KeralaNEWS

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്തും എരുമേലിയിലും വയോധികർ മരിച്ചു

കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു നാട്ടിലെത്തിയത്.ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ സാമുവലിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഈ കാട്ടുപോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ കോട്ടയം എരുമേലിയിലും കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു.കണമല അട്ടി വളവില്‍ ചാക്കോച്ചന്‍(65) ആണ് മരിച്ചത്. വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം.
കൂടെയുണ്ടായിരുന്ന പ്ലാവനാക്കുഴിയില്‍ തോമാച്ചനും കുത്തേറ്റു.ഇയാൾ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആണ്.നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കാട്ടുപോത്ത് ഓടിമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: