KeralaNEWS

പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരുമായി കൊച്ചി മെട്രോ

കൊച്ചി: ഒരു ലക്ഷത്തിലധികം പ്രതിദിന യാത്രക്കാരുമായി ചരിത്രം കുറിച്ച് കൊച്ചി മെട്രോ ട്രെയിൻ.
ഈ വർഷം ജനുവരിയിൽ ആദ്യമായി പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 80,000 കടന്നെങ്കിൽ കഴിഞ്ഞ രണ്ട് മാസം അത് 90,000ത്തിനും മുകളിൽ ആയിരുന്നു.ഇപ്പോൾ കഴിഞ്ഞ രണ്ട് ആഴ്‌ചകളായി ഒരു ലക്ഷത്തിനും മുകളിലാണ് യാത്രക്കാരുടെ എണ്ണം.
ഒന്നാം ഘട്ടത്തിലെ 26 കിലോമീറ്റർ മാത്രം ദൂരം വരുന്ന ഒരൊറ്റ ലൈൻ മെട്രോയിൽ മാത്രം ശരാശരി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിയുന്നത് രാജ്യത്തെ ഏറ്റവും തിരക്കുള്ള മെട്രോകൾ എടുത്താൽ പോലും മികച്ച് നിൽക്കുന്ന നേട്ടമാണ്. 2019-ൽ ആദ്യമായി പ്രവർത്തന ലാഭം നേടിയ കൊച്ചി മെട്രോ കൊറോണ ഉണ്ടാക്കിയ ക്ഷീണത്തിന് ശേഷം ഈ വർഷം വീണ്ടും പ്രവർത്തന ലാഭത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു എന്നതിനെ ശുഭസൂചനയാണ് ഇത്.
രണ്ടാം ഘട്ടം ഇൻഫോപാർക്ക് / സ്മാർട്ട് സിറ്റിയിലേക്ക് മെട്രോ എത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാകും എന്നാണ് കരുതുന്നത്. കൂടാതെ മൂന്നാം ഘട്ടം ആലുവയിൽ നിന്ന് കൊച്ചി എയർപോർട്ട് വഴി  കൊച്ചി ഗിഫ്റ്റ് സിറ്റിയിലേക്ക് കൂടി നീട്ടുന്ന കാര്യം സർക്കാർ പരിഗണിച്ച് വരികയാണ്.ഇതോടെ രാജ്യത്ത് തന്നെ ഏറ്റവും വരുമാനമുള്ള മെട്രോ ആയി കൊച്ചി മാറും.

Back to top button
error: