KeralaNEWS

ശക്തമായ മഴയിലും കാറ്റിലും കരുവാരകുണ്ടില്‍ കനത്ത നാശം

കരുവാരകുണ്ട്: ഇന്നലെയും ഇന്നുമായി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കരുവാരകുണ്ട് മേഖലയിൽ കനത്ത നാശം.
 പുല്‍വെട്ട, കക്കറ, കല്‍ക്കുണ്ട്, പാന്ത്ര, മഞ്ഞള്‍പാറ, കുട്ടത്തി എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണും മറ്റും നാശങ്ങളുണ്ടായത്.പുല്‍വെട്ടയില്‍ പന വീണ് കുണ്ടുകാവില്‍ ഇര്‍ഷാദിന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു.

പുല്‍വെട്ട മറ്റത്തൂര്‍ ആയിഷയുടെ വീട്ടിലെ കുളിമുറികള്‍, ജലസംഭരണി എന്നിവയും മരങ്ങള്‍ വീണ് തകര്‍ന്നു.മരം വീണ് കുരിക്കള്‍ ബാബുവിന്റെ വീടിന്റെ മേല്‍ക്കൂരയും നശിച്ചു.

 

Signature-ad

മഞ്ഞള്‍പാറയിലെ പാണ്ടിക്കാടൻ തൻസീറിന്റെ വീടിന് മീതെ റബര്‍ മരം വീണു. കേമ്ബിൻകുന്ന് കണ്ണത്ത് വീട്ടില്‍ ഹരിദാസന്‍റെ വീട്ടുപറമ്ബിലെ തെങ്ങ് വീണ് സമീപത്തെ വിറകുപുര തകര്‍ന്നു.കല്‍ക്കുണ്ട് റോഡില്‍ വൈദ്യുതി ലൈനുകള്‍ക്ക് മീതെയും  മരങ്ങള്‍ വീണു.

 

ഫീഡറുകള്‍ തകരാറിലായതിനാല്‍ മിക്കയിടത്തും വൈദ്യുതി വിതരണവും നിലച്ചു. മാമ്ബറ്റ, കല്‍ക്കുണ്ട്, കക്കറ മേഖലയില്‍ വ്യാപകമായി റബര്‍ മരങ്ങള്‍ കടപുഴകി വീണു. കുട്ടത്തിയില്‍ ലൈനിന് മീതെ കമുക് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാഹുല്‍ഗാന്ധി റെസ്ക്യൂ ഫോഴ്സ്, ട്രോമ കെയര്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി.

Back to top button
error: