CrimeNEWS

കേബിള്‍ കൊണ്ട് കെട്ടിയിട്ട് ലൈംഗികപീഡനം; കാമുകിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകരച്ച് തേച്ചു

അഹമ്മദാബാദ്: കാമുകിയെ അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ മുളക് തേച്ച യുവാവ് കസ്റ്റഡിയില്‍. ഗുജറാത്തിലെ സൂറത്തിലാണ് നികുഞ്ജ്കുമാര്‍ പട്ടേല്‍ എന്നയാള്‍ കാമുകിയോട് ഈ കൊടുംക്രൂരത ചെയ്തത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവാഹിതനായ നികുഞ്ജും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടെയാണ് യുവതിയുമായി ഇയാള്‍ പ്രണയത്തിലായത്. നികുഞ്ജ് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ യുവതി ഇയാളുമായി വഴക്കിടുകയും ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ നികുഞ്ജ്, യുവതിയെ കേബിള്‍ ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളകരച്ചു തേയ്ക്കുകയുമായിരുന്നു.

Signature-ad

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലെത്തുകയും ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പിന്നാലെ പ്രതിയെ പോലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: