KeralaNEWS

കനത്ത കാറ്റും മഴയും; കാസർകോടും കണ്ണൂരും നിരവധി വീടുകൾ തകർന്നു

കാസർകോട്: കനത്ത കാറ്റിലും മഴയിലും കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ. നിരവധി വീടുകള്‍ തകര്‍ന്നു.വൈദ്യുതിബന്ധവും ഇവിടെ പൂർണമായും താറുമാറായിരിക്കയാണ്.
കാസർകോട് മാലോത്ത് വില്ലേജിലെ പറമ്ബ റോഡ് മുതല്‍ കൊന്നക്കാട് വരെയുള്ള പ്രദേശത്താണ് വ്യാപകമായ നാശനഷ്ടമുണ്ടായത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് ഇവിടെ അതിശക്തമായ കാറ്റ് വീശിയടിച്ചത്.

കൊന്നക്കാട് മുസ്ലിം പള്ളിക്ക് സമീപത്തെ മൈമൂനത്ത്, മുഹമ്മദലി, പാത്തുമ്മ എന്നിവരുടെ വീട് മരം വീണ് തകര്‍ന്നു. കണ്ണന്‍ മുട്ടാണിയുടെ വീടിനു മുകളിലേക്ക് പുളിമരവും കവുങ്ങും വീണ് കേടുപാട് സംഭവിച്ചു. കൊന്നക്കാട് സെന്‍റ് മേരീസ് പള്ളിമുറിയുടെ ഓടുകള്‍ കാറ്റത്ത് പറന്നുപോയി.പള്ളിയുടെ കൃഷിസ്ഥലത്തെ നിരവധി തെങ്ങുകള്‍ അടക്കമുള്ള കാര്‍ഷികവിളകള്‍ കടപുഴകി. മദ്രസയുടെ മുകളിലും തെങ്ങ് വീണ് കേടുപാട് സംഭവിച്ചു.

പറമ്ബയിലെ മഴുവഞ്ചേരി തോമസിന്‍റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു കേടുപാട് സംഭവിച്ചു.
ഉപ്പുമാക്കല്‍ സിബിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു.ചേരിയില്‍ ജോണിയുടെ തെങ്ങുകള്‍ കടപുഴകി. ആനമഞ്ഞളിലെ കുന്നുംപുറത്ത് ലിജോ ജോസിന്‍റെ വീടിന്‍റെ മീറ്റര്‍ ഇടിവെട്ടിയപ്പോള്‍ പൊട്ടിത്തെറിച്ചു. വീട്ടിലെ മുഴുവന്‍ സ്വിച്ച്‌ ബോര്‍ഡുകളും വയറിംഗ് ടിവി അടക്കമുള്ള ഉപകരണങ്ങളും കത്തിപ്പോയി.
കണ്ണൂർ ‍ഏരുവേശിയിൽ മരം കടപുഴകി  വീട‌ിനു മുകളിലേക്ക് വീണ് വയോധികയക്ക് ഗുരുതരമായി പരിക്കേറ്റു.പൂപ്പറന്പിലെ പരേതനായ കേളന്‍റെ ഭാര്യ മല്ലിശേരി ആര്‍ച്ച (68) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം.
കനത്ത കാറ്റിലും മഴയിലും ചെമ്ബേരി, കുടിയാന്‍മല, ഏരുവേശി, പൂപ്പറമ്ബ്, മുയിപ്ര ഭാഗങ്ങളിലും വ്യാപകനാശം സംഭവിച്ചു.ചെമ്ബേരിയില്‍ കടകള്‍ക്കു മുകളിലുണ്ടായിരുന്ന പരസ്യബോര്‍ഡുകള്‍ കാറ്റില്‍ തകര്‍ന്നു വീണു.വെള്ളാട്, പാറ്റാക്കളം തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: