KeralaNEWS

എസ്എസ്എൽസി ഫലം അറിയാൻ സാരംഗില്ല;6 പേർക്ക് പുതുജീവിതം നൽകി സാരംഗ് യാത്രയായി

തിരുവനന്തപുരം:ഇന്ന് എസ്എസ്എൽസി ഫലം വരുമ്പോൾ സാരംഗ് നമ്മോടൊപ്പമില്ല.6 പേർക്ക് പുതുജീവിതം നൽകി തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) യാത്രയായി.
വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്.കായികതാരം ആകാൻ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്.
ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബി ആർ സാരംഗ്.അവയവമാറ്റ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നുച്ചയോടു കൂടി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഓട്ടോയിൽ സഞ്ചരിക്കവെ ഉണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു സാരംഗ് ബുധനാഴ്ചയാണ് മരിക്കുന്നത്.
മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് പറയാതെ വയ്യ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: