Month: May 2023
-
NEWS
യൗവനം നിലനിർത്താൻ 17 വയസ്സുള്ള മകന്റെ രക്തം ഉപയോഗിച്ച് പിതാവ്…! ഈ ടെക് വ്യവസായി യുവാവായി ജീവിക്കാന്‍ ഇതുവരെ ചിലവഴിച്ചത് കോടികൾ
എന്നും ചെറുപ്പമായിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഒരുനാള്‍ ഏവരും വാര്‍ധക്യത്തിലെത്തേണ്ടതുണ്ട്. എന്നിരുന്നാലും, അമേരിക്കയിലെ സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍ ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. സോഫ്റ്റ് വെയര്‍ ഡെവലപ്പറായ ബ്രയാന്‍ ജോണ്‍സണിന് യഥാര്‍ത്ഥത്തില്‍ 45 വയസുണ്ട്. ഈ പ്രായത്തില്‍ ഇദ്ദേഹത്തിന് 18 വയസായി തുടരാനാണ് ആഗ്രഹം. ഇതിനായി അദ്ദേഹം സ്വീകരിക്കുന്ന മാർഗങ്ങൾ പലതാണ്. യൗവനം നിലനിര്‍ത്താന്‍ ബ്രയാന്‍ ജോണ്‍സണ്‍ 30 ഡോക്ടര്‍മാരുടെ ഒരു ടീമിനെ കൂടെ നിര്‍ത്തുന്നു. ഇത് മാത്രമല്ല, ചെറുപ്പമായി തുടരാന്‍ ഇദ്ദേഹം പ്രതിവര്‍ഷം രണ്ട് മില്യണ്‍ യു.എസ് ഡോളര്‍, അതായത് 16 കോടിയിലധികം രൂപ ചെലവഴിക്കുന്നു…! ചെറുപ്പക്കാരനായി തുടരുന്നതിന് ബ്രയാന്‍ ജോണ്‍സണ്‍ 17 വയസുള്ള മകന്‍ ടാല്‍മേജിന്റെ രക്തം ഉപയോഗിച്ചു എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രയാന്‍ ജോണ്‍സണ്‍ തന്റെ 70 കാരനായ പിതാവ് റിച്ചാര്‍ഡിനും മകന്‍ ടാല്‍മേജിനുമൊപ്പം ഡാളസിനടുത്തുള്ള ഒരു ക്ലിനിക്കില്‍ കഴിഞ്ഞ മാസം എത്തിയിരുന്നു. ഇവിടെ ഒരു മണിക്കൂര്‍ നീണ്ട രക്ത കൈമാറ്റ…
Read More » -
LIFE
രാമനായി പ്രഭാസ് എത്തുന്ന ചിത്രം ആദിപുരുഷ് നേടിയ പ്രി- റിലീസ് ബിസിനസ് വിവരങ്ങളാണ് പുറത്തു
പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. രാമനായി പ്രഭാസ് എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനും വേഷമിടുന്നു. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ആദിപുരുഷ് നേടിയ പ്രി- റിലീസ് ബിസിനസ് വിവരങ്ങളാണ് പുറത്തുവരുന്നത്. 170 കോടിയാണ് പ്രി റിലീസ് ബിസിനസിലൂടെ ആദിപുരുഷ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. തെലുങ്ക് സിനിമയിലെ എക്കാലത്തെയും വലിയ ഇടപാടുകളിലൊന്നാണ് ഇത്. റിപ്പോർട്ടുകൾ അനുസരിച്ച് 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മൊത്തത്തിലുള്ള ബജറ്റ്. ജൂൺ 16നാണ് ആദിപുരുഷിന്റെ റിലീസ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തിൽ എത്തുന്നു. ടി സിരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ,…
Read More » -
Crime
കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം; പ്രതി കസ്റ്റഡിയിൽ
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. വേലഞ്ചിറ ശ്രീനിലയത്തിൽ വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്ത് ശ്രീലാലിനെ കനകക്കുന്ന് പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയതായിരുന്നു വിഷ്ണു. ഡ്രസ്സിംഗ് റൂമിൽ രോഗികളുമായി എത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം വിഷ്ണു അടക്കമുള്ളവരോട് പുറത്തുനിൽക്കാൻ രഘു നിർദ്ദേശിച്ചു.ഇതേ തുടർന്ന് തർക്കം ഉണ്ടാവുകയും വിഷ്ണു, രഘുവിനെ മർദ്ദിക്കുകയുമായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.
Read More » -
India
“അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല”; ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് ഹരീഷ് പേരടി
കൊച്ചി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് ഹരീഷ് പേരടി. അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ലെന്ന് ഹരീഷ് പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകൾ രാജ്യത്തിന്റെ അഭിമാനം കാത്ത കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ..ഭഗവത്ഗീതപോലും സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ…മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തിൽ പോയാൽ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകാം …അങ്ങിനെ തോന്നാൻ പാടില്ല…കാരണം ഒരു പണിയുമെടുത്ത് ജീവിക്കാൻ താത്പര്യമില്ലാത്തവർക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങൾ..അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല…രാജ്യത്തിന്റെ അഭിമാന മാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം. അതേസമയം, അനിൽ കുംബ്ലൈ, സാനിയ മിർസ, കപിൽ ദേവ്, നീരജ് ചോപ്ര, അടക്കമുള്ള കായികതാരങ്ങളും ശശി തരൂർ, അരവിന്ദ് കെജരിവാൾ അടക്കമുള്ള രാഷ്ട്രീയ…
Read More » -
Kerala
പ്രീ പ്രൈമറി രംഗത്ത് വിപ്ലവകരമായ മാറ്റം; കൂടുതൽ സ്കൂളുകളെ ആധുനികവൽക്കരിക്കും, 600ലധികം പ്രീപ്രൈമറി സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പഠനാന്തരീക്ഷം: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പ്രീ പ്രൈമറി രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും കൂടുതൽ സ്കൂളുകളെ ആധുനികവൽക്കരിക്കുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം തിരുവല്ലം ഗവൺമെന്റ് എൽ പി എസിൽ വർണ്ണ കൂടാരം പദ്ധതി വഴി സ്ഥാപിക്കപ്പെട്ട ആധുനിക പ്രീപ്രൈമറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം 440 പ്രീ -പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണക്കൂടാരം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. അതിൻറെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കി വരുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ പ്രൈമറി സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സമഗ്ര ശിക്ഷാ…
Read More » -
Crime
സൗദി അറേബ്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് ബഹ്റൈന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് ബഹ്റൈന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ജാഫര്‍ മുഹമ്മദ് അലി മുഹമ്മദ് ജുമാ സുല്‍ത്താന്‍, സദിഖ് മാജിദ് അബ്‍ദുല്‍റഹീം ഇബ്രാഹിം തമീര്‍ എന്നിവരെയാണ് കേസില്‍ സൗദി കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. സൗദി അറേബ്യയുടെ സുരക്ഷ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദിയ്ക്കും ബഹ്റൈനും ഇടയിലുള്ള കിങ് ഫഹദ് കോസ്‍വേയിലൂടെ 2015ല്‍ യാത്ര ചെയ്യവെ സൗദി അറേബ്യയില്‍ പ്രവേശിച്ചയുടന്‍ ഇവരെ സൗദി സേന അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി അറേബ്യയിലെ ഒരു തീവ്രവാദി സംഘടനാ നേതാവിന് കീഴില്‍ ഇവര്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രത്യേക ക്രിമിനല്‍ കോടതി കണ്ടെത്തി. പ്രതികള്‍ സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം…
Read More » -
India
പൊലീസും സംവിധാനവും വിശുദ്ധമല്ലെന്നാണ് ഇന്ത്യയുടെ പെണ്‍കുട്ടികള്‍ പറയുന്നതെന്ന് മല്ലികാർജ്ജുന്‍ ഖർഗെ
ദില്ലി: പൊലീസും സംവിധാനവും വിശുദ്ധമല്ലെന്നാണ് ഇന്ത്യയുടെ പെൺകുട്ടികൾ പറയുന്നതെന്ന് മല്ലികാർജ്ജുൻ ഖർഗെ. ചെങ്കോട്ടയിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് മോദി നീണ്ട പ്രസംഗം നടത്തി. എന്നാൽ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഗുസ്തി താരങ്ങൾ ദിവസങ്ങളായി നടത്തി വരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഖർഗെയുടെ പ്രതികരണം. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ദില്ലിയിൽ നടത്തി വന്നിരുന്ന സമരം ഇന്ന് വൈകാരിക സംഭവങ്ങളിലാണ് എത്തി നിൽക്കുന്നത്. നീതി നിഷേധത്തിനെതിരെ അന്താരാഷ്ട്ര തലത്തിലടക്കം നേടിയ മെഡലുകൾ ഗംഗയിലെറിഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ച കായിക താരങ്ങൾക്ക് പിന്തുണയുമായി നിരവധി പ്രമുഖരാണ് എത്തിയത്. അനിൽ കുംബ്ലൈ, സാനിയ മിർസ, കപിൽ ദേവ്, നീരജ് ചോപ്ര, അടക്കമുള്ള കായികതാരങ്ങളും ശശിതരൂർ, അരവിന്ദ് കെജരിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി. മോദിയുടെ അഹങ്കാരം കൊണ്ടാണ് രാജ്യത്തിൻറെ പെൺകുട്ടികൾ തോറ്റതെന്നായിരുന്നു കോൺഗ്രസ് പ്രതികരിച്ചു. ചരിത്രത്തിൽ ഇതുവരെ ഒരു വനിത ഗുസ്തി…
Read More » -
LIFE
തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശോഭ നൽകിയ പരാതി; കോടതി ടാസ്കില്‍ അഖിലിനുള്ള ശിക്ഷ വിധിച്ച് ബിഗ് ബോസ് കോടതിയില്‍ നാദിറ
ബിഗ് ബോസ് ഷോയിലെ ഏറ്റവും കൌതുകകരമായ ടാസ്കുകളിൽ ഒന്നാണ് കോടതി ടാസ്ക്. ബിഗ് ബോസിലെ ആക്റ്റിവിറ്റി ഏരിയ ഒരു കോടതിയായി രൂപാന്തരപ്പെടുന്ന ടാസ്കിൽ മത്സരാർഥികൾക്ക് പ്രസക്തമായ വിഷയങ്ങളിൽ പരസ്പരം പരാതി നൽകി ഒരു ജഡ്‍ജിക്ക് മുൻപാകെ വാദിക്കാൻ കഴിയുന്ന ടാസ്ക് ആണിത്. മുൻ സീസണുകളിൽ വളരെ വീറോടും വാശിയോടും മത്സരാർഥികൾ കളിച്ച ടാസ്കുമാണ് ഇത്. ഈ സീസണിലെ കോടതി ടാസ്കിൽ ആദ്യം പരിഗണിക്കപ്പെട്ടത് അഖിൽ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് നൽകിയ പരാതിയാണ്. ബിഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാൻ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖിൽ പറഞ്ഞതായിട്ടായിരുന്നു ശോഭയുടെ പരാതി. വാദിയായ ശോഭയ്ക്കുവേണ്ടി റിയാസ് സലിമും പ്രതിയായ അഖിലിനുവേണ്ടി ഫിറോസ് ഖാനുമാണ് കോടതിയിൽ വാദിച്ചത്. ഈ കേസിലേക്കുവേണ്ടി മത്സരാർഥികൾ തന്നെ തെരഞ്ഞെടുത്ത ജഡ്ജി നാദിറ ആയിരുന്നു. നാദിറ തെരഞ്ഞെടുത്ത ഗുമസ്ത സെറീനയും. ശോഭയുടെയും അഭിഭാഷകൻ റിയാസിൻറെയും വാദങ്ങൾ പൊളിക്കാൻ അഖിലും ഫിറോസും ശ്രമിച്ചെങ്കിലും കോടതിയിൽ…
Read More » -
Crime
കെ.എസ്.ഇ.ബി. കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: കെ.എസ്.ഇ.ബി. കരാർ ജീവനക്കാരന്റെ മരണം കൊലപാതകം. കണ്ണൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ എസ്. സുനിൽകുമാർ, എൻ. നവാസ് എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശി ബിജുവിനെ ആണ് ഇന്നലെ വാടക വീട്ടിൽ വീണു മരിച്ച നിലയിൽ കണ്ടത്. എന്നാൽ മരണകരണം തലയ്ക്കു ഏറ്റ അടി ആണെന്ന് പോസ്മോർട്ടത്തിൽ കണ്ടെത്തി. മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ സുഹൃത്തുക്കളുടെ അടിയേറ്റാണ് ബിജു മരിച്ചത്.
Read More » -
Crime
തമിഴ്നാട് തിരുനെൽവേലിയിൽ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടു പോയി ഒന്നരകോടി രൂപ കവർന്നു
ചെന്നൈ : തമിഴ്നാട് തിരുനെൽവേലിയിൽ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടു പോയി ഒന്നരകോടി രൂപ കവർന്നു. കേരളത്തിലേയ്ക്ക് സ്വർണമെടുക്കാനായി പോകുമ്പോൾ കവർച്ചാസംഘം പിന്തുടർന്നെത്തി തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ജ്വല്ലറി ഉടമയുടെ പരാതി. തിരുനെൽവേലിയിൽ ജ്വല്ലറി നടത്തുന്ന സുശാന്താണ് കവർച്ചക്കിരയായത്. ഇന്ന് രാവിലെ തിരുനെൽവേലിയിൽ നിന്നും സ്വർണമെടുക്കാൻ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലേയ്ക്ക് വരികയായിരുന്നു സുശാന്ത്. രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ മുഖംമൂടി ധരിച്ച കവർച്ചാ സംഘം നാങ്കുനേരിയിൽ വച്ച് കാർ തടഞ്ഞുനിർത്തി. ചില്ല് തകർത്തശേഷം മുളകുപൊടി, പെപ്പർ സ്പ്രേഎന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഈ സമയം അതുവഴി വന്ന സ്വകാര്യ ബസ് ഡ്രൈവർ ഇതുകണ്ട് വണ്ടി നിർത്തിയതോടെ കവർച്ചാസംഘം സ്വന്തം വാഹനങ്ങളുപേക്ഷിച്ച് സുശാന്തിന്റെ കാറിൽ കയറി ഓടിച്ചുപോവുകയായിരുന്നു. മർദിച്ച് അവശനാക്കിയ ശേഷം പണവും കവർന്ന് തന്നെ വഴിയിൽ ഇറക്കിവിട്ടെന്നാണ് സുശാന്തിന്റെ മൊഴി. അതിനുശേഷം കാർ നെടുങ്കുളത്ത് തടാകകരയിൽ ഉപേക്ഷിച്ചു. സുശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാങ്കുനേരി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ സുശാന്തിന്റെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നാണ്…
Read More »