IndiaNEWS

കാലവര്‍ഷം കരയ്ക്കപ്പുറം; ജൂണ്‍ 4 ന് കേരളത്തില്‍ എത്തും

കാലവർഷം ഇന്ത്യൻ വൻകരയോട് അടുക്കുന്നതായി റിപ്പോർട്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ മേഖലയിലേക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് അറിയിച്ചത്.

ആൻഡമാൻ നിക്കോബര്‍ ദ്വീപില്‍ മുഴുവൻ പ്രദേശത്തും കാലവര്‍ഷം എത്തിച്ചേര്‍ന്നിട്ടുണ്ട്.കാലവര്‍ഷം മേയ്‌ 19 ന് ആൻഡമാൻ മേഖലയില്‍ എത്തിയെങ്കിലും കഴിഞ്ഞ 11 ദിവസമായി കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

 

Signature-ad

വരും ദിവസങ്ങളില്‍ മാലദ്വീപ്, കോമറിൻ മേഖലയിയിലേക്ക് കൂടി കാലവര്‍ഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ജൂണ്‍ 4 ന് കാലവര്‍ഷം കേരളതീരം തൊടുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: