KeralaNEWS

സംസ്ഥാനത്തെ സ്കൂളുകള്‍ മറ്റന്നാള്‍ തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകള്‍ മറ്റന്നാള്‍ തുറക്കും.സംസ്ഥാന-ജില്ലാ തല പ്രവേശനോത്സവങ്ങളോടെയാകും സ്കൂളുകൾ തുറക്കുക.
 
 

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.

 

Signature-ad

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.കുട്ടികളുടെ സുരക്ഷ, സ്കൂള്‍ ക്യാമ്ബസ്‌ ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

അതേസമയം കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: