മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.
ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ജൂണ്‍ അഞ്ചിന് രാവിലെ പത്തിനും സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂണ്‍ ആറിന് രാവിലെ പത്തിനും നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂണ്‍ എട്ടിന് രാവിലെ പത്തിനും കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂണ്‍ 12ന് രാവിലെ പത്തിനും അഭിമുഖം നടക്കും. താത്പര്യമുള്ള 45 വയസ്സ് തികയാത്ത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത തീയതികളില്‍ രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2762037 .