തിങ്കളാഴ്ച്ച പകലും, രാത്രിയുമായിട്ടാണ് ആദ്യം മുഴക്കം കേട്ടത്. ഇന്ന് പുലര്‍ച്ചെയും ശബ്ദം കേട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി, പഞ്ചായത്തുകളില്‍ വരുന്ന പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്.
നിര്‍ദിഷ്ട വിമാനത്താവള പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന എരുമേലി ചേനപ്പാടിയിലാണ് സ്‌ഫോടന ശബ്ദം കേട്ടത്. ചിലയിടങ്ങളില്‍ വലിയ മുഴക്കവും, ചിലയിടത്ത് നേരിയ ശബ്ദവുമാണ് കേട്ടത്. ഇക്കാര്യം പ്രദേശവാസികള്‍ സ്ഥിരീകരിച്ചു.
സ്‌ഫോടന സമാനമായ ശബ്ദമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കിണറിലൊക്കെ പാറ പൊട്ടിക്കുമ്ബോള്‍ ഇത്തരം ശബ്ദം കേള്‍ക്കാറുണ്ടായിരുന്നു. രാത്രിയോടെയാണ് ശബ്ദം ഉച്ചത്തിലായതെന്നും നാട്ടുകാര്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണി മുതല്‍ പല സമയങ്ങളിലായിട്ടാണ് ശബ്ദം കേട്ടത്.
അതേസമയം ആശങ്ക വേണ്ടെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. സാധാരണയായി ഭൂമിക്കടിയില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം മാത്രമാണിതെന്നാണ് അവര്‍ വിശദീകരിക്കുന്നത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്ഥലത്ത് എത്തി പരിശോധിക്കുമെന്ന് ജിയോളജി വകുപ്പ് അറിയിച്ചിട്ടുണ്ട്.