‍. മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്‌ഗോത്രത്തിലും ക്രൈസ്തവരുണ്ട്.രണ്ടു ഗോത്രങ്ങളിലും ഉള്ളവര്‍ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങള്‍ക്കിരയായവരാണ്. അതുകൊണ്ടുതന്നെ ഈ കലാപം ഗോത്രങ്ങള്‍ തമ്മിലുള്ള വൈരമാണെന്നു പറയേണ്ടിവരും.അല്ലാതെ  വര്‍ഗീയസംഘട്ടനമല്ല.   കുക്കികളും മെയ്തെയികളും തമ്മില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കങ്ങളാണ് ഇപ്പോൾ കലാപമായി മാറിയത്.മണിപ്പൂര്‍ കലാപത്തില്‍ നിശ്ശബ്ദതപുലര്‍ത്തി എന്നാരോപിച്ചു കേരളത്തിലെ കത്തോലിക്കാസഭയെ ലക്ഷ്യമാക്കി ക്രൂരമായ വിമര്‍ശനങ്ങള്‍ ഈ ദിനങ്ങളില്‍ കാണുവാനിടയായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കത്തോലിക്ക മെത്രാന്മാരുടെ നിലപാടുമാത്രമേ ഈ കാര്യത്തില്‍ കേരളസഭയും സ്വീകരിച്ചുള്ളു. പോരടിക്കുന്ന രണ്ടു ഗോത്രങ്ങളെയും ഉള്‍ക്കൊള്ളാതെ സഭക്കൊരു നിലപാട് സ്വീകരിക്കാൻ സാധിക്കുകയില്ലെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.

    Read More »
  • India

    ജമ്മുവിൽ ബസ് കൊക്കയിലേക്ക് മറഞ്ഞ് 7 മരണം

    കത്ര : അമൃത്സറില്‍നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം. 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് വൈകിട്ടാണ് സംഭവം. ഝാജ്ജര്‍ കോട്ലിക്ക് സമീപത്ത് വച്ച്‌ നിറയെ സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

    Read More »
  • Kerala

    മൺസൂൺ ടൂറിസം; മഴക്കാലത്ത് പോകാം ഗവിയിലേക്ക്

    മഴക്കാലമായാൽ ഗവിയുടെ രൂപവും ഭാവവും മൊത്തത്തില്‍ മാറും.ഇടവിട്ടിടവിട്ടു വരുന്ന കാറ്റും മാറാതെ നില്‍ക്കുന്ന കോടമഞ്ഞും കാടിന്റെ തണുപ്പും ചേരുമ്ബോള്‍ മഴക്കാലത്ത് ഇവിടെത്തന്നെ കൂടിയാലോ എന്നോര്‍ത്തു പോകുന്നത്രയും ഭംഗി. ഗവിയിലേക്ക് പോകുവാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ് കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ബജറ്റ് യാത്രകൾ. ഇപ്പോഴിതാ, ആലപ്പുഴ കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ജില്ലയിലെ ഡിപ്പോകളില്‍ നിന്നും ഗവി പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കായംകുളം, മാവേലിക്കര, എടത്വ, ഹരിപ്പാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല എന്നീ ഏഴ് ഡിപ്പോകളില്‍ നിന്നായി ഗവിയിലേക്ക് 2 വീതം യാത്രകളാണുള്ളത്. അതായത്, ജൂണില്‍ ആലപ്പുഴയില്‍ നിന്നു മാത്രം 14 ഗവി- പരുന്തുംപാറ യാത്രകള്‍!   ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍- 9895505815 , 9446617832.(ആലപ്പുഴ ഡിപ്പോ) കായംകുളം ഡിപ്പോ-9605440234 , 9400441002 ഹരിപ്പാട് ഡിപ്പോ-ഫോണ്‍-9947812214 , 9447975789. മാവേലിക്കര ഡിപ്പോ-9446313991, 9947110905 എടത്വ ഡിപ്പോ-9846475874, 9947059388. ചെങ്ങന്നൂർ ഡിപ്പോ-9846373247, 9496726515. ചേർത്തല ഡിപ്പോ-9846475874.

    Read More »
Back to top button
error: