KeralaNEWS

ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13,288 രൂപ പിഴ

ഇടുക്കി: ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് പഞ്ചായത്ത് സെക്രട്ടറി 13,288 രൂപ അടക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം.
ഇടുക്കി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി ഷേര്‍ളി ജോണിനെതിരെയാണ് നടപടി.കുമാരമംഗലം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര ബൊലി സെക്രട്ടറി സ്വകാര്യ യാത്രക്കായി ഉപയോഗിക്കുന്നുവെന്ന് സ്‌ക്വഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
1208 ലോമീറ്റര്‍ ഉപയോഗിച്ചതിന്റെ തുകയായ 13,288 രൂപ വാഹനത്തിന്റെ കസ്റ്റോഡിയനായ പഞ്ചായത്ത് സെക്രട്ടറിയായ ഷേര്‍ളി ജോണില്‍ നിന്ന് ഈടാക്കണെന്ന് ധനകാര്യ പരിശോധന വിഭാഗം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: