Month: May 2023
-
Kerala
കോട്ടയത്തും കൊല്ലത്തും മൂന്ന് മരണം; ചാലക്കുടിയില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി
കൊച്ചി: കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു. സാമുവല്‍ കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്ന് നാട്ടിലെത്തിയത്. മരിച്ച ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. തോമസ് റബര്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിമറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണമലയില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. കാട്ടുപോത്തിനെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍നിന്നുള്ള ആക്രമണമേറ്റാണ് സാമുവല്‍ മരിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്നു തിട്ടമില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. അതിനിടെ, തൃശൂര്‍…
Read More » -
Crime
പ്രണയം തകര്‍ക്കാന്‍ ചാരപ്പണിയെന്ന് സംശയം; യുവാവ് സുഹൃത്തിനെ കഴുത്തറുത്തുകൊന്നു
ന്യൂഡല്‍ഹി: പ്രണയം തകര്‍ക്കാന്‍ ചാരപ്പണി നടത്തുന്നുവെന്ന് സംശയിച്ച് യുവാവ് റൂമില്‍ കൂടെതാമസിക്കുന്നയാളെ കഴുത്തറുത്തുകൊന്നു. ഗാന്ധി നഗര്‍ ഓള്‍ഡ് സീലംപൂരില്‍ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. കേസില്‍ 20 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലേഡ് ഉപയോഗിച്ചാണ് പ്രതി യുവാവിന്റെ കഴുത്ത് അറുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബിഹാറിലെ സിതാമഡി ജില്ലയിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ് മരിച്ച ശിവനാഥും (22) ) പ്രതി രോഹിത്തും. രോഹിത്ത് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഡല്‍ഹിയിലെത്തിയപ്പോള്‍ ശിവനാഥും രോഹിത്തും മറ്റുചിലര്‍ക്കൊപ്പം ഒരേ മുറിയിലായിരുന്നു താമസം. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം, ശിവനാഥിന്റെ നീക്കങ്ങളില്‍ രോഹിത്തിന് സംശയം തോന്നുകയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശിവനാഥിനെ ചാരപ്പണി ചെയ്യാന്‍ അയച്ചതാണെന്ന് സംശയിക്കുകയും ചെയ്തു. തുടര്‍നന്ന് ശിവനാഥിനെ കൊലപ്പെടുത്താന്‍ രോഹിത്ത് തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Read More » -
Kerala
കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്തും എരുമേലിയിലും വയോധികർ മരിച്ചു
കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു നാട്ടിലെത്തിയത്.ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ സാമുവലിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഈ കാട്ടുപോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കോട്ടയം എരുമേലിയിലും കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു.കണമല അട്ടി വളവില്‍ ചാക്കോച്ചന്‍(65) ആണ് മരിച്ചത്. വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. കൂടെയുണ്ടായിരുന്ന പ്ലാവനാക്കുഴിയില്‍ തോമാച്ചനും കുത്തേറ്റു.ഇയാൾ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആണ്.നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കാട്ടുപോത്ത് ഓടിമാറിയത്.
Read More » -
Crime
എക്‌സൈസിന് വിവരം നല്‍കിയതിന്റെ പേരില്‍ യുവാവിന് മര്‍ദനം; ചങ്ങനാശ്ശേരിയില്‍ ഏഴുപേര്‍ പിടിയില്‍
കോട്ടയം: എക്‌സൈസ് സംഘത്തിന് വിവരം നല്‍കിയതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച ഏഴുപേര്‍ പിടിയില്‍. ചങ്ങനാശ്ശേരി ഫാത്തിമാപുരം ഗ്യാസ് ഗോഡൗണ്‍ ഭാഗത്ത് തോട്ടുപറമ്പില്‍ വീട്ടില്‍ അഫ്‌സല്‍ സിയാദ് (21), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (22), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് തോട്ടുപറമ്പില്‍ റിയാസ് നിസാദ് (23), വാഴപ്പള്ളി കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പില്‍ അമീന്‍ (20), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് ചതുര്‍രേവതി സൂര്യരാജ് (22), കൊല്ലം ഇടമുളയ്ക്കല്‍ തടിക്കാട് രേഷ്മ ഭവനം അരുണ്‍ ബൈജു (27), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് തോട്ടുപറമ്പില്‍ നിയാസ് നിസാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ എക്‌സൈസ് സംഘത്തിന് ഒറ്റുകൊടുത്തുവെന്ന പേരിലാണ് ചങ്ങനാശ്ശേരി മലകുന്നം സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. 12ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ സുഹൃത്തിന്റെ ഫോണില്‍നിന്ന് ചങ്ങനാശ്ശേരി എസ്.എച്ച് സ്‌കൂള്‍ ഭാഗത്തേക്ക് വിളിച്ചുവരുത്തിയശേഷം മര്‍ദിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറ്റി യുവാവിന്റെ പണം…
Read More » -
Kerala
മുത്തച്ഛന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ചിത്രം പകര്‍ത്തി; മൂന്നര വയസുകാരനെ അംഗനവാടിയില്‍നിന്ന് പുറത്താക്കി!
കൊല്ലം: മൂന്നര വയസുകാരനെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കിയതായി പരാതി. കുലശേഖരപുരം നീലികുളം ഷംനാ മന്‍സില്‍ ഷംനാദ് – തല്‍സില ദമ്പതികളുടെ മകന്‍ അല്‍ അമീനെ പുന്നക്കുളം 113-ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പുറത്താക്കിയെന്നാണ് പരാതി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുലശേഖരപുരം പുന്നക്കുളത്ത് വ്യക്തിയുടെ വീട്ടുവളപ്പിലെ ഷെഡ്ഡിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് സമീപം കൃഷിക്കുളം നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ചിത്രം കുട്ടിയുടെ മുത്തച്ഛന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് കുട്ടിയെ അങ്കണവാടിയില്‍ കൊണ്ടുവിടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്‍െ്‌റ പേരിലാണ് ഗ്രാമപഞ്ചായത്ത് അംഗം കുട്ടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ലാസിലിരിക്കുകയായിരുന്ന കുഞ്ഞിനെ പുറത്തിറക്കിയതിന് ശേഷം അമ്മയെ വിളിച്ചുവരുത്തി തിരികെ പറഞ്ഞയയ്ക്കുകയായിരുന്നു. എന്നാല്‍, 12-ാം വാര്‍ഡിലുള്ള കുട്ടി 13-ാം വാര്‍ഡിലെ അങ്കണവാടിയില്‍ പഠിക്കേണ്ടതില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വിചിത്ര വാദം. സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ്, ഐ.സി.ഡി.എസ് അധികൃതര്‍, ബാലവകാശ കമ്മിഷന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി…
Read More » -
Kerala
അമൃത ആശുപത്രിയിൽ നിന്നും ചാടി മരിച്ച ഡോ.ലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു;ദുരൂഹതയില്ലെന്ന് പോലീസ്
ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത് കൊച്ചി:അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച ഡോക്ടർ ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടറായ ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ഡോ. ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മിയുടെ മൃതദേഹം മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് ഡോക്ടർ നടന്നു പോകുന്നതിന്റ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.സംഭവത്തില്‍…
Read More » -
Crime
കേബിള്‍ കൊണ്ട് കെട്ടിയിട്ട് ലൈംഗികപീഡനം; കാമുകിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകരച്ച് തേച്ചു
അഹമ്മദാബാദ്: കാമുകിയെ അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ മുളക് തേച്ച യുവാവ് കസ്റ്റഡിയില്‍. ഗുജറാത്തിലെ സൂറത്തിലാണ് നികുഞ്ജ്കുമാര്‍ പട്ടേല്‍ എന്നയാള്‍ കാമുകിയോട് ഈ കൊടുംക്രൂരത ചെയ്തത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹിതനായ നികുഞ്ജും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടെയാണ് യുവതിയുമായി ഇയാള്‍ പ്രണയത്തിലായത്. നികുഞ്ജ് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ യുവതി ഇയാളുമായി വഴക്കിടുകയും ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ നികുഞ്ജ്, യുവതിയെ കേബിള്‍ ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളകരച്ചു തേയ്ക്കുകയുമായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലെത്തുകയും ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പിന്നാലെ പ്രതിയെ പോലീസ് പിടികൂടി.
Read More » -
Tech
സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ ട്രാക്കും ബ്ലോക്കും ചെയ്യാം; എങ്ങനെയാണെന്നറിയാം
സ്മാര്‍ട്ട്‌ഫോണുകള്‍ കാണാതാകുന്നതും മോഷ്ടക്കപ്പെടുന്നതുമെല്ലാം സാധാരണ സംഭവങ്ങളാണ്. ഇത്തരം അവസരങ്ങളില്‍ നമ്മളെ സഹായിക്കാനായി ടെലിക്കോം വകുപ്പിന്റെ ടെക്നോളജി ഡെവലപ്മെന്റ് വിഭാഗമായ സി-ഡോട്ട് ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. ‘സഞ്ചാര്‍ സാഥി’ എന്ന പേരിലുള്ള വെബ്‌സൈറ്റാണ് സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ നമ്മളെ സഹായിക്കുന്നത്. ഇതൊരു പൗര കേന്ദ്രീകൃത വെബ്സൈറ്റാണ്. ഈ വെബ്‌സൈറ്റ് മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ ശക്തിപ്പെടുത്താനായിട്ടാണ് വെബ്‌സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ മോഷ്ടിക്കപ്പെട്ടതല്ല എന്ന് ഉറപ്പിക്കാനും ‘സഞ്ചാര്‍ സാഥി’ നമ്മളെ സഹായിക്കും. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഈ വെബ്‌സൈറ്റ് ഉപയോക്താക്കളെ സഹായിക്കുന്നു. ഫോണിന്റെ ഐഎംഇഐ നമ്പരിന്റെ വിശദാംശങ്ങള്‍ നല്‍കി ഫോണ്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാം. ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഫോണ്‍ ബ്ലോക്ക് ചെയ്താല്‍, അത് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ഏതൊരു ടെലിക്കോം കമ്പനിയുടെ സിം കാര്‍ഡ് ഇട്ടാലും ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുകയില്ല. നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കപ്പെടുകയോ…
Read More » -
Kerala
എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്
കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കണമല പുറത്തേല്‍ ചാക്കോച്ചന്‍ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയില്‍ തോമസി (60)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ പൂമുഖത്ത് ഇരിക്കുന്നതിനിടയാണ് പാഞ്ഞുവന്ന കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിച്ചത്. തോമസ് തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി. പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ കാലുകള്‍ക്ക് സാരമായ പരിക്കേറ്റു. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരെത്തി. ചാക്കോച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Read More »
