KeralaNEWS

വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ നേതാവ് ജയ്ക്ക് സി തോമസ്

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ നേതാവ് ജയ്ക്ക് സി തോമസ്.

കേന്ദ്രം കേരളത്തിന്റെ സാമ്ബത്തിക അവകാശങ്ങളെ വെട്ടിയെന്നും കുത്തിയെന്നുമൊക്കെ സംസ്ഥാനം പറയുന്നുണ്ട്, ഞങ്ങള്‍ക്ക് അതില്‍ പറയാനൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അത്തരത്തിലുള്ള അദ്ദേഹം സംഘ് രാഷ്ട്രീയത്തെ വേവിച്ചെടുക്കുന്ന അടുക്കളയില്‍ അരിവെയ്ക്കാൻ അവസരം ചോദിക്കണമെന്നാണ് ജയ്ക്ക്സി തോമസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്.

പ്രതിപക്ഷ നേതാവേ അങ്ങ് സംഘ് രാഷ്ട്രീയത്തെ വേവിച്ചെടുക്കുന്ന അടുക്കളയില്‍ അരിവെയ്ക്കാൻ അവസരം ചോദിക്കണം. വാര്‍ത്താസമ്മേളേനങ്ങളും പ്രതികരണങ്ങളും പരിശോധിച്ചാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് എങ്കിലും ആര്‍എസ്‌എസ് ശാഖയില്‍ അരി കഴുകികൊടുക്കാനുള്ള പണിയെങ്കിലും തരാതിരിക്കില്ല തീര്‍ച്ച.

Signature-ad

 

കേന്ദ്രം കേരളത്തിന്റെ സാമ്ബത്തിക അവകാശങ്ങളെ വെട്ടിയെന്നും കുത്തിയെന്നുമൊക്കെ സംസ്ഥാനം പറയുന്നുണ്ട് ഞങ്ങള്‍ക്ക് അതില്‍ പറയാനൊന്നുമില്ല!! പഠിച്ചു പറയുന്ന മാന്യനായ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണമാണ്. നിഷ്പക്ഷ നായകനാണ് അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ്.

 

ആര്‍എസ്‌എസ് കേരളത്തിലെ മനുഷ്യ മുന്നേറ്റങ്ങളുടെ കഴുത്തിനു കത്തിവെയ്ക്കുകയാണ്. നമ്മുടെ കേരളം ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷ ബദലനുഭവങ്ങളുടെ പേരില്‍ നാടിന്റെ ജീവശ്വാസത്തെ കുത്തിപ്പിടിച്ചു കൊലപ്പെടുത്താൻ ആര്‍.എസ്.എസ് യൂണിയൻ ഗവ നേതൃത്വത്തില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ്.അപ്പോഴാണ് വെട്ടിയെന്നോ, കാശ് കുറച്ചെന്നോ,കണിക്കില്ലെന്നോ ഞങ്ങള്‍ക്കൊന്നും അറിയില്ല ഞങ്ങളാരും ഈ നാട്ടുകാരല്ല എന്ന ഭാവത്തില്‍ നമ്മുടെ ‘പഠിച്ചു പറയുന്ന മാന്യന്റെ’ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: