KeralaNEWS

കോടതി പറഞ്ഞിട്ടും സഭ വഴങ്ങിയില്ല; പള്ളിക്ക് പുറത്ത് മാല ചാർത്തി ഒന്നായി ജസ്റ്റിനും വിജിമോളും

കാസർകോട്: കോടതി പറഞ്ഞിട്ടും കല്യാണം നടത്തിക്കൊടുക്കാൻ സഭ വിസമ്മതിച്ചതോടെ പള്ളിക്ക് പുറത്ത് മാല ചാർത്തി ഒന്നായി യുവാവും യുവതിയും.
കൊട്ടോടി ഇടവക നാരമംഗലത്ത് (തച്ചേരില്‍) ജസ്റ്റിന്‍റെ വിവാഹത്തിനാണ് സഭ അനുമതി നിഷേധിച്ചത്.ഇതോടെ പള്ളിക്ക് പുറത്തു വച്ച് വധുവിന് മാല ചാർത്തുകയായിരുന്നു ജസ്റ്റിൻ.
കൊട്ടോടിയിലെ ഓട്ടോ തൊഴിലാളിയായ ജസ്റ്റിന്‍ ജോണ്‍ മംഗലത്തിന്റെയും വിജിമോളുടെയും വിവാഹമാണ് കോടതിയുടെ പരിരക്ഷയുണ്ടായിട്ടും നടത്തിക്കൊടുക്കാൻ സഭ വിസമ്മതിച്ചത്.
സഭ മാറി വിവാഹം ചെയ്താല്‍ പുറത്താകാതിരിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും പ്രതിശ്രുത വധൂവരന്മാര്‍ക്ക് താലികെട്ടാന്‍ ക്നാനായ സഭ കനിഞ്ഞില്ല.സഭയുടെ പിന്തുണയോടെ വിവാഹം നടക്കാതായതോടെ പള്ളിക്ക് പുറത്തെ വേദിയില്‍വെച്ച്‌ ഇരുവരും മാലചാര്‍ത്തി ഒന്നാകുകയായിരുന്നു.

വ്യാഴാഴ്ച കൊട്ടോടി സെന്‍റ് സേവേഴ്യസ് ചര്‍ച്ചിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാന്‍ പള്ളി വികാരി തയാറായില്ല.വിവാഹം നടക്കാതിരിക്കാന്‍ ഇടവക അധികാരികള്‍ പള്ളിയില്‍ വിശ്വാസികളെ പങ്കെടുപ്പിച്ച്‌ പ്രാര്‍ഥന യജ്ഞം നടത്തുകയും ചെയ്തു. ജസ്റ്റിന്‍ ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍നിന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.വിജിമോള്‍ സിറോ മലബാര്‍ സഭയിലെ അംഗമാണ്. ഇതാണ് സഭയെ ചൊടിപ്പിച്ചത്.

 

Signature-ad

മറ്റു സഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച്‌ പുറത്തുപോകണമെന്നാണ് സഭാനിയമം.

Back to top button
error: