Month: May 2023

  • Movie

    ജോൺ അബ്രഹാം സംവിധാനം ചെയ്ത ആദ്യ സിനിമ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 51 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ജോൺ അബ്രഹാമിന്റെ കന്നിച്ചിത്രം ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ 51 വർഷം പിന്നിടുന്നു. 1972 മെയ് 19 ന് റിലീസ് ചെയ്തു. ഫ്രഞ്ച് ചിത്രം ‘നൂ ലെ ഗോസ്’ ആണ് പ്രചോദനം. അബദ്ധത്തിൽ സ്‌കൂൾ പ്രോപ്പർട്ടിക്ക് നാശം പറ്റിയതിൽ കുറ്റാരോപിതനായ ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സഹായിക്കുന്നതാണ് കഥ. ഫ്രഞ്ച് ചിത്രത്തിൽ സ്‌കൂളിലെ ഗ്ളാസ് പൊട്ടിയപ്പോൾ ജോണിന്റെ ചിത്രത്തിൽ സ്‌കൂൾ സ്ഥാപകന്റെ പ്രതിമയുടെ തലയാണ് തകർന്നത്. എം ആസാദ് തിരക്കഥ. മധു, ജയഭാരതി, അടൂർ ഭാസി എന്നിവർക്കൊപ്പം തമിഴ് നടി മനോരമയും അഭിനയിച്ചു. വയലാർ-എംബി ശ്രീനിവാസന്റെ പാട്ടുകളിൽ ‘വെളിച്ചമേ നയിച്ചാലും’ ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. അടൂർഭാസിക്കൊപ്പം മനോരമ ഒരു ഗാനം ആലപിച്ചു. എട്ടാം ക്ളാസ്സിലെ കുട്ടികൾ അധ്യാപകൻ ലീവായത് കാരണം ആ പിരിയഡ് പന്ത് കളിക്കുകയാണ്. കളിച്ചു കൊണ്ടിരിക്കെ പന്തടിച്ച് സ്‌കൂൾ സ്ഥാപകന്റെ പ്രതിമയുടെ തല തകർന്നു. ഹെഡ്‌മാസ്റ്റർ 1200 പിഴ വിധിച്ചു. പാവപ്പെട്ട രാജു…

    Read More »
  • Kerala

    കോട്ടയത്ത് ലോഡ്ജു മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    കോട്ടയം:ലോഡ്ജു മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ബജാജ് ഫിനാന്‍സ് ജീവനക്കാരനായ എബ്രു (26) വിനെയാണ് ഇന്നലെ ഉച്ചയോടെ കോട്ടയം പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ ഓഫീസിനു സമീപത്തെ ലോഡ്ജു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.കോട്ടയം ഈസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    പാലക്കാട് ജില്ലയിലെ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും കൂട്ടിയിണക്കി ഒരു ടൂറിസം സർക്യൂട്ട്

    പാലക്കാട് ജില്ലയിൽ കറങ്ങാനായി തൃശൂർ ഭാഗത്തു നിന്നും ഒന്നോ അതിൽ കൂടുതൽ ദിവസമോ വരുന്നവർക്ക് ഉപകരിക്കുന്ന ഒരു പോസ്റ്റ്. തൃശൂരിൽ നിന്നും വരുമ്പോൾ കുതിരാൻ തുരങ്കം കഴിഞ്ഞ് വാണിയമ്പാറയിൽ നിന്നും “പീച്ചിപ്പാടത്തേക്ക്” പോയാൽ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശം കാണാം. അതുകഴിഞ്ഞ് പന്നിയങ്ങര ടോളിനുമുമ്പായി നീലിപ്പാറയിൽ നിന്നും ഒരു ഷോർട്ട് കട്ട് എടുത്താൽ ചെറിയ കാടിനു നടുവിലൂടെ  “മംഗലംഡാമിലേക്ക്” പോകാം. മംഗലം ഡാമിൽ നിന്നും നെന്മാറ കരിങ്കുളം വഴി പോത്തുണ്ടി ഡാമിലേക്ക് ഷോർട്ട് കട്ട് ഉണ്ട് അവിടെ പുതുതായി വന്ന SkyCycling ആസ്വദിക്കാം . നേരെ നെല്ലിയാമ്പതി മലകയറിയാൽ  അവിടെ സീതാർകുണ്ട് വ്യൂ പോയിന്റ്,കാരപ്പാറ തൂക്കുപാലം. തേയില തോട്ടങ്ങൾ കേശവൻ പാറ, ഫാം ഹൗസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചിറങ്ങാം അവിടെ നിന്നും നേരെ പല്ലാവൂരിലേക്ക്…അവിടെ വാമല മുരുകൻ ക്ഷേത്രം (ഹൃദയം, കുഞ്ഞിരാമായണം ലൊക്കേഷൻ) പല്ലാവൂർ നിന്നും കൊല്ലങ്കോട്ടിലേക്ക് പോയാൽ അവിടെ കൊല്ലങ്കോട് കൊട്ടാരം ചിങ്ങൻചിറ, സീതാർകുണ്ട് വാട്ടർഫാൾസ്. അവിടെ നിന്നും പൊള്ളാച്ചി…

    Read More »
  • Kerala

    കണ്ണൂർ വിമാനത്താവളം; മുഖം തിരിച്ച് കേന്ദ്ര സർക്കാരും

    കണ്ണൂർ:അബുദാബി, ദുബായ്, ദമാം, മസ്കറ്റ് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിച്ചതോടെ ഏറെ പ്രതിസന്ധിയിലായ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിനെതിരെ മുഖം തിരിച്ച് കേന്ദ്ര സർക്കാരും. ഇവിടെ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അനുകൂലമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.ആഭ്യന്തര സർവീസുകൾ നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് നിലവിൽ ഇവിടെ നിന്നു സർവീസ് നടത്തുന്നത്.വിമാനങ്ങൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ ഉയർന്നു.മലബാർ മേഖലയിലെ യാത്രക്കാരെ ഇതു കാര്യമായി ബാധിക്കുകയും ചെയ്യ്തു. പോയിന്റ്  ഓഫ് കോൾ പദവി നൽകാത്തതിനാൽ വിദേശ വിമാനകമ്പനികൾക്കു പ്രവർത്തനാനുമതിയില്ല.വിമാനത്താവളം ആരംഭിച്ചപ്പോൾ മുതൽ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.ചരക്ക് നീക്കത്തിന് ആവശ്യമായ വിമാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കോഡ് ഷെയറിങ് വഴി ഇന്ത്യൻ വിമാനകമ്പനികൾക്ക് യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് നടത്താനുള്ള കണക്‌ഷൻ ഫ്ലൈറ്റ് സൗകര്യമെങ്കിലും   ഒരുക്കാൻ കേന്ദ്രസർക്കാർ തയാറാകണം. പ്രവർത്തനം ആരംഭിച്ചു പത്തു മാസം കൊണ്ടു 10 ലക്ഷം പേർ…

    Read More »
  • Kerala

    പത്തനംതിട്ടയുടെ തലയെടുപ്പായി ചുട്ടിപ്പാറ; ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശിൽപ്പം

    പത്തനംതിട്ടയിൽ ആദ്യമെത്തുന്ന ആരും അത്ഭുതത്തോടെ നോക്കിപ്പോകുന്ന ഒന്നാണ് നഗരമധ്യത്തിൽ തലയെടുത്തുനിൽക്കുന്ന ചുട്ടിപ്പാറ.കറുത്തിരുണ്ട ഗജവീരൻമാർ എഴുന്നള്ളത്തിന് നിൽക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പോകുന്ന വിധത്തിലാണ് പാറയുടെ രൂപം.  പത്തനംതിട്ട നഗരത്തിന്റെ വശ്യ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലവും ചുട്ടിപ്പാറ തന്നെയാണ്.കുത്തനെയുള്ള കോൺക്രീറ്റ് നടപ്പാതയിലൂടെ വേണം ചുട്ടിപ്പാറയുടെ മുകളിലെത്താൻ.വഴി പകുതി ദൂരം പിന്നിടുമ്പോൾ പിന്നീട് പടിക്കെട്ടുകളാണ്.ഇവയിലാകട്ടെ, നിർമാണ സമയത്ത് ഉണ്ടായിരുന്ന തൊഴിലാളികളുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നതും കൗതുകമാണ്. പാറയുടെ മുകളിൽ ഒരു ക്ഷേത്രവുമുണ്ട്.വനവാസക്കാലത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് മലമുകളിൽ ഉള്ള വിഗ്രഹവും ക്ഷേത്രവുമെന്നാണ് ഐതിഹ്യം.ചുട്ടിപ്പാറയുടെ ഭാഗമായ ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നീ മൂന്നു പ്രധാന പാറകളിലും നിറയുന്നത് രാമചരിതം തന്നെ. കാറ്റാടിപ്പാറയിൽ നിന്നു നോക്കിയാൽ മാത്രമേ ചേലവിരിച്ചപാറയുടെ സൗന്ദര്യം അറിയാൻ സാധിക്കൂ. വനവാസകാലത്ത് സീത ചേല ഉണക്കാൻ വിരിച്ചിരുന്നത് ഈ പാറയിലായിരുന്നത്രേ.  ചുട്ടിപ്പാറയിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കാറ്റാടിപ്പാറയാണ്.പേരിലും നിറയുന്ന കാറ്റുതന്നെ കാരണം. എപ്പോഴും ഈ പാറയിൽ ശക്തമായ കാറ്റാണ്. ഹനുമാൻപാറ എന്നും ഇതിനു പേരുണ്ട്.ഹനുമാൻ…

    Read More »
  • Kerala

    കാസർകോടുകാരുടെ ‘കന്നഡ’ കാഴ്ചകൾ

    സപ്തഭാഷകളുടെ നാടാണ് കാസര്‍കോഡ്. ഭാഷകളില്‍ മാത്രമല്ല,കാഴ്ചകളിലും ജീവിതരീതികളിലും വരെ ഇവിടെ വൈവിധ്യങ്ങൾ കാണാൻ സാധിക്കും.എന്താവശ്യത്തിനും കേരളത്തിനേക്കാളും കൂടുതൽ കർണാടകയെ ആശ്രയിയിക്കുന്നവരാണ് കാസർകോട്ടുകാർ.അടുത്തുള്ള ജില്ലയായ കണ്ണൂരില്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ കാസര്‍കോഡ് നിന്ന് മംഗലാപുരത്തും സുള്യയിലും എത്താം എന്നതുതന്നെയാണ് അതിന് കാരണവും.ഇനി ടൂറിസം യാത്രകളാണെങ്കിലും മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ മൂന്നാറും വയനാടും ഗവിയും ഒക്കെ പോകുമ്ബോള്‍ കാസര്‍കോഡുകാര്‍ നേരെ വണ്ടിതിരിക്കുന്നത് കര്‍ണ്ണാടകയിലേക്കാണ്.   നോക്കാം കാസർകോട്ടുകാരുടെ പ്രിയപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന്. തലക്കാവേരി കാസര്‍കോഡുകാരുടെ യാത്രകളില്‍ ഏറ്റവുമാദ്യം വരുന്ന സ്ഥലമാണ് കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരി. ഇവിടെ ഒരുറവയില്‍ നിന്നുത്ഭവിക്കുന്ന കാവേരിയെ കാണാമെങ്കിലും കുറച്ചു ദൂരം ഭൂമിക്കടിയിലൂടെ പോയി വീണ്ടും കുറച്ചുമാറി പുറത്തുകാണുകയാണ് ചെയ്യുന്നത്. കുടകിലെ മലനിരകളില്‍ നിന്നാണ് കാവേരി ഇവിടെക്ക് ഒഴുകുന്നത്. ആത്മീയ യാത്രയാണ് ലക്ഷ്യമെങ്കില്‍ തലക്കാവേരിയോട് ചേര്‍ന്ന് രണ്ട് ക്ഷേത്രങ്ങള്‍ കാണാം. ശിവനും ഗണേശനുമായാണ് ഈ ക്ഷേത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. തലക്കാവേരിയില്‍ നിന്ന് താഴേക്കിറങ്ങിയാല്‍ ബ്രഹ്മഗിരി പീക്കിലേക്ക് പോകാം. ഇതിനു സമീപത്തായാണ് പാര്‍വ്വതി…

    Read More »
  • India

    കാശ് പിന്നെ മതി;കടമായും ഇനിമുതൽ റയിൽവെ ടിക്കറ്റ് ബുക്ക് ചെയ്യാം

    ട്രെയിന്‍ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇപ്പോള്‍ ആളുകള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെയും ആപ്പുകളേയുമാണ് കൂടുതൽ ആശ്രയിക്കുന്നത്.ഇപ്പോഴിതാ ഓണ്‍ലൈനായി ട്രെയിന്‍ടിക്കറ്റ് ബുക്ക് ചെയ്യാനായി പണം കടം നല്‍കുകയാണ് പേടിഎം പേയ്‌മെന്റ് ആപ്പ്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍(ഐ.ആര്‍.സി.ടി.സി) യുമായി സഹകരിച്ചാണ് പേടിഎം ഇക്കാര്യം നടപ്പാക്കുന്നത്. തത്സമയം ടിക്കറ്റിനായി പണം മുടക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ക്രെഡിറ്റ് ലൈന്‍ ആപ്പായ CASHeയുമായി സഹകരിച്ചു പേടിഎം നടപ്പാക്കുന്ന ട്രാവല്‍ നൗ, പേ ലേറ്റര്‍ പദ്ധതിയാണിത്.ഇതിനെ തുടർന്ന് ‍ഐആര്സിടിസിയുടെ ട്രാവല്‍ ആപ്പ് ആയ ഐആര്‍സിടിസി റെയില്‍ കണക്റ്റില്‍ Now Pay Later (TNPL) പേയ്‌മെന്റ് ഓപ്ഷനും റെയില്‍വേ കൊണ്ടുവന്നിട്ടുണ്ട്. ഈ പേടിഎം പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ ഇപ്പോള്‍ ടിക്കറ്റ് എടുത്ത്, പിന്നീട് പണമടയ്ക്കാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ട്രെയിന്‍ ടിക്കറ്റുകള്‍ തീര്‍ന്നുപോകുമെന്ന് ആശങ്കയുള്ളവര്‍ക്ക് ഒരുപക്ഷേ കൈവശം അത്ര പണം ഉണ്ടായിരിക്കണമെന്നില്ല. ഇങ്ങനെയുള്ള അവസരങ്ങളില്‍ തല്‍ക്കാലം ടിക്കറ്റ് ബുക്കിങ് നടത്തി, പിന്നീട് പണമടയ്ക്കാനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പേടിഎം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തേക്ക്…

    Read More »
  • Kerala

    പറവൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    എറണാകുളം: പറവൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിനീഷ് (39) ആണ് മരിച്ചത്. വീടിന് പിന്നിലെ പേര മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.പറവൂര്‍ വാണിയക്കാട് സ്വദേശിയാണ്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Health

    മുറിച്ച മാമ്പഴം കറുത്തുപോകാതിരിക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ്

    മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു ഫലമാണ്. പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തിൽ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുമെന്നാണ് വിദ്ഗധർ പറയുന്നത്. മാമ്പഴസീസൺ ആയതുകൊണ്ട് ഇവ ഇപ്പോൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ മാമ്പഴം മുറിച്ചുവെച്ചാൽ പെട്ടെന്ന് കറുത്തുപോകുന്നു എന്നാണ് പലരുടെയും പരാതി. പഴങ്ങൾ പൊതുവേ മുറിച്ചയുടനെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാലും ചിലപ്പോഴൊക്കെ മുറിച്ചത് പിന്നീട് കഴിക്കാനായി മാറ്റി വെയ്ക്കേണ്ടി വന്നേക്കാം. അങ്ങനെ മുറിച്ച മൂലം കറുത്തുപോയ മാമ്പഴം കഴിക്കാത്തവരുമുണ്ടാകാം. ഇത്തരത്തിൽ മുറിച്ച മാമ്പഴം കറുത്തുപോകാതിരിക്കാൻ പരീക്ഷിക്കാവുന്ന ഒരു വഴിയെ കുറിച്ചാണിനി പറയുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് നല്ല മാമ്പഴം…

    Read More »
  • Health

    ദിവസവും രാവിലെ കഴിക്കാം കുതിർത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും; അറിയാം ​ഗുണങ്ങൾ

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ശരീരത്തിന് വേണ്ട വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ലഭിക്കും. അതിൽ തന്നെ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴവും ഉണക്കമുന്തിരിയും. ഇവയൊക്കെ ഒരു രാത്രി വെള്ളത്തലിട്ട് കുതിർത്ത് രാവിലെ വെറുവയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. കുതിർത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വിളർച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിനുകളായ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ഈന്തപ്പഴത്തിൽ‌ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിൻറെ അംശം കൂടാനും വിളർച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃതദയാരോഗ്യത്തിനും ഇവ നല്ലതാണ്.…

    Read More »
Back to top button
error: