Month: May 2023

  • Kerala

    എസ്എസ്എൽസി ഫലം അറിയാൻ സാരംഗില്ല;6 പേർക്ക് പുതുജീവിതം നൽകി സാരംഗ് യാത്രയായി

    തിരുവനന്തപുരം:ഇന്ന് എസ്എസ്എൽസി ഫലം വരുമ്പോൾ സാരംഗ് നമ്മോടൊപ്പമില്ല.6 പേർക്ക് പുതുജീവിതം നൽകി തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) യാത്രയായി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്.കായികതാരം ആകാൻ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബി ആർ സാരംഗ്.അവയവമാറ്റ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നുച്ചയോടു കൂടി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഓട്ടോയിൽ സഞ്ചരിക്കവെ ഉണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു സാരംഗ് ബുധനാഴ്ചയാണ് മരിക്കുന്നത്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് പറയാതെ വയ്യ.

    Read More »
  • Kerala

    പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരുമായി കൊച്ചി മെട്രോ

    കൊച്ചി: ഒരു ലക്ഷത്തിലധികം പ്രതിദിന യാത്രക്കാരുമായി ചരിത്രം കുറിച്ച് കൊച്ചി മെട്രോ ട്രെയിൻ. ഈ വർഷം ജനുവരിയിൽ ആദ്യമായി പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 80,000 കടന്നെങ്കിൽ കഴിഞ്ഞ രണ്ട് മാസം അത് 90,000ത്തിനും മുകളിൽ ആയിരുന്നു.ഇപ്പോൾ കഴിഞ്ഞ രണ്ട് ആഴ്‌ചകളായി ഒരു ലക്ഷത്തിനും മുകളിലാണ് യാത്രക്കാരുടെ എണ്ണം. ഒന്നാം ഘട്ടത്തിലെ 26 കിലോമീറ്റർ മാത്രം ദൂരം വരുന്ന ഒരൊറ്റ ലൈൻ മെട്രോയിൽ മാത്രം ശരാശരി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിയുന്നത് രാജ്യത്തെ ഏറ്റവും തിരക്കുള്ള മെട്രോകൾ എടുത്താൽ പോലും മികച്ച് നിൽക്കുന്ന നേട്ടമാണ്. 2019-ൽ ആദ്യമായി പ്രവർത്തന ലാഭം നേടിയ കൊച്ചി മെട്രോ കൊറോണ ഉണ്ടാക്കിയ ക്ഷീണത്തിന് ശേഷം ഈ വർഷം വീണ്ടും പ്രവർത്തന ലാഭത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു എന്നതിനെ ശുഭസൂചനയാണ് ഇത്. രണ്ടാം ഘട്ടം ഇൻഫോപാർക്ക് / സ്മാർട്ട് സിറ്റിയിലേക്ക് മെട്രോ എത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാകും എന്നാണ് കരുതുന്നത്. കൂടാതെ മൂന്നാം ഘട്ടം ആലുവയിൽ…

    Read More »
  • Local

    ബസ്സിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരഞ്ഞുപിടിച്ച് വീട്ടിലെത്തിച്ചു നൽകി കണ്ടക്ടർ

    കോട്ടയം:ബസ്സിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ ഏൽപ്പിച്ച് മരിയ ബസ് ഉടമ പുതുപ്പള്ളി കോയിക്കൽ ജോർജുകുട്ടി. ഇന്നലെ ആയിരുന്നു സംഭവം.ബസിൽ നിന്നും കിട്ടിയ സ്വർണ്ണം അന്വേഷണത്തിനൊടുവിൽ നഷ്ടപ്പെട്ട ആളുടെ വീട്ടിലെത്തിച്ചു നൽകിയ ശേഷമാണ് ജോർജ്ജുകുട്ടി സ്വന്തം വീട്ടിലേക്ക് പോയത്. കോട്ടയം – പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന  മരിയ ബസിന്റെ  ഓണറും കണ്ടക്ടറും ആണ് ജോർജ് കുട്ടി.

    Read More »
  • Kerala

    മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെ ബിജെപി പുറത്താക്കി

    കൊച്ചി:ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി ബിജെപി നേതൃത്വം.പദ്മജയെ പുറത്താക്കിയതായി ഇന്നലെ ചേർന്ന സംസ്ഥാന സമിതിയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആണ് അറിയിച്ചത്. കൊച്ചി കോർപറേഷനിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യു ഡി എഫിനൊപ്പം നില്ക്കുകയും ബിജെപി വിപ്പ് ലംഘിക്കുകയും ആയിരുന്നു പത്മജ മേനോൻ.അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നില്ക്കാനായിരുന്നു ബിജെപി നൽകിയ നിർദ്ദേശം. പാർട്ടി ഇക്കാര്യത്തിൽ ഒരു കക്ഷിയേയും പിൻതുണക്കേണ്ടതില്ല എന്ന് അറിയിപ്പ് നൽകിയിരുന്നു.എന്നാൽ കർണ്ണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്ന പത്മജ അവിടെ നിന്നും വോട്ട് ചെയ്യാനായി കൊച്ചിയിൽ എത്തുകയായിരുന്നു.യു ഡി എഫിനൊപ്പം നിന്ന് വോട്ട് ചെയ്യുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയിൽ ദേശീയ പദവിയിൽ പോലും എത്തിയ ആളായിരുന്നു പദ്മജ. പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു.

    Read More »
  • Kerala

    കേരളത്തെ അടുത്തറിയാം; പൊതു അറിവുകൾ

      കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ മലയാളം   കേരളത്തിന്‍റെ ഔദ്യോഗിക പുഷ്​പം കണിക്കൊന്ന   കേരളത്തിന്‍റെ ഔ​േദ്യാഗിക വൃക്ഷം തെങ്ങ്​   കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി മലമുഴക്കി വേഴാമ്പൽ   കേരളത്തിന്‍റെ ഔദ്യോഗിക മൃഗം ആന   കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം കരിമീൻ   കേരളത്തിന്‍റെ ഔദ്യോഗിക ഫലം ചക്ക   കേരളത്തിന്‍റെ ഔദ്യോഗിക പാനീയം ഇളനീർ   കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം നാല്   യുനസ്​കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ കഥകളി, കൂടിയാട്ടം   കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട്​   കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ആലപ്പുഴ   കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ആനമുടി   കേരളത്തിലെ കടൽത്തീരത്തിന്‍റെ ദൈർഘ്യം 580 കിലോമീറ്റർ   കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ വയനാട്​, ഇടുക്കി, പാലക്കാട്​, കോട്ടയം, പത്തനംതിട്ട   കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്​ മുഴുപ്പിലങ്ങാട്​ ബീച്ച്​   കേരളത്തിലെ ഏറ്റവും ആഴം കൂടിയ…

    Read More »
  • Kerala

    കനത്ത കാറ്റും മഴയും; കാസർകോടും കണ്ണൂരും നിരവധി വീടുകൾ തകർന്നു

    കാസർകോട്: കനത്ത കാറ്റിലും മഴയിലും കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ. നിരവധി വീടുകള്‍ തകര്‍ന്നു.വൈദ്യുതിബന്ധവും ഇവിടെ പൂർണമായും താറുമാറായിരിക്കയാണ്. കാസർകോട് മാലോത്ത് വില്ലേജിലെ പറമ്ബ റോഡ് മുതല്‍ കൊന്നക്കാട് വരെയുള്ള പ്രദേശത്താണ് വ്യാപകമായ നാശനഷ്ടമുണ്ടായത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് ഇവിടെ അതിശക്തമായ കാറ്റ് വീശിയടിച്ചത്. കൊന്നക്കാട് മുസ്ലിം പള്ളിക്ക് സമീപത്തെ മൈമൂനത്ത്, മുഹമ്മദലി, പാത്തുമ്മ എന്നിവരുടെ വീട് മരം വീണ് തകര്‍ന്നു. കണ്ണന്‍ മുട്ടാണിയുടെ വീടിനു മുകളിലേക്ക് പുളിമരവും കവുങ്ങും വീണ് കേടുപാട് സംഭവിച്ചു. കൊന്നക്കാട് സെന്‍റ് മേരീസ് പള്ളിമുറിയുടെ ഓടുകള്‍ കാറ്റത്ത് പറന്നുപോയി.പള്ളിയുടെ കൃഷിസ്ഥലത്തെ നിരവധി തെങ്ങുകള്‍ അടക്കമുള്ള കാര്‍ഷികവിളകള്‍ കടപുഴകി. മദ്രസയുടെ മുകളിലും തെങ്ങ് വീണ് കേടുപാട് സംഭവിച്ചു. പറമ്ബയിലെ മഴുവഞ്ചേരി തോമസിന്‍റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു കേടുപാട് സംഭവിച്ചു. ഉപ്പുമാക്കല്‍ സിബിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു.ചേരിയില്‍ ജോണിയുടെ തെങ്ങുകള്‍ കടപുഴകി. ആനമഞ്ഞളിലെ കുന്നുംപുറത്ത് ലിജോ ജോസിന്‍റെ…

    Read More »
  • Kerala

    കോടതി പറഞ്ഞിട്ടും സഭ വഴങ്ങിയില്ല; പള്ളിക്ക് പുറത്ത് മാല ചാർത്തി ഒന്നായി ജസ്റ്റിനും വിജിമോളും

    കാസർകോട്: കോടതി പറഞ്ഞിട്ടും കല്യാണം നടത്തിക്കൊടുക്കാൻ സഭ വിസമ്മതിച്ചതോടെ പള്ളിക്ക് പുറത്ത് മാല ചാർത്തി ഒന്നായി യുവാവും യുവതിയും. കൊട്ടോടി ഇടവക നാരമംഗലത്ത് (തച്ചേരില്‍) ജസ്റ്റിന്‍റെ വിവാഹത്തിനാണ് സഭ അനുമതി നിഷേധിച്ചത്.ഇതോടെ പള്ളിക്ക് പുറത്തു വച്ച് വധുവിന് മാല ചാർത്തുകയായിരുന്നു ജസ്റ്റിൻ. കൊട്ടോടിയിലെ ഓട്ടോ തൊഴിലാളിയായ ജസ്റ്റിന്‍ ജോണ്‍ മംഗലത്തിന്റെയും വിജിമോളുടെയും വിവാഹമാണ് കോടതിയുടെ പരിരക്ഷയുണ്ടായിട്ടും നടത്തിക്കൊടുക്കാൻ സഭ വിസമ്മതിച്ചത്. സഭ മാറി വിവാഹം ചെയ്താല്‍ പുറത്താകാതിരിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും പ്രതിശ്രുത വധൂവരന്മാര്‍ക്ക് താലികെട്ടാന്‍ ക്നാനായ സഭ കനിഞ്ഞില്ല.സഭയുടെ പിന്തുണയോടെ വിവാഹം നടക്കാതായതോടെ പള്ളിക്ക് പുറത്തെ വേദിയില്‍വെച്ച്‌ ഇരുവരും മാലചാര്‍ത്തി ഒന്നാകുകയായിരുന്നു. വ്യാഴാഴ്ച കൊട്ടോടി സെന്‍റ് സേവേഴ്യസ് ചര്‍ച്ചിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാന്‍ പള്ളി വികാരി തയാറായില്ല.വിവാഹം നടക്കാതിരിക്കാന്‍ ഇടവക അധികാരികള്‍ പള്ളിയില്‍ വിശ്വാസികളെ പങ്കെടുപ്പിച്ച്‌ പ്രാര്‍ഥന യജ്ഞം നടത്തുകയും ചെയ്തു. ജസ്റ്റിന്‍ ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍നിന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.വിജിമോള്‍…

    Read More »
  • Kerala

    പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോയിൽ ഇടിച്ചുകയറി അപകടം, നവജാതശിശു ഉൾപ്പെടെ 3 പേർക്ക് ജീവൻ നഷ്ടമായി

    തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. മണമ്പൂര്‍ സ്വദേശി മഹേഷിന്റെയും അനുവിന്റെയും 4 ദിവസം പ്രായമായ പെണ്‍കുഞ്ഞ്, അനുവിന്റെ അമ്മ ശോഭ (41), ഓട്ടോ ഡ്രൈവര്‍ സുനില്‍ (34) എന്നിവരാണ് മരിച്ചത്.പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്ത്  വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. അനുവിന്റെ പ്രസവശേഷം എസ്.എ.ടി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണമായ അപകടം. ഓട്ടോറിക്ഷയിൽ ഡ്രൈവറുൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ അനുവിനും ഭര്‍ത്താവ് മഹേഷിനും ഇവരുടെ അഞ്ചുവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. മൂന്നുപേരും ചികിത്സയിലാണ്. കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്കു വന്ന ബസാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മഹേഷും രണ്ടു കുട്ടികളും ഓട്ടോറിക്ഷയില്‍നിന്നു പുറത്തേക്കു തെറിച്ചുവീണു. ഓട്ടോഡ്രൈവര്‍ സുനില്‍ ബസിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍ കുരുങ്ങിപ്പോയി. നാട്ടുകാരും…

    Read More »
  • Movie

    ഉണ്ണിക്കിടാവിനു നൽകാൻ നെഞ്ചിൽ പാലാഴിയേന്തിയ അമ്മ, സ്നേഹപ്പെയ്ത്തിനാൽ മനം നിറയ്ക്കുന്ന ലോഹിയുടെ അമ്മമാർ…

    ജിതേഷ് മംഗലത്ത്     ലോഹിതദാസിന്റെ അമ്മമാരെ  കുറിച്ചാലോചിക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് കാരുണ്യത്തിലെ അമ്മയാണ്. രണ്ടോ മൂന്നോ ദിവസം മുമ്പ് ഉണ്ടാക്കിവച്ച ഇലയട മകൻ യാത്ര കഴിഞ്ഞു വരുമ്പോൾ ഉറുമ്പുകളെ തട്ടിക്കുടഞ്ഞ് എടുത്ത് കൊടുക്കുന്ന ആ അമ്മ ഏതു വേനലിലും ഉള്ള് തണുപ്പിക്കാറുണ്ട്. ലോഹിയുടെ ഒട്ടുമിക്ക സൃഷ്ടികളെയും പോലെ കാരുണ്യവും ഫോക്കസ് ചെയ്യുന്നത് പിതൃ-പുത്രബന്ധത്തെ തന്നെയാണ്. മുരളിയുടെയും, ജയറാമിന്റെയും മിനിമലിസ്റ്റിക്കും, ഗംഭീരവുമായ പ്രകടനങ്ങൾക്കിടയിലും ജയറാമിന്റെ അമ്മവേഷം അവതരിപ്പിക്കുന്ന അഭിനേത്രി നമ്മെ വിസ്മയിപ്പിക്കുന്നു. അവരും മകനും തമ്മിലുള്ള ആദ്യരംഗത്തു തന്നെ ലോഹിയുടെ അമ്മമാരുടെ ടെംപ്ലേറ്റ് സുന്ദരമായി വിടരാൻ തുടങ്ങുന്നുണ്ട്. “നീയിതു പോയിട്ടെത്ര ദിവസായെടാ?” എന്ന് അവർ മകനോടു ചോദിക്കുമ്പോൾ വെറും രണ്ടു ദിവസമല്ലേ ആയുള്ളൂ എന്നയാൾ മറുപടി പറയുന്നുണ്ട്. അപ്പോൾ അമ്മ പറയുന്നതിങ്ങനെയാണ് “രണ്ടോ?രണ്ടൊന്നുമല്ല.കുറേ ദിവസായ പോലെ…” ലോഹിയുടെ എല്ലാ അമ്മമാരും അങ്ങനെയായിരുന്നു. കാരുണ്യം ഒരച്ഛന് മകനോട് തോന്നുന്ന വികാരമാണോയെന്ന ഡിബേറ്റിന് ഒരവസാനമില്ലെങ്കിലും ആത്യന്തികമായി അത് ഇരുവർക്കുമിടയിലെ സംഘർഷങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞ ലോകത്തെയാണ്…

    Read More »
  • Kerala

    നീലഗിരിയിലെ തേയിലത്തോട്ടത്തിൽ നിന്ന് കാസർകോട് കലക്ടറുടെ കസേരയിലേയ്ക്ക്, ദാരിദ്യത്തിന്റെ നടുവിൽ നിന്ന് ഐ.എ.എസ് പദവി നേടിയ കെ ഇൻബശേഖറിന്റെ ജീവീതം അടുത്തറിയാം

      കാസർകോട്ടെ പുതിയ ജില്ലാ കലക്ടർ കെ ഇൻബശേഖറിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. നീലഗിരിയിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന സാധാരണ തൊഴിലാളികളുടെ മകനിൽ നിന്നാണ് രാജ്യത്തെ ഏറ്റവും വലിയ പദവികളിലൊന്നായ ഐഎഎസ് ഇൻബശേഖർ സ്വന്തമാക്കിയത്. കൃഷിയിൽ ബിരുദവും ബിരുദാനന്തരബിരുദം നേടുകയും ഇൻഡ്യൻ കൗൺസിൽ ഫോർ അഗ്രികൾചറൽ റിസർച്ചിൽ ശാസ്ത്രജ്ഞനുമായിരുന്ന കെ ഇൻബശേഖറിന്റെ ബാല്യകാല ജീവിതം പക്ഷേ ദുരിതങ്ങളുടെയും ഇല്ലായ്മയുടെയുമായിരുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പന്തല്ലൂരിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന കാളിമുത്തു- ഭൂവതി ദമ്പതികളുടെ മകനാണ് ഇൻബശേഖർ. 1973ല്‍ ശ്രീലങ്കയില്‍നിന്ന് ഇൻഡ്യയിലേക്ക് മടങ്ങിയ തമിഴ് കുടുംബങ്ങളില്‍പ്പെട്ടവരാണ് ഇവർ. പൊടച്ചേരി ഗ്രാമത്തിലാണ്  ഈ കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. തോട്ടം തൊഴിലാളികളുടെ വരുമാനം കുടുംബം പോറ്റാൻ പോലും തികയുമായിരുന്നില്ല. പക്ഷേ ഇല്ലായ്മയുടെ നടുവിലും ദമ്പതികൾ മൂന്ന് കുട്ടികൾക്കും വിദ്യാഭ്യാസം നൽകി. പിന്നീട് കാളിമുത്തു തിരുപ്പൂരിലെ തയ്യൽ തൊഴിലിലേക്ക് തിരിഞ്ഞു. ആ കാലത്ത് ജില്ലാ കലക്ടർ ഗ്രാമത്തിൽ വന്നതും പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും ബാലനായ ഇൻബശേഖർ…

    Read More »
Back to top button
error: